Movie prime

ശ്വാസകോശരോഗ വാക്‌സിനുകൾ നൂറ് ശതമാനം ഫലപ്രാപ്തി തരില്ലെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ

Respiratory Vaccine ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള വാക്സിനുകൾ നൂറ് ശതമാനം ഫലപ്രാപ്തി നൽകില്ലെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. നൂറ് ശതമാനം ഫലപ്രാപ്തിയാണ് നാം ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ അമ്പത് ശതമാനം ഫലപ്രാപ്തി തരുന്നതിനും കോവിഡ്-19 വൈറസിന് എതിരെ ഉപയോഗിക്കാനുള്ള അംഗീകാരം നൽകാമെന്നാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. Respiratory Vaccine “ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള വാക്സിനുകൾ നൂറ് ശതമാനം ഫലപ്രാപ്തി തരുന്നവയല്ല. ഒരു വാക്സിനിൽ More
 
ശ്വാസകോശരോഗ വാക്‌സിനുകൾ നൂറ് ശതമാനം ഫലപ്രാപ്തി തരില്ലെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ

Respiratory Vaccine

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള വാക്സിനുകൾ നൂറ് ശതമാനം ഫലപ്രാപ്തി നൽകില്ലെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ.
നൂറ് ശതമാനം ഫലപ്രാപ്തിയാണ് നാം ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ അമ്പത് ശതമാനം ഫലപ്രാപ്തി തരുന്നതിനും കോവിഡ്-19 വൈറസിന് എതിരെ ഉപയോഗിക്കാനുള്ള അംഗീകാരം നൽകാമെന്നാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Respiratory Vaccine
“ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള വാക്സിനുകൾ നൂറ് ശതമാനം ഫലപ്രാപ്തി തരുന്നവയല്ല. ഒരു വാക്‌സിനിൽ മൂന്ന് കാര്യങ്ങളാണ് ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നത്- ഒന്ന്, സുരക്ഷ; രണ്ട് രോഗപ്രതിരോധ ശേഷി(രോഗപ്രതിരോധ പ്രതികരണത്തിനുള്ള അന്യ പദാർഥത്തിന്റെ കഴിവ്); മൂന്നാമത് ഫലപ്രാപ്തി. അമ്പത് ശതമാനം ഫലപ്രാപ്തിയുള്ള വാക്സിൻ അംഗീകരിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. നൂറ് ശതമാനം ഫലപ്രാപ്തി തന്നെയാണ് നാം ലക്ഷ്യമിടുന്നത്. പക്ഷേ, വാക്സിനുകളുടെ ഫലപ്രാപ്തി അമ്പത് മുതൽ നൂറ് ശതമാനംവരെ ആയിരിക്കും,”ഭാർഗവ പറഞ്ഞു.

യുകെയിലെ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ഓക്സ്ഫഡ് വാക്സിൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധ പ്രതികരണത്തിന് പ്രേരിപ്പിക്കുന്നതുമാണ്. ലളിതമായ സംയുക്തങ്ങൾ ആയതിനാൽ പ്രാദേശികമായി വികസിപ്പിച്ച വാക്സിനുകളും സുരക്ഷ ഉറപ്പു തരുന്നതാണെന്ന് റെഗുലേറ്ററി അധികൃതർ പറയുന്നുണ്ട്.

കോവിഡ്-19 വാക്‌സിനുകൾക്കുള്ള കരട് മാർഗനിർദേശങ്ങൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഐസിഎംആർ അതിൻ്റെ നയം വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിരോധ ശേഷിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, കഠിനമായ അണുബാധയിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ കഴിവുള്ള വാക്സിനുകൾക്ക് അംഗീകാരം നല്കാം എന്ന നിലപാടിലാണ് ഇപ്പോൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരിൽ കുറഞ്ഞത് അമ്പത് ശതമാനം പേർക്കെങ്കിലും പ്രതിരോധശേഷി നൽകാൻ കഴിയുന്ന വാക്സിനുകൾക്ക് അംഗീകാരം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. ഓക്സ്ഫഡ് പോലുള്ള മുൻ‌നിര വാക്സിൻ‌ പരീക്ഷണങ്ങൾ‌ കൂടുതൽ‌ പ്രോത്സാഹജനകമായ ഫലങ്ങൾ‌ നൽ‌കിയിട്ടുണ്ട്.