Movie prime

ടൈപ്പ് 2 പ്രമേഹ രോഗികൾ മദ്യപിക്കാമോ?

type 2 മദ്യപാനം വിവിധ രോഗങ്ങൾക്ക് ഇടയാക്കുമെന്ന് എല്ലാവർക്കും അറിയാം. ചില രോഗങ്ങൾ ഗുരുതരമാകുന്നതിനും അത് കാരണമാകുന്നുണ്ട്. എന്നാൽ ലഹരിപാനീയങ്ങളിൽ ചിലത് മിതമായ അളവിൽ കഴിച്ചാൽ ലഭിക്കുന്ന പ്രയോജനം കാരണം അവയ്ക്ക് അംഗീകാരവും നൽകിയിട്ടുണ്ട്.type 2 അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രസിദ്ധീകരിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത് മിതമായ അളവിൽ മദ്യപിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ്. എന്നാൽ, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ കാര്യത്തിൽ മദ്യപാനത്തിൻ്റെ സ്വാധീനത്തെക്കുറിച്ച് മിക്കവർക്കും സംശയങ്ങളുണ്ട്. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ More
 
ടൈപ്പ് 2 പ്രമേഹ രോഗികൾ മദ്യപിക്കാമോ?

type 2
മദ്യപാനം വിവിധ രോഗങ്ങൾക്ക് ഇടയാക്കുമെന്ന് എല്ലാവർക്കും അറിയാം. ചില രോഗങ്ങൾ ഗുരുതരമാകുന്നതിനും അത് കാരണമാകുന്നുണ്ട്. എന്നാൽ ലഹരിപാനീയങ്ങളിൽ ചിലത്‌ മിതമായ അളവിൽ കഴിച്ചാൽ‌ ലഭിക്കുന്ന പ്രയോജനം‌ കാരണം അവയ്ക്ക് അംഗീകാരവും നൽകിയിട്ടുണ്ട്.type 2

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രസിദ്ധീകരിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത് മിതമായ അളവിൽ മദ്യപിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ്. എന്നാൽ, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ കാര്യത്തിൽ മദ്യപാനത്തിൻ്റെ സ്വാധീനത്തെക്കുറിച്ച് മിക്കവർക്കും സംശയങ്ങളുണ്ട്.
അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മദ്യം ബാധിക്കുമോ ഇല്ലയോ എന്നതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് പ്രമേഹരോഗികളെ സംബന്ധിച്ച് പ്രധാനമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ തോതിൽ മാറ്റങ്ങൾ വരുത്താൻ മദ്യത്തിന് കഴിവുണ്ട്. ശ്രദ്ധേയമായ ചില മാറ്റങ്ങൾ താഴെ പറയുന്നു:

* മദ്യം രക്തത്തിലെ പഞ്ചസാരയുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കും കാരണമായേക്കാം. മിതമായ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതായാണ് കണ്ടു വരുന്നത്. എന്നാൽ അമിതമായ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര മാരകമായ നിലയിൽ കുറയുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

* ഇൻസുലിൻ്റെ കാര്യക്ഷമതയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ മദ്യത്തിന് കഴിവുണ്ട് എന്ന കാര്യം ഇൻസുലിൻ എടുക്കുന്ന പ്രമേഹ രോഗികൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്.

* ചിലതരം മദ്യത്തിൽ അടങ്ങിയിരിക്കുന്ന അമിതമായ കലോറി ശരീരഭാരം വർധിക്കാൻ ഇടയാക്കും. ഇത് ഹൃദയ രോഗങ്ങൾ, അമിതവണ്ണം എന്നീ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇത് പ്രമേഹാവസ്ഥയെ നേരിട്ട് ബാധിക്കുന്നതാണ്.

* ചില ലഹരിപാനീയങ്ങളിൽ അമിതവും അനാരോഗ്യകരവുമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിട്ട് ഉയരാൻ ഇത് കാരണമാകും.