Movie prime

ഹൈഡ്രോക്സി ക്ലോറോക്വിൻ ട്രയൽ താത്ക്കാലികമായി നിർത്തി വെയ്ക്കുന്നതായി ലോകാരോഗ്യ സംഘടന

കോവിഡ്-19 രോഗബാധിതർക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ താത്ക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. മരുന്നിൻ്റെ സുരക്ഷയെ മുൻനിർത്തിയുള്ള ആശങ്കകൾ പരിശോധിച്ചു വരികയാണെന്നും അതുവരെ ട്രയൽ നിർത്തി വെയ്ക്കുകയാണെന്നും ഡബ്ല്യു എച്ച് ഒ ഡയറക്റ്റർ ജനറൽ തെദ് റോസ് അഥനം ഗബ്രിയേസസ് പറഞ്ഞു. സോളിഡാരിറ്റി മരുന്നു പരീക്ഷണങ്ങളിൽ ഉൾപ്പെട്ട മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ. ഈ മരുന്നിൻ്റെ ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും എന്ന ആശങ്ക നേരത്തേയുണ്ട്. അസമിൽ പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ച More
 
ഹൈഡ്രോക്സി ക്ലോറോക്വിൻ ട്രയൽ താത്ക്കാലികമായി നിർത്തി വെയ്ക്കുന്നതായി ലോകാരോഗ്യ സംഘടന

കോവിഡ്-19 രോഗബാധിതർക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ താത്ക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. മരുന്നിൻ്റെ സുരക്ഷയെ മുൻനിർത്തിയുള്ള ആശങ്കകൾ പരിശോധിച്ചു വരികയാണെന്നും അതുവരെ ട്രയൽ നിർത്തി വെയ്ക്കുകയാണെന്നും ഡബ്ല്യു എച്ച് ഒ ഡയറക്റ്റർ ജനറൽ തെദ് റോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.

സോളിഡാരിറ്റി മരുന്നു പരീക്ഷണങ്ങളിൽ ഉൾപ്പെട്ട മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ. ഈ മരുന്നിൻ്റെ ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും എന്ന ആശങ്ക നേരത്തേയുണ്ട്.

അസമിൽ പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ച ഡോക്ടർ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത് വിവാദത്തിന് ഇടയാക്കിയിരുന്നു. മലേറിയ രോഗത്തിനുള്ള മരുന്ന് കോവിഡ്-19 രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ പരീക്ഷിക്കുന്നതിനെതിരെ ഈ രംഗത്തെ വിദഗ്ധരും സംശയം പ്രകടിപ്പിച്ചിരുന്നു.

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിൻ്റെ വലിയ പ്രചാരകനാണ്. മരുന്ന് ഫലപ്രദമാണെന്നും കോവിഡ് പ്രതിരോധത്തിനായി താൻ ഇത് കഴിക്കുന്നുണ്ടെന്നും ട്രമ്പ് പറഞ്ഞിരുന്നു. ഇന്ത്യയിലും ആരോഗ്യ പ്രവർത്തകർക്കിടയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.