Movie prime

ലോകാരോഗ്യ ദിനം: ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് ഐക്യ രാഷ്ട്രസഭ ജനറൽ സെക്രട്ടറി

ലോകാരോഗ്യ ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു ഐക്യ രാഷ്ട്രസഭ ജനറൽ സെക്രട്ടറി ലോകാരോഗ്യ ദിനമായ ഇന്ന് ആരോഗ്യ പ്രവർത്തകരെ ട്വിറ്ററിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു ഐക്യ രാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. “ഇത് വളരെ ദുഷ്ക്കരമായ സമയമാണ്”, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ വർഷത്തെ ലോക ആരോഗ്യ ദിനത്തിന്റെ തീം ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തർക്കാണ് സമർപ്പിച്ചിരിക്കുന്നത്. “കോവിഡിനെതിരായ ഈ യുദ്ധത്തിൽ ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഈ ആരോഗ്യ ദിനം നമുക്ക് വളരെ ദുഷ്കരമായ സമയത്താണ് വന്നിരിക്കുന്നത്. കോവിഡുമായുള്ള More
 
ലോകാരോഗ്യ ദിനം: ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് ഐക്യ രാഷ്ട്രസഭ ജനറൽ സെക്രട്ടറി

ലോകാരോഗ്യ ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു ഐക്യ രാഷ്ട്രസഭ ജനറൽ സെക്രട്ടറി

ലോകാരോഗ്യ ദിനമായ ഇന്ന് ആരോഗ്യ പ്രവർത്തകരെ ട്വിറ്ററിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു ഐക്യ രാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. “ഇത് വളരെ ദുഷ്ക്കരമായ സമയമാണ്”, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഈ വർഷത്തെ ലോക ആരോഗ്യ ദിനത്തിന്റെ തീം ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തർക്കാണ് സമർപ്പിച്ചിരിക്കുന്നത്.
“കോവിഡിനെതിരായ ഈ യുദ്ധത്തിൽ ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഈ ആരോഗ്യ ദിനം നമുക്ക് വളരെ ദുഷ്‌കരമായ സമയത്താണ് വന്നിരിക്കുന്നത്. കോവിഡുമായുള്ള യുദ്ധത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരെ വളരെ അധികം അഭിനന്ദിക്കുന്നു. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്, ഞങ്ങൾക്ക് നിങ്ങൾ പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നു”, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയില്‍ ആക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.