Movie prime

തേൾവിഷത്തിലെ സംയുക്തങ്ങൾ വേർതിരിച്ചെടുത്ത് പഠനം, ഹൃദയാഘാത ചികിത്സയിൽ പുതിയ മുന്നേറ്റങ്ങൾക്ക് വഴി തുറക്കുന്നു

scorpion തേളിൻ്റെ കുത്തേല്ക്കുന്നത് വേദനാജനകമാണ്. വിഷം ശരീരത്തിനകത്ത് പ്രവേശിക്കുന്നത് അപകടകരവുമാണ്. ചിലപ്പോൾ മാരകവും ആയേക്കാം. എന്നാൽ തേൾ വിഷത്തിൽ അടങ്ങിയിട്ടുളള സംയുക്തങ്ങളിൽ ചിലത് വേർതിരിച്ചെടുത്ത് ശരിയായ അളവിൽ നൽകാനായാൽ ഹൃദയാഘാതത്തിന് ഫലപ്രദമെന്ന് കണ്ടെത്തൽ. ന്യൂറോടോക്സിനുകൾ, ധമനികളുടേയും സിരകളുടേയും വികാസത്തിന് കാരണമാകുന്ന വാസോഡിലേറ്ററുകൾ, ആന്റിമൈക്രോബയൽ സംയുക്തങ്ങൾ എന്നിവയുൾപ്പെടെ ജീവശാസ്ത്രപരമായി സജീവമായ തന്മാത്രകളുടെ സങ്കീർണമായ മിശ്രിതമാണ് തേൾ(സ്കോർപിയൻ) വിഷം. ഇതിൽ ട്രൈ പെപ്റ്റൈഡ് കെപിപി(ലൈസ്-പ്രോ-പ്രോ) എന്ന സംയുക്തമാണ് പ്രതീക്ഷയ്ക്ക് വക നല്കുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇവ രക്തക്കുഴലുകളുടെ വികാസത്തിനും രക്താതിസമ്മർദ്ദം കുറയുന്നതിനും More
 
തേൾവിഷത്തിലെ സംയുക്തങ്ങൾ വേർതിരിച്ചെടുത്ത് പഠനം, ഹൃദയാഘാത ചികിത്സയിൽ പുതിയ മുന്നേറ്റങ്ങൾക്ക് വഴി തുറക്കുന്നു

scorpion

തേളിൻ്റെ കുത്തേല്ക്കുന്നത് വേദനാജനകമാണ്. വിഷം ശരീരത്തിനകത്ത് പ്രവേശിക്കുന്നത് അപകടകരവുമാണ്. ചിലപ്പോൾ മാരകവും ആയേക്കാം. എന്നാൽ തേൾ വിഷത്തിൽ അടങ്ങിയിട്ടുളള സംയുക്തങ്ങളിൽ ചിലത് വേർതിരിച്ചെടുത്ത് ശരിയായ അളവിൽ നൽകാനായാൽ ഹൃദയാഘാതത്തിന് ഫലപ്രദമെന്ന് കണ്ടെത്തൽ.

ന്യൂറോടോക്സിനുകൾ, ധമനികളുടേയും സിരകളുടേയും വികാസത്തിന് കാരണമാകുന്ന വാസോഡിലേറ്ററുകൾ, ആന്റിമൈക്രോബയൽ സംയുക്തങ്ങൾ എന്നിവയുൾപ്പെടെ ജീവശാസ്ത്രപരമായി സജീവമായ തന്മാത്രകളുടെ സങ്കീർണമായ മിശ്രിതമാണ് തേൾ(സ്കോർപിയൻ) വിഷം. ഇതിൽ ട്രൈ പെപ്റ്റൈഡ്

കെ‌പി‌പി(ലൈസ്-പ്രോ-പ്രോ) എന്ന സംയുക്തമാണ് പ്രതീക്ഷയ്ക്ക് വക നല്‌കുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇവ രക്തക്കുഴലുകളുടെ വികാസത്തിനും രക്താതിസമ്മർദ്ദം കുറയുന്നതിനും കാരണമായതായി കണ്ടെത്തി.

ബ്രസീലിലെ പ്രശസ്തമായ മിനാസ് ജെറൈസ് ഫെഡറൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ തിയാഗോ വെറാനോ-ബ്രാഗ, അഡ്രിയാനോ പിമെന്റ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്കിയത്. ഹൃദയപേശിയിലെ കോശങ്ങളിൽ കെപിപി ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചായിരുന്നു ഗവേഷണം. പെപ്റ്റൈഡിന്റെ ഏറെ പ്രയോജനകരമായ ഫലങ്ങളിലേക്കാണ് കണ്ടെത്തൽ വെളിച്ചം വീശിയത്.

കെപിപി ഉപയോഗിച്ച് ഒരു പെട്രി ഡിഷിൽ എലികളുടെ ഹൃദയപേശീ കോശങ്ങളിലെ സ്വാധീനത്തെ നിരീക്ഷിച്ചു. മാസ് സ്പെക്ട്രോമെട്രി ഉപയോഗിച്ച് വ്യത്യസ്ത സമയങ്ങളിൽ കോശങ്ങളിൽ പ്രകടമാവുന്ന പ്രോട്ടീനുകൾ അളക്കുകയും ചെയ്തു. കോശങ്ങളുടെ മരണം, ഊർജോത്പാദനം, പേശികളുടെ സങ്കോചം, എന്നിവയുമായി ബന്ധപ്പെട്ട പ്രോട്ടീനുകളെ കെപിപി നിയന്ത്രിക്കുന്നതായി കണ്ടെത്തി. കെ‌പി‌പി ചികിത്സ ഹൃദയപേശീ കോശങ്ങളുടെ സങ്കോചം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

കെപിപി കൂടുതൽ ഗവേഷണ വിധേയമാക്കാനാണ് സംഘത്തിൻ്റെ തീരുമാനം. ഹൃദയാഘാതം അടക്കം ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഇന്നുള്ളതിനേക്കാൾ ഫലപ്രദമായ മരുന്ന് ഇതിൽ നിന്ന് കണ്ടെത്താനാവും എന്ന് ഗവേഷകർ കണക്കുകൂട്ടുന്നു.