Movie prime

അധികമായാൽ അമൃതും… വിറ്റാമിൻ ഡിയുടെ പാർശ്വഫലങ്ങൾ

Vitamin D വിറ്റാമിൻ ഡിയുടെ ഗുണവശങ്ങൾ ഏറെയാണെന്ന് നമുക്കറിയാം. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു തുടങ്ങി ഒട്ടേറെ കാര്യങ്ങൾ എടുത്തുപറയാനാവും.Vitamin D വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം. അതുകൊണ്ടു തന്നെ സൺഷൈൻ വിറ്റാമിൻ എന്നും ഇത് അറിയപ്പെടുന്നു. സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരം സ്വയമേവ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു.എന്നാൽ സൂര്യപ്രകാശം വളരെയധികം ഏൽക്കുന്നത് ശരീരത്തിന് ഹാനികരമാണ്. വിറ്റാമിൻ ഡി എല്ലുകളുടെയും പല്ലുകളുടെയും പരിപാലന കാര്യത്തിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.വിഷാദരോഗത്തെ നിയന്ത്രിക്കാനും ഇത് More
 
അധികമായാൽ അമൃതും… വിറ്റാമിൻ ഡിയുടെ പാർശ്വഫലങ്ങൾ

Vitamin D

വിറ്റാമിൻ ഡിയുടെ ഗുണവശങ്ങൾ ഏറെയാണെന്ന് നമുക്കറിയാം. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു തുടങ്ങി ഒട്ടേറെ കാര്യങ്ങൾ എടുത്തുപറയാനാവും.Vitamin D

വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം. അതുകൊണ്ടു തന്നെ സൺഷൈൻ വിറ്റാമിൻ എന്നും ഇത് അറിയപ്പെടുന്നു. സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരം സ്വയമേവ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു.എന്നാൽ സൂര്യപ്രകാശം വളരെയധികം ഏൽക്കുന്നത് ശരീരത്തിന് ഹാനികരമാണ്. വിറ്റാമിൻ ഡി എല്ലുകളുടെയും പല്ലുകളുടെയും പരിപാലന കാര്യത്തിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.വിഷാദരോഗത്തെ നിയന്ത്രിക്കാനും ഇത് സഹായകമാണ്. ഇത്തരത്തിൽ നിരവധി രോഗങ്ങളെ ചെറുക്കാൻ ശരിയായ അളവിൽ വിറ്റാമിൻ ഡി ശരീരത്തിൽ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പഠനങ്ങൾ പറയുന്നു.

വിറ്റാമിൻ ഡി ആവശ്യമായ അളവിൽ ലഭിക്കുന്നതിനായി (ഒപ്റ്റിമൽ ലെവൽ)പലരും സപ്ലിമെന്റുകളിലേക്ക് തിരിയാറുണ്ട്. എന്നാൽ അമിതമായാൽ നിരവധി പാർശ്വഫലങ്ങൾക്ക് ഇത് ഇടയാക്കും.

അമിതമായ ഉപയോഗം മൂലമുള്ള പാർശ്വഫലങ്ങളിൽ ചിലത് താഴെ പറയുന്നു.

ഹൈപ്പർകാൽസെമിയ

വിറ്റാമിൻ ഡി ടോക്സിസിറ്റിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന പാർശ്വഫലമാണിത്. രക്തത്തിൽ അമിതമായ അളവിൽ കാൽസ്യം കലർന്ന അവസ്ഥയാണ് ഹൈപ്പർകാൽസെമിയ. വിറ്റാമിൻ ഡിയുടെ അമിതമായ അളവ് ശരീരത്തിൽ അനുചിതമായ അളവിൽ കാൽസ്യം ഉത്പാദിപ്പിക്കും. കാൽസ്യം അധികമായാൽ വിശപ്പില്ലായ്മ, മലബന്ധം, ഓക്കാനം, ഉയർന്ന രക്തസമ്മർദം തുടങ്ങി നിരവധി അസുഖങ്ങൾക്ക് കാരണമാകും.

വൃക്കകൾക്ക് ഹാനികരം

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് ഉയരുന്നത് വൃക്കരോഗങ്ങൾ വർധിപ്പിക്കും. അതുകൊണ്ടുതന്നെ വൃക്ക രോഗത്തിന് ചികിത്സയിലുള്ളവർ ഭക്ഷണത്തിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ചേർക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം നിർബന്ധമായും തേടേണ്ടതാണ്.

ദഹനപ്രശ്നങ്ങൾ

ശരീരത്തിൽ വിറ്റാമിൻ ഡി, കാൽസ്യം എന്നിവയുടെ അളവ് വർധിക്കുന്നത് വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ഇവ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങളാകാം. എന്തായാലും സപ്ലിമെന്റുകൾ കഴിക്കുന്നതിനു മുൻപായി ഡോക്ടറെ അറിയിക്കേണ്ടത് പ്രധാനമാണ്.

അസ്ഥിക്ഷയം

അസ്ഥികളുടെ ആരോഗ്യത്തിൽ വിറ്റാമിൻ ഡിയുടെ പങ്ക് വളരെ പ്രധാനമാണെന്ന് നമുക്കറിയാം. എന്നാൽ അതേ വിറ്റാമിൻ ഡി അമിതമാകുന്നത് എല്ലുകളെ പ്രതികൂലമായി ബാധിക്കും. എല്ലുകളും പല്ലുകളും ആരോഗ്യത്തോടെയിരിക്കാൻ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ നിശ്ചിതമായ അളവിലാണ്
കഴിക്കേണ്ടത്.

ഓക്കാനം, ഛർദി, വിശപ്പില്ലായ്മ

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് അമിതമായാൽ ഓക്കാനം, ഛർദി, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാകും.

ചുരുക്കത്തിൽ വിറ്റാമിൻ ഡി അപര്യാപ്ത അനുഭവിക്കുന്നവർ
ദൈനംദിന ഭക്ഷണത്തിൽ അത് ഉൾപ്പെടുത്തുന്നതിന് മുമ്പായി ഒരു ഡോക്ടറുടെ വിദഗ്ധോപദേശം തേടേണ്ടത് അത്യാവശ്യമാണ്. പ്രായം, ലിംഗഭേദം, ആരോഗ്യനില, മുമ്പുണ്ടായിരുന്ന അസുഖങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് ഡോക്ടർ ശരിയായ നിർദേശങ്ങൾ നല്കുന്നത്.