Movie prime

30 ദശലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകും

Covid Vaccine ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന 30 ദശലക്ഷം ഫ്രണ്ട് ലൈൻ വർക്കേഴ്സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ 30 ദശലക്ഷത്തിൽ 7 ദശലക്ഷം ഡോക്ടർമാരും പാരാമെഡിക്കുകളും ഉൾപ്പെടുന്നു. കൂടാതെ 20 ദശലക്ഷം മറ്റു മുൻനിര ആരോഗ്യ പ്രവർത്തകർക്കും ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ ലഭ്യമാക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചതാണ് ഇക്കാര്യം. 30 ദശലക്ഷം പേരുടെ വാക്സിനേഷനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ രാജ്യത്തുണ്ടെന്ന് ഭൂഷൺ പറഞ്ഞു. കോൾഡ് More
 
30 ദശലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകും

Covid Vaccine

ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന 30 ദശലക്ഷം ഫ്രണ്ട് ലൈൻ വർക്കേഴ്സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ
30 ദശലക്ഷത്തിൽ 7 ദശലക്ഷം ഡോക്ടർമാരും പാരാമെഡിക്കുകളും ഉൾപ്പെടുന്നു. കൂടാതെ 20 ദശലക്ഷം മറ്റു മുൻനിര ആരോഗ്യ പ്രവർത്തകർക്കും ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ ലഭ്യമാക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചതാണ് ഇക്കാര്യം.

30 ദശലക്ഷം പേരുടെ വാക്സിനേഷനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ രാജ്യത്തുണ്ടെന്ന് ഭൂഷൺ പറഞ്ഞു. കോൾഡ് ചെയിൻ, വാക്സിൻ വയലുകൾ, സിറിഞ്ചുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എല്ലാം നിലവിലുണ്ട്.

വാക്സിനേഷന്റെ ആദ്യ ഘട്ടം 2021 ജനുവരി മുതൽ ജൂൺ വരെ താത്ക്കാലികമായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വാക്സിൻ അഡ്മിനിസ്ട്രേഷൻ സംബന്ധിച്ച ദേശീയ വിദഗ്ധ സമിതിയുടെ ചർച്ചയിൽ കരട് മുൻ‌ഗണനാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കരട് പ്ലാനിലെ എണ്ണം, ജനുവരി മുതൽ ജൂലൈ വരെ താത്ക്കാലികമായി ലഭ്യമാകുന്ന ഡോസുകളുടെ എണ്ണവുമായി തുലനം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പദ്ധതി പ്രകാരം മുന്നോട്ട് പോയാൽ, മുൻ‌ഗണനാ പട്ടികയിൽ ഉൾപ്പെട്ടവരുടെ വാക്സിനേഷൻ 2021 ജനുവരി മുതൽ ജൂലൈ വരെ ലഭ്യമാകുന്ന ഡോസുകൾ കൊണ്ട് പൂർത്തിയാക്കും.

വാക്സിൻ ലഭ്യമായാലും വൈറസിനെതിരെയുള്ള കരുതലും ജാഗ്രതയും ഒഴിവാക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.വാക്സിൻ വികസിപ്പിച്ചതിനുശേഷവും മുൻകരുതലുകൾ തുടരേണ്ടതുണ്ട്. നാം നല്ല ജാഗ്രത പാലിക്കണം. ഏതാനും നാളുകൾ കൂടി നിലവിലുള്ള അതേ നിലയിൽ ടെസ്റ്റും ചികിത്സയും ഐസൊലേഷനും വേണ്ടിവരും. കാലക്രമേണ ആവശ്യകത കുറയാനിടയുണ്ട്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

കഴിഞ്ഞ 50 വർഷമായി രാജ്യത്ത് സാർവത്രിക വാക്സിൻ പരിപാടി (യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാം) വിജയകരമായി നടന്നു വരുന്നുണ്ട്. ഓരോ വർഷവും 25 ദശലക്ഷം കുട്ടികൾക്കും മുതിർന്നവർക്കും വാക്സിൻ നൽകിവരുന്നു. രാജ്യത്തുടനീളം 28,000-ത്തിലധികം കോൾഡ് സ്റ്റോറേജുകൾ നിലവിലുണ്ട്. പദ്ധതിക്കു കീഴിലുള്ള വാക്സിനുകൾ ഇതിലാണ് സംഭരിക്കുന്നത്. കേന്ദ്രീകൃത സെർവറിൽ തത്സമയ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സഹായിക്കുന്ന താപനില ട്രാക്കറുകളും ഈ സംവിധാനത്തിലുണ്ട്.

കോൾഡ് സ്റ്റോറേജിലെ സംഭരണം മുതൽ ശീതീകരിച്ച വാഹനങ്ങളിലെ ഗതാഗതം വരെ മുഴുവൻ വിവരങ്ങളും അതത് സമയത്ത് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഇതിനായി സ്വന്തം ഡിജിറ്റൽ പ്ലാറ്റ്ഫോം ഉണ്ട്. ശീതീകരിക്കാത്ത വാഹനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ വാക്സിൻ കൊണ്ടുപോകാൻ പ്രത്യേക തരം റഫ്രിജറേറ്റഡ് ബോക്സുകളാണ് ഉപയോഗിക്കുന്നത്. ഈ സൗകര്യം ഇന്ത്യയിൽ നേരത്തേ തന്നെ നിലവിലുണ്ട്. വാക്സിൻ വിതരണത്തിനുള്ള നിലവിലുള്ള സൗകര്യങ്ങൾ എങ്ങനെ വർധിപ്പിക്കാം എന്നാണ് സർക്കാർ ആലോചിക്കുന്നത്. ദേശീയതല വിദഗ്ധ സമിതി അതിനുളള കൂടിയാലോചനകൾ നടത്തുകയാണ്.

വാക്സിൻ വലിയ അളവിൽ സംഭരിക്കാനും സൂക്ഷിച്ചു വെയ്ക്കാനുമുളള അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഏതാനും സ്വകാര്യ ആശുപത്രികളും അവകാശപ്പെടുന്നുണ്ട്. അത്തരം സ്ഥാപനങ്ങളുമായി ചർച്ച നടത്തുമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.