Movie prime

പാര്‍ക്കിന്‍സണ്‍സ്: ശ്രീചിത്ര നയിക്കുന്ന ഇന്‍ഡോ-ജര്‍മ്മന്‍ ഗവേഷണത്തിന് 2.3 ദശലക്ഷം ഡോളര്‍ ധനസഹായം

ഇന്ത്യക്കാരിലെ പാര്ക്കിന്സണ്സ് രോഗത്തിന്റെ ജനിതക അടിസ്ഥാനം കണ്ടെത്തുന്നതിന് ശ്രീചിത്ര തിരുനാള് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് മെഡിക്കല് സയന്സസിന്റെ നേതൃത്വത്തില് നടക്കുന്ന ജിനോം വൈഡ് അസോസിയേഷന് സ്റ്റഡിക്ക് [Genome- Wide Association Study (GWAS)] 2.3 ദശലക്ഷം അമേരിക്കന് ഡോളര് സാമ്പത്തിക സഹായം ലഭിച്ചു. ഇന്ത്യയില് പാര്ക്കിന്സണ് രോഗത്തെ കുറിച്ച് നടക്കുന്ന ആദ്യത്തെ ജിവാസ് പഠനം ആയിരിക്കുമിത്. നാഡീസംബന്ധമായ രോഗങ്ങളെ കുറിച്ച് നടന്നിട്ടുള്ള ഏറ്റവും വലിയ ജിവാസ് പഠനങ്ങളില് ഒന്നായിരിക്കുമെന്ന സവിശേഷതയും ഇതിനുണ്ട്. ശ്രീചിത്ര തിരുനാള് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് മെഡിക്കല് More
 
പാര്‍ക്കിന്‍സണ്‍സ്: ശ്രീചിത്ര നയിക്കുന്ന ഇന്‍ഡോ-ജര്‍മ്മന്‍ ഗവേഷണത്തിന് 2.3 ദശലക്ഷം ഡോളര്‍ ധനസഹായം

ഇന്ത്യക്കാരിലെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ജനിതക അടിസ്ഥാനം കണ്ടെത്തുന്നതിന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജിനോം വൈഡ് അസോസിയേഷന്‍ സ്റ്റഡിക്ക് [Genome- Wide Association Study (GWAS)] 2.3 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സാമ്പത്തിക സഹായം ലഭിച്ചു. ഇന്ത്യയില്‍ പാര്‍ക്കിന്‍സണ്‍ രോഗത്തെ കുറിച്ച് നടക്കുന്ന ആദ്യത്തെ ജിവാസ് പഠനം ആയിരിക്കുമിത്. നാഡീസംബന്ധമായ രോഗങ്ങളെ കുറിച്ച് നടന്നിട്ടുള്ള ഏറ്റവും വലിയ ജിവാസ് പഠനങ്ങളില്‍ ഒന്നായിരിക്കുമെന്ന സവിശേഷതയും ഇതിനുണ്ട്.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി ഡയറക്ടറും മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ് വിദഗ്ദ്ധയുമായ ഡോ. ആശാ കിഷോര്‍, ടൂബിന്‍ജെന്‍ സര്‍വ്വകലാശാലയിലെ ഡോ. മനു ശര്‍മ്മ എന്നിവര്‍ സമര്‍പ്പിച്ച ഗവേഷണ പ്രമേയത്തിനാണ് (Research Proposal) അമേരിക്കയിലെ പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ ഫണ്ടിംഗ് ഏജന്‍സിയായ മൈക്കേല്‍ ജെ ഫോക്‌സ് ഫൗണ്ടേഷനില്‍ നിന്ന് 2.3 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായം ലഭിച്ചത്.

ശ്രീചിത്രയിലെ സമഗ്ര ചലനവൈകല്യ ചികിത്സാ കേന്ദ്രം (Comprehensive Movement Disorders Clinic) നേതൃത്വം നല്‍കുന്ന ഈ പഠനത്തില്‍ ആരോഗ്യ-ഗവേഷണ മേഖലയിലെ രാജ്യത്തെ പ്രധാനപ്പെട്ട 20 സ്ഥാപനങ്ങള്‍ പങ്കാളികളാണ്.
ജനിതക വിവരങ്ങളുടെ സൂക്ഷ്മ അപഗ്രഥനം ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളികുളാര്‍ ബയോളജിയും ടൂബിന്‍ജെനിലെ സെന്റര്‍ ഫോര്‍ ജനറ്റിക് എപ്പിഡമോളജിയും ചേര്‍ന്ന് നടത്തും.

ശ്രീചിത്രയ്ക്ക് പുറമെ എയിംസ്, ന്യൂഡല്‍ഹി, നിംഹാന്‍സ്, ബംഗളൂര്‍, നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഹൈദരാബാദ് എന്നിവയാണ് നോഡല്‍ സെന്ററുകള്‍. പിജിഐ, ചണ്ഡീഗഢ്, എയിംസ്, ഋഷികേശ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയന്‍സസ്, കൊല്‍ക്കത്ത, വിക്രം ഹോസ്പിറ്റല്‍, ബംഗളൂര്‍, വിജയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ച്, ചെന്നൈ, പിഎസ്ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച്, കോയമ്പത്തൂര്‍, ഗോവ മെഡിക്കല്‍ കോളേജ്, ലൂര്‍ദ്‌സ് ഹോസ്പിറ്റല്‍, എറണാകുളം, ഗ്ലോബല്‍ ഹോസ്പിറ്റല്‍, ജസ്ലോക് ഹോസ്പിറ്റല്‍, ധിരുബായ് അംബാനി ഹോസ്പിറ്റല്‍, മുംബൈ, നാരായണ ഹൃദയാലയ ബംഗളൂര്‍ തുടങ്ങിയ 16 ഉപകേന്ദ്രങ്ങളിലെ ന്യൂറോളജിസ്റ്റുമാര്‍, ജനിതക വിദഗ്ദ്ധര്‍ മുതലായവരും പഠനത്തിന്റെ ഭാഗമാകും.
ഇന്ത്യയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാകുന്ന ജനിതക രോഗസാധ്യതകള്‍ കണ്ടെത്തുകയാണ് ജിവാസ് പഠനത്തിന്റെ ലക്ഷ്യം.

ഇതിനായി അഞ്ചുലക്ഷം ജനിതക മാര്‍ക്കറുകള്‍ വിലയിരുത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം പാര്‍ക്കിന്‍സണ്‍സ് രോഗികളെയും അത്രതന്നെ രോഗമില്ലാത്തവരെയും പഠന വിധേയരാക്കും. 3 വര്‍ഷമാണ് പഠന കാലയളവ്.

പാശ്ചാത്യ ജനവിഭാഗങ്ങളിലും കിഴക്കന്‍ ഏഷ്യന്‍ മേഖയിലും നടന്ന ജിവാസില്‍ പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഇരുപതോ അതിലധികമോ ജനിതക വൈകല്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പാശ്ചാത്യ പഠനങ്ങളില്‍ ഇന്ത്യക്കാരുടെ പ്രാതിനിധ്യം കുറവായതിനാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ജിനോം- വൈഡ് അസോസിയേഷന്‍ സ്റ്റഡി നടത്തേണ്ടത് അത്യാവശ്യമാണ്.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ഒരു ശതമാനം പേരിലും 85 വയസ്സിന് മുകളിലുള്ളവരില്‍ 4 ശതമാനം പേരിലും കണ്ടുവരുന്ന നാഡീസംബന്ധമായ രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ഇതില്‍ 5-10 ശതമാനം രോഗികളില്‍ പാരമ്പര്യ ഘടകങ്ങള്‍ രോഗകാരണമാകുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. രോഗകാരണമാകുന്ന ആറോളം ജീനുകളെ മാത്രമേ തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ജനവിഭാഗങ്ങളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാകുന്ന നിരവധി ജീനുകള്‍ ഇനിയും കണ്ടെത്താനുണ്ടാകാമെന്ന് കരുതപ്പെടുന്നു.

തലച്ചോറിലെ പ്രത്യേക ഭാഗത്തെ കോശങ്ങള്‍ നശിക്കുന്നത് മൂലമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടാകുന്നത്. കൈകളുടെ വിറയല്‍, ശരീരം ചലിപ്പിക്കാനുളള പ്രയാസം, സാവധാനമുള്ള ചലനം, നടക്കുമ്പോള്‍ വീഴാന്‍ പോവുക മുതലായവയാണ് ചലനവുമായി ബന്ധപ്പെട്ട് പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ കാണുന്ന ലക്ഷണങ്ങള്‍.

കോശങ്ങളുടെ നാശം തടയുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് കോശങ്ങള്‍ നശിക്കുന്നതിന്റെ ജനിതക- മോളികുളാര്‍ അടിസ്ഥാനം അറിയേണ്ടതുണ്ട്. ഇതുവഴി കോശങ്ങളുടെ നാശം തടയാനും രോഗം മൂര്‍ച്ഛിക്കുന്നത് ഒഴിവാക്കാനും കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വരുംനാളുകളില്‍ പാര്‍ക്കിന്‍സണ്‍സ് ചികിത്സ ജനിതക-പരിസ്ഥിതി-സ്വഭാവ രോഗസാധ്യതകള്‍ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത ചികിത്സയായിരിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.