in

വർഷങ്ങളായി തിരഞ്ഞുനടന്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ഹേമമാലിനി

Hemalini
വർഷങ്ങളായി തിരയുന്ന തൻ്റെ പഴയകാല ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ബോളിവുഡിലെ സ്വപ്ന സുന്ദരി ഹേമമാലിനി. കൗമാര കാലത്ത് എടുത്തതായി കരുതപ്പെടുന്ന,  ദേവിയുടെ രൂപത്തിൽ അണിഞ്ഞൊരുങ്ങിയ ചിത്രമാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തനിക്ക് പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോഴാവണം ചിത്രം എടുത്തതെന്ന് കരുതുന്നതായി അവർ പറയുന്നു. Hemalini 

വളരെയേറെ പ്രത്യേകതയുള്ള ചിത്രമാണെന്നും 2017-ൽ പുറത്തിറങ്ങിയ ബിയോണ്ട് ദി ഡ്രീംഗേൾ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ ഉൾപ്പെടുത്താൻ  ആഗ്രഹിച്ചിരുന്ന ചിത്രമായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ഒട്ടേറെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാതിരുന്നതിനാൽ പുസ്തകത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.  

ബോളിവുഡിൽ ചുവടുവെക്കുന്നതിന് മുമ്പെടുത്ത ചിത്രമാണ്. ഒരു തമിഴ് മാസികയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടായിരുന്നു. കൗമാരകാലത്താണ് ചിത്രം എടുത്തത്. അന്ന് തനിക്ക് പതിനാലോ പതിനഞ്ചോ വയസ്സ് പ്രായമുണ്ടാകും. നിരവധി വർഷങ്ങളായി ഇത് തിരയുകയാണ്. അച്ചടിച്ചുവന്ന മാഗസിൻ്റെ പേര് കൃത്യമായി ഓർമിക്കുന്നില്ല, പക്ഷേ സപ്നോം കാ സൗദാഗറിൽ രാജ് കപൂർ സാഹബിനൊപ്പം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് എവിഎം സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചതെന്ന് ഓർക്കുന്നു.

രാം കമൽ മുഖർജി തയ്യാറാക്കിയ ജീവചരിത്ര ഗ്രന്ഥത്തിൽ ഈ ഫോട്ടോ ചേർക്കാൻ ആഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് 72 വയസുള്ള നടി കൂട്ടിച്ചേർത്തു. ഒടുവിൽ ഇത് കണ്ടെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ത്രോബാക്ക്, നൊസ്റ്റാൾജിയ, ഫോട്ടോഷൂട്ട്  തുടങ്ങിയ ഹാഷ്‌ടാഗുകളും ചിത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്. ദിവ്യസൗന്ദര്യമുള്ള അമ്മ എന്ന് പോസ്റ്റിനു താഴെ മകൾ ഇഷ ഡിയോൾ കമൻ്റ് ചെയ്തിട്ടുണ്ട്.

1963-ൽ ഇതു സത്തിയം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹേമമാലിനി അഭിനയ രംഗത്തെത്തുന്നത്. ഷോലെ ഉൾപ്പെടെ ഇരുപത്തെട്ടോളം ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ധർമേന്ദ്രയാണ് ഭർത്താവ്. നടൻ്റെ മുൻവിവാഹത്തിലെ മക്കളാണ് സണ്ണി ഡിയോളും ബോബി ഡിയോളും. ഇഷ ഡിയോളും അഹാന ഡിയോളുമാണ് ദമ്പതികളുടെ മക്കൾ. റൊമാന്റിക് കോമഡി ചിത്രമായ ഷിംല മിർച്ചിലാണ് ഹേമമാലിനി ഒടുവിൽ അഭിനയിച്ചത്. രാകുൽ പ്രീത് സിംഗ്, രാജ്കുമാർ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജോണി മേര നാം, സീത ഔർ ഗീത, ഡ്രീം ഗേൾ, ഷോലെ, ഭഗ് വൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഹേമമാലിനി ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കുഴൽക്കിണറിൽ വീണ് കുട്ടികൾ മരിക്കാത്ത ഭാരതം 

കുതിച്ചുയർന്ന് മൂന്നാം തരംഗം, രോഗികളുടെ എണ്ണം ഒരു കോടി കടന്ന ആദ്യരാജ്യമായി അമേരിക്ക