Movie prime

ഹൃദ്രോഗമുള്ളവർ ആഴ്ചയിൽ രണ്ട് തവണയെങ്കിലും മത്സ്യം കഴിക്കണമെന്ന് പഠനം

heart disease ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, പ്രത്യേകിച്ച് ഹൃദയാഘാതവും സ്ട്രോക്കും വന്നവർ, മത്സ്യം കഴിക്കുന്നത് നല്ലതാണെന്ന് പഠനം. അറുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ ഉൾപ്പെട്ട പഠനമാണ് ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ആഹാരത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് കണ്ടെത്തിയത്. എണ്ണമയമുള്ള മത്സ്യം(ഓയ്ലി ഫിഷ്) പതിവായി കഴിക്കുന്നത് ഉയർന്ന അപകടസാധ്യതയുള്ള ഹൃദയ സംബന്ധമായ രോഗങ്ങൾ (സിവിഡി) തടയാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.heart disease മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം. 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളാണ് ഗവേഷണത്തിൻ്റെ More
 
ഹൃദ്രോഗമുള്ളവർ  ആഴ്ചയിൽ രണ്ട് തവണയെങ്കിലും മത്സ്യം കഴിക്കണമെന്ന് പഠനം

heart disease
ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, പ്രത്യേകിച്ച് ഹൃദയാഘാതവും സ്ട്രോക്കും വന്നവർ, മത്സ്യം കഴിക്കുന്നത് നല്ലതാണെന്ന് പഠനം. അറുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ ഉൾപ്പെട്ട പഠനമാണ് ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ആഹാരത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് കണ്ടെത്തിയത്. എണ്ണമയമുള്ള മത്സ്യം(ഓയ്ലി ഫിഷ്) പതിവായി കഴിക്കുന്നത് ഉയർന്ന അപകടസാധ്യതയുള്ള ഹൃദയ സംബന്ധമായ രോഗങ്ങൾ (സിവിഡി) തടയാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.heart disease

മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം. 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളാണ് ഗവേഷണത്തിൻ്റെ ഭാഗമായത്.
ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യമാണ് രോഗികൾക്ക് നൽകിയത്. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ വന്നവരിൽ അപകടസാധ്യത കുറയ്ക്കാൻ ഇത് ഏറെ പ്രയോജനം ചെയ്തെന്നാണ് ഗവേഷകരുടെ നിഗമനം.

ഹൃദയ സംബന്ധമായ അസുഖമുള്ളവർ മത്സ്യം കഴിക്കുന്നത് രോഗ തീവ്രതയും കാഠിന്യവും കുറയ്ക്കുമെന്ന് മക്മാസ്റ്റർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന ഗവേഷകനുമായ ആൻഡ്രൂ മെന്റെ പറഞ്ഞു. അതേസമയം ഇത്തരം അസുഖങ്ങൾ ഇല്ലാത്തവരിൽ മത്സ്യം കഴിക്കുന്നത് എന്തെങ്കിലും പ്രയോജനം ചെയ്യുമോ എന്നതിന് വ്യക്തമായ തെളിവുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ മത്സ്യ ഉപഭോഗം സംബന്ധിച്ച മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിൽ സുപ്രധാന പങ്കാണ് പഠനത്തിന് കൽപിക്കപ്പെടുന്നത്. ജാമ ഇന്റേണൽ മെഡിസിനിലാണ് പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.

അഞ്ച് ഭൂഖണ്ഡങ്ങളിലായി 1,92,000 ത്തോളം പേരാണ് ഗവേഷണത്തിൽ പങ്കാളികളായത്. ഇതിൽ തന്നെ 52,000 പേർ കാർഡിയോ വാസ്കുലാർ രോഗികൾ ആയിരുന്നു. ഒരേ സമയം അഞ്ച് ഭൂഖണ്ഡങ്ങളിലായി നടന്ന ഏക പഠനമാണിത്. സമാനമായ രീതിയിൽ മുമ്പ് നടന്ന പഠനങ്ങൾ പ്രധാനമായും വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ളതായിരുന്നു.

ലോകത്തെ വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് ഇടയിലുള്ള മത്സ്യ ഉപഭോഗത്തെയും അതിൻ്റെ ആരോഗ്യ ഫലങ്ങളെയും കുറിച്ചുള്ള ഏറ്റവും വൈവിധ്യമാർന്ന പഠനമാണ് ഇതെന്ന് ഗവേഷകർ അവകാശപ്പെട്ടു. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഉയർന്ന വരുമാനക്കാരെയും ഇടത്തരം, താഴ്ന്ന വരുമാനക്കാരെയും ഉൾക്കൊള്ളിച്ചായിരുന്നു പഠനമെന്ന് ഗവേഷകനായ ഡോ. സലിം യൂസഫ് പറഞ്ഞു.

കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസർച്ച്, വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ചാരിറ്റി സംഘടനകൾ, പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഹാമിൽട്ടൺ ഹെൽത്ത് സയൻസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ഗവേഷണത്തിനുള്ള ധനസഹായം നൽകിയത്.