Herbal tea
in

മഴക്കാലത്തെ  മികച്ച മൂന്ന് ഔഷധ ചായകള്‍ 

Herbal Tea
വേനലിന് ശേഷം മഴക്കാലമെത്തി . നനുത്ത മഴയെ  ഏറ്റുവാങ്ങുന്ന മണ്ണിന്റെ  ഗന്ധം , തണുത്ത അന്തരീക്ഷം , മഴത്തുള്ളികളുടെ  കളകള ശബ്ദം ഇവയെല്ലാം നമുക്ക് മഴക്കാലത്ത് മാത്രം കിട്ടുന്ന സന്തോഷങ്ങളാണ്. എന്നാൽ ഈ  കാലഘട്ടത്തിൽ സന്തോഷത്തിനോടൊപ്പം  നിരവധി ആരോഗ്യ പ്രശ്‍നങ്ങൾ നമ്മളെ അലട്ടാറുണ്ട് . പകർച്ചവ്യാധികൾ,രോഗ പ്രതിരോധശേഷി  കുറവ്  തുടങ്ങി നിരവധി പ്രശ്‍നങ്ങൾ. കാലാകാലങ്ങളായി  നമ്മൾ ഈ പ്രക്രിയയിലൂടെ കടന്നുപോകുന്നവരാണ്.

ഇവയെ  ഒരുപരിധി  വരെ നേരിടാൻ നമ്മുടെ  കൈയിൽ നിരവധി പൊടികൈകൾ ഉണ്ട് .  ഈ സമയത്ത് നമ്മുടെ  രോഗപ്രതിരോധശേഷി ശക്തമായി ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഈ  പകര്‍ച്ചവ്യാധികളെ  നേരിടുന്നതിന്  അത് അത്യാവശ്യം തന്നെയാണ് . അതിനായി  നമ്മുടെ  ഭക്ഷണക്രമത്തിൽ  ഔഷധസസ്യങ്ങൾ  ഉൾപ്പെടുത്തണം. അതിന്  ഏറ്റവും  നല്ല മാര്‍ഗം  ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഔഷധ ചായകള്‍ അഥവാ ഹെർബൽ ടീകളാണ്.നിങ്ങൾ ഉപയോഗിച്ച് വരുന്ന  ചായയ്ക്ക്  പകരമായി ഈ  ഔഷധസസ്യ ചായകൾ ഉൾപെടുത്തുക. നിങ്ങൾ‌ക്കായി, രുചികരവും പ്രയോജനകരവുമായ ഹെർ‌ബൽ‌ ചായകൾ ഏതൊക്കെയെന്ന് നോക്കാം.

1. തുളസി ഗ്രീൻ ടീ: ന്ത്യയിൽ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഏറ്റവും വ്യാപകമായി അറിയപ്പെടുന്നതും സാധാരണയായി വീടുകളിൽ  ഉപയോഗിക്കുന്നതുമായ  സസ്യമാണ് ഹോളി ബേസിൽ എന്ന്  അറിയപ്പെടുന്ന തുളസി. ഈ വിശുദ്ധ സസ്യം ശ്വാസകോശ സംബന്ധമായ തകരാറുകൾ തടയുകയും , സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുകയും , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു . ഇത് പ്രകൃതിദത്ത രോഗപ്രതിരോധ ശേഷി  വർദ്ധിപ്പിക്കുന്ന  ബൂസ്റ്ററായി പ്രവർത്തിക്കുകയും , പകർച്ചവ്യാധികളെ അകറ്റിനിർത്തുകയും ചെയ്യുന്നു. ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ധാരാളം ഉണ്ട് . ഇത് ഫ്രീ റാഡിക്കലുകളെ തുരത്താൻ സഹായിക്കുന്നു. തുളസി  ഗ്രീൻ ടീ യും നമ്മുടെ ശരീരത്തിൽ   സര്‍വ്വരോഗസംഹാരിയായി പ്രവർത്തിക്കുന്നു.

2. പുതിന ഗ്രീൻ ടീ: പുതിന ഏറ്റവും പ്രാചീന കാലം മുതൽക്കേയുള്ള  സസ്യങ്ങളിൽ ഒന്നാണ്. ഇത് ആഗോള പാചകരീതിയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് , കൂടാതെ അനേകം  ചികിത്സകൾക്കും ഇത്  ഉപയോഗിക്കുന്നു . പുതിനയിലും ഗ്രീൻ ടീയിലുമുള്ള ആന്റിഓക്‌സിഡന്റുകൾ ഫ്രീ  റാഡിക്കൽ തടയാൻ സഹായിക്കുകയും,  പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു .ജലദോഷം , പനി എന്നിവയുമായി ബന്ധപ്പെട്ട അസ്വസ്ഥതയും വേദനയും ലഘൂകരിക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പുതിനയിലുണ്ട്.

3. ഇഞ്ചി, നാരങ്ങ ഗ്രീൻ ടീ: ഗ്രീൻ ടീ, ഇഞ്ചി, നാരങ്ങ, കുരുമുളക് എന്നിവയുടെ  മികച്ച സംയോജനത്തിലൂടെ ധാരാളം  പോഷകങ്ങളാണ് ലഭിക്കുക. ഈ ചായ കുടിക്കുന്നതിലൂടെ  ഉദാസീനമായ ദിവസങ്ങളിൽ നിങ്ങളെ ഉന്മേഷവാന്മാരായി  നിലനിർത്തുവാൻ സഹായിക്കുന്നു . മാത്രമല്ല, നിങ്ങളുടെ പ്രതിരോധശേഷി നിലനിർത്തുകയും ചെയ്യുന്നു. ഗ്രീൻ ടീയും നാരങ്ങയും ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ്, കൂടാതെ ഫ്രീ റാഡിക്കലുകളെ പുറന്തള്ളാനും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇഞ്ചി, കുരുമുളക് എന്നിവയുടെ ആന്റി-മൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ രോഗാണുക്കളെ  അകറ്റിനിർത്തുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

human rights commission

ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം ഗവ. സെക്രട്ടറി ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ 

bill gates

“ഗൂഢാലോചനാ സിദ്ധാന്തങ്ങൾ താമസിയാതെ കെട്ടടങ്ങും”  കോവിഡ്-19 വാക്സിൻ വഴി ചിപ്പുകൾ ഇംപ്ലാന്റ് ചെയ്യാൻ പദ്ധതിയുണ്ടെന്ന ആരോപണങ്ങൾക്കെതിരെ ബിൽഗേറ്റ്സ്