Movie prime

വ്യാജ ചികിത്സാ മാഫിയയെ നിലക്ക് നിർത്തണം: ഐ എം എ

കേരളത്തിൽ നിരവധി ഹത ഭാഗ്യരായ മനുഷ്യരെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന വ്യാജ ചികിത്സാ മാഫിയയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാജ ചികിത്സയെ നിയന്ത്രിക്കുന്നതിനായി കേരളത്തിൽ സമഗ്രമായ നിയമ നിർമാണം അത്യന്താപേക്ഷിതമാണ്. അത്തരം നിയമ നിർമാണം നടത്തുവാൻ ഉടനടി സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് തൃശ്ശൂരിൽ ചേർന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജ ചികിത്സ മൂന്ന് തരത്തിൽ നിലവിലുണ്ട്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റ അടിസ്ഥാന ഡിഗ്രി ആയ എം.ബി.ബി.എസ് ഇല്ലാതെ മറ്റു More
 
വ്യാജ ചികിത്സാ മാഫിയയെ നിലക്ക് നിർത്തണം: ഐ എം എ

കേരളത്തിൽ നിരവധി ഹത ഭാഗ്യരായ മനുഷ്യരെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന വ്യാജ ചികിത്സാ മാഫിയയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാജ ചികിത്സയെ നിയന്ത്രിക്കുന്നതിനായി കേരളത്തിൽ സമഗ്രമായ നിയമ നിർമാണം അത്യന്താപേക്ഷിതമാണ്. അത്തരം നിയമ നിർമാണം നടത്തുവാൻ ഉടനടി സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് തൃശ്ശൂരിൽ ചേർന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

വ്യാജ ചികിത്സ മൂന്ന് തരത്തിൽ നിലവിലുണ്ട്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റ അടിസ്ഥാന ഡിഗ്രി ആയ എം.ബി.ബി.എസ് ഇല്ലാതെ മറ്റു വൈദ്യ മേഖലകളിൽ ബിരുദവുമായി ആധുനിക വൈദ്യ ശാസ്ത്ര മരുന്നുകളും ചികിത്സാ രീതികളും അവലംബിക്കുന്നതാണ് ഒരുതരം. രണ്ടാമത്തേത് ആധുനിക വൈദ്യ ശാസ്ത്രത്തിലോ മറ്റു വൈദ്യ മേഖലകളിലോ ബിരുദം ഒന്നും തന്നെ ഇല്ലാതെ പാരമ്പര്യ വൈദ്യത്തിന്റെയും പ്രകൃതി ചികിത്സയുടെയും മറവിൽ എല്ലാ തരം രോഗങ്ങൾക്കും ചികിത്സ ഉണ്ടെന്നു അവകാശ പെട്ടു കൊണ്ടു രോഗികളുടെ നില അപകടത്തിലാക്കുന്ന ശരിയായ ചികിത്സ നിഷേധിക്കുന്നതാണ് രണ്ടാമത്തെ തരം. മൂന്നാമത്തേതു ആധുനിക വൈദ്യ ശാസ്ത്രത്തിലെ ബിരുദ ധാരികളായ ഡോക്ടർമാർ ഹോമിയോയോ ആയുർവേദമോ മരുന്നുകൾ കുറിക്കുന്നതും ഈ തരത്തിൽ പെടും. മൂന്ന് തരം വ്യാജ ചികിത്സയും തടയപ്പെടേണ്ടതാണ്.

നിർഭാഗ്യവശാൽ ഇപ്പോൾ നിലവിലുള്ള നിയമങ്ങൾ എല്ലാം രജിസ്റ്റർ ചെയ്ത ഏതെങ്കിലും വൈദ്യ വിഭാഗത്തിൽ ബിരുദം ഉള്ള ആൾക്കാരെ നിയന്ത്രിക്കുന്നതാണ്. അതു പോലും ദുർബലമായ നിയമ സംഹിതകൾ ഉള്ളതാണ്. അതിനാൽ തന്നെ ശക്തമായ നിയമ നിർമാണം നടത്തുകയും രോഗികളെ കൊലക്കു കൊടുക്കുന്ന ഇത്തരം വ്യാജ ചികിത്സകരെ കൊലക്കുറ്റത്തിന് ശിക്ഷിക്കുന്ന തരത്തിലുള്ള നിയമ നിർമാണം ഉടനടി ഉണ്ടാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.