Movie prime

പ്രമേഹ രോഗികൾക്ക് കാൻസർ സാധ്യത കൂടുതലെന്ന്‌ പഠനം

കടുത്ത പ്രമേഹം കാൻസറിനും കാരണമായേക്കാം എന്ന് കണ്ടെത്തൽ. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയാണ് പ്രമേഹരോഗചികിത്സയിൽ നിർണായക സ്വാധീനം ഉണ്ടാക്കാൻ ഇടയുള്ള ശാസ്ത്രീയ നിഗമനങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ചിലതരം കാൻസറുകൾ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ രോഗികളിൽ കൂടുതലായി കണ്ടുവരുന്നതിനുള്ള കാരണമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രമേഹ രോഗികളുടെ രക്തത്തിൽ എപ്പോഴും ഉയർന്നു നിൽക്കുന്ന പഞ്ചസാര ഡി എൻ എ യിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. രോഗമില്ലാത്തവരിൽ നിന്ന് വ്യത്യസ്തമായി ഈ ജനിതക വ്യതിയാനം രോഗികളിൽ ഒട്ടേറെ സങ്കീർണതകൾ ഉണ്ടാക്കും. കുഴപ്പങ്ങൾ പരിഹരിക്കുന്നത് എളുപ്പമാവില്ല. More
 
പ്രമേഹ രോഗികൾക്ക് കാൻസർ സാധ്യത കൂടുതലെന്ന്‌ പഠനം

കടുത്ത പ്രമേഹം കാൻസറിനും കാരണമായേക്കാം എന്ന് കണ്ടെത്തൽ. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയാണ് പ്രമേഹരോഗചികിത്സയിൽ നിർണായക സ്വാധീനം ഉണ്ടാക്കാൻ ഇടയുള്ള ശാസ്ത്രീയ നിഗമനങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്.

ചിലതരം കാൻസറുകൾ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ രോഗികളിൽ കൂടുതലായി കണ്ടുവരുന്നതിനുള്ള കാരണമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രമേഹ രോഗികളുടെ രക്തത്തിൽ എപ്പോഴും ഉയർന്നു നിൽക്കുന്ന പഞ്ചസാര ഡി എൻ എ യിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. രോഗമില്ലാത്തവരിൽ നിന്ന് വ്യത്യസ്തമായി ഈ ജനിതക വ്യതിയാനം രോഗികളിൽ ഒട്ടേറെ സങ്കീർണതകൾ ഉണ്ടാക്കും. കുഴപ്പങ്ങൾ പരിഹരിക്കുന്നത് എളുപ്പമാവില്ല. തന്മൂലം ശരീരകോശങ്ങളിൽ അനിയന്ത്രിതമായ വളർച്ചപോലുള്ള ഗുരുതരാവസ്ഥകളിലേക്ക് നീങ്ങും.

പ്രമേഹമുള്ളവരിൽ കാൻസറിനുള്ള സാധ്യത രണ്ടര മടങ്ങുവരെ അധികമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടി. സ്തനാർബുദം, ഒവേറിയൻ കാൻസർ, കിഡ്നി കാൻസർ എന്നിവ ഈ ഗണത്തിൽ വരുന്നതാണ്. ഹോർമോൺ വ്യതിയാനമാണ് ഇതിനുള്ള കാരണം. ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ ശരീര കലകളിൽ എത്തിക്കുന്നത് പാൻക്രിയാസ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിനാണ്. ടൈപ്പ് രണ്ട് പ്രമേഹരോഗികൾ ഇൻസുലിൻ എടുത്താൽ തന്നെയും ശരീര പേശികളിൽ ആവശ്യത്തിന് ഗ്ളൂക്കോസ് എത്തില്ല. തന്മൂലം പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉത്പ്പാദിപ്പിക്കുകയും ശരീരത്തിൽ ഹൈപ്പർ ഇൻസുലിനേമിയ എന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു.

പ്രമേഹ രോഗികൾ ചികിത്സയുടെ ഭാഗമായി എടുക്കുന്ന ഇൻസുലിൻ കോശ വളർച്ചക്ക് ഇടയാക്കുമെന്നും അത് കാൻസറിന്‌ കാരണമാകുന്നു എന്നുമാണ് ഗവേഷകരുടെ പക്ഷം