Movie prime

വീട്ടിലിരുന്ന് റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ്, അനുമതി നൽകി ഐസിഎംആർ

വീട്ടിൽ തന്നെയിരുന്ന് കോവിഡ് ബാധയുണ്ടോ എന്ന് പരിശോധിക്കാൻപൊതുജനങ്ങൾക്ക് അനുമതി നൽകി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ. കോവിഡ് ടെസ്റ്റിനുള്ള റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് [ Rapid Antigen Test ] കിറ്റുകൾ ഗാർഹികമായി ഉപയോഗിക്കാനുള്ള പ്രത്യേക അനുമതിയാണ്ഐസിഎംആർ നൽകിയിരിക്കുന്നത്. ഇതുവഴി ടെസ്റ്റുകളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കാമെന്നും രോഗ ബാധിതരെ വേഗത്തിൽ കണ്ടെത്താമെന്നും അതുവഴി വ്യാപനം നിയന്ത്രിക്കാമെന്നുമാണ് കണക്കുകൂട്ടുന്നത്. പ്രത്യേക നിർദേശങ്ങളാണ് ഇതിനായി പുറപ്പെടുവിച്ചിട്ടുള്ളത്. വീട്ടിൽ വെച്ചുള്ള ആൻ്റിജൻ ടെസ്റ്റ് ആരെല്ലാമാണ് നടത്തേണ്ടത് എന്നതു സംബന്ധിച്ചുള്ള നിർദേശങ്ങളാണ് ഇതിൽ More
 
വീട്ടിലിരുന്ന് റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ്, അനുമതി നൽകി ഐസിഎംആർ

വീട്ടിൽ തന്നെയിരുന്ന് കോവിഡ് ബാധയുണ്ടോ എന്ന് പരിശോധിക്കാൻ
പൊതുജനങ്ങൾക്ക് അനുമതി നൽകി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ. കോവിഡ് ടെസ്റ്റിനുള്ള റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് [ Rapid Antigen Test ] കിറ്റുകൾ ഗാർഹികമായി ഉപയോഗിക്കാനുള്ള പ്രത്യേക അനുമതിയാണ്
ഐസിഎംആർ നൽകിയിരിക്കുന്നത്.

ഇതുവഴി ടെസ്റ്റുകളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കാമെന്നും രോഗ ബാധിതരെ വേഗത്തിൽ കണ്ടെത്താമെന്നും അതുവഴി വ്യാപനം നിയന്ത്രിക്കാമെന്നുമാണ് കണക്കുകൂട്ടുന്നത്.

പ്രത്യേക നിർദേശങ്ങളാണ് ഇതിനായി പുറപ്പെടുവിച്ചിട്ടുള്ളത്.

വീട്ടിൽ വെച്ചുള്ള ആൻ്റിജൻ ടെസ്റ്റ് ആരെല്ലാമാണ് നടത്തേണ്ടത് എന്നതു സംബന്ധിച്ചുള്ള നിർദേശങ്ങളാണ് ഇതിൽ പ്രധാനം.

എല്ലാവരും ടെസ്റ്റ് നടത്തേണ്ട കാര്യമില്ല. കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകിയവർ, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ എന്നീ വിഭാഗങ്ങളാണ് വീട്ടിലിരുന്ന് ടെസ്റ്റ് നടത്തേണ്ടത്.

റാപ്പിഡ് ആൻ്റിജൻ ടെസ്റ്റിനുള്ള കിറ്റുകൾ പൊതുവിപണിയിൽ ലഭ്യമാണ്. 250 രൂപയാണ് ഇതിനുള്ള വില.

പ്രാഥമിക സമ്പർക്ക ക്കാർക്കും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും വില കൊടുത്ത് കിറ്റുകൾ വാങ്ങി വീട്ടിൽ വെച്ചു തന്നെ ടെസ്റ്റ് നടത്താം. ആശുപത്രിയിലേതുപോലെ സ്രവ പരിശോധനയാണ് നടത്തേണ്ടത്.

അത് എങ്ങനെ ചെയ്യണം എന്നതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾ കിറ്റിനൊപ്പം നൽകുന്നുണ്ട്. കൂടാതെ പ്രത്യേക മൊബൈൽ ആപ്പിലൂടെ റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് എങ്ങനെ നടത്തണം എന്ന് ലളിതമായ രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അഭ്യസിപ്പിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നുണ്ട്. പരിശോധനാ ഫലം പതിനഞ്ചു മിനിറ്റിനുള്ളിൽ ലഭ്യമാകും എന്നതാണ് ഈ പരിശോധനയുടെ സവിശേഷത.

പോസിറ്റീവ് റിസൾട്ട് ലഭിക്കുന്നവർ വീട്ടിനുള്ളിൽ തന്നെ കഴിയണം.

രോഗികൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പാലിച്ച്, സർക്കാരും ആരോഗ്യ വകുപ്പും പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങളെല്ലാം അതേപടി അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് അത്തരക്കാർ വീട്ടിനുള്ളിൽ കഴിയേണ്ടത്.

രോഗലക്ഷണങ്ങൾ കാണിക്കുന്നവരും എന്നാൽ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് കിട്ടിയവരുമായ ആളുകൾ രോഗം സ്ഥിരീകരിക്കാനായി
ആർടിപിസിആർ ടെസ്റ്റിന് വിധേയരാകേണ്ടി വരും.

അതിനായി പ്രദേശത്തെ ആശാ വർക്കർമാരുമായോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായോ ബന്ധപ്പെടണം. നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് രണ്ടാം തരംഗം തുടരുകയാണ്.

രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്.

പ്രതിദിന മരണക്കണക്കിൽ ലോക റെക്കോഡ് തന്നെ ഇതിനോടകം ഇന്ത്യ കൈവരിച്ചു കഴിഞ്ഞു. വലിയ തോതിലുള്ള ആശങ്കയാണ് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള അശ്രദ്ധയും അലംഭാവവുമാണ് രാജ്യത്ത് രണ്ടാം തരംഗം അതിതീവ്രമാക്കിയത് എന്ന വിമർശനം രാജ്യത്തിനകത്തും പുറത്തും വലിയ തോതിൽ ചർച്ചയായിരുന്നു.

പ്രതിച്ഛായാ നഷ്ടം പരമാവധി പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ സംവിധാനങ്ങൾ. ഗാർഹിക കോവിഡ് പരിശോധനയ്ക്കുള്ള
ഐസിഎംആറിൻ്റെ അടിയന്തര അനുമതിയെ അതിൻ്റെ ഭാഗമായും കണക്കാക്കാം