‘സൂര്യന് വീണ്ടും ഉദിക്കും” കൊറോണ പോരാട്ടത്തില്‍ പ്രചോദനം നല്കുവാന് പാട്ടുമായി ഹോളിവുഡ് താരം കെവിന് കോസ്നര്‍
താനും കൊറോണ വൈറസ് കാരണം മറ്റുള്ളവരെ പോലെ ഭയചകിതനാണെന്ന് ഹോളിവുഡ് താരം കെവിന് കോസ്നര്‍.
അറുപത്തഞ്ചുകാരനായ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി താനും തന്റെ ബാന്‍ഡായ ‘മോഡേണ്‍ വെസ്റ്റും’ ചേര്‍ന്ന് നേരത്തെ ഇറക്കിയ ‘സണ്‍ വില്‍ റൈസ് എഗൈന്‍’ എന്ന പാട്ട് ലോകത്തിനു പ്രചോദനം നല്കുവാന് വീണ്ടും ഷെയര്‍ ചെയ്തു. വെളിച്ചം അന്ധകാരത്തെ കീഴടുക്കുന്നു എന്നതാണ് അതിന്റെ വരികള്‍. സന്തോഷകരമായ നാളുകള്‍ വരുമെന്ന് കോസ്നര്‍ ആരാധകരോട് പറഞ്ഞു.
‘ഞാന്‍ സുരക്ഷിതനാണ്, നിങ്ങളും അങ്ങനെയെന്നു വിശ്വസിക്കുന്നു അതിനായി പ്രാര്‍ത്ഥിക്കുന്നു. ഈ സമയം അത്ര നല്ലതല്ല, ഇത്തിരി കുഴപ്പം പിടിച്ചതാണ്”, അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആഗോള തലത്തിലെ ആരോഗ്യത്തെപ്പറ്റി കഴിഞ്ഞ മാസം കെവിന് കോസ്നര്‍ മനസു തുറന്നിരുന്നു. ഇപ്പോഴിതാ ഈ ദുരിത സമയത്ത് പ്രത്യാശ നല്കുവാന് പാട്ടുമായി അദ്ദേഹം വീണ്ടും വന്നു.
“വാക്കുകള്‍ക്ക് അതീതമാണ് ഈ സമയത്ത് ലോകത്തുള്ള എല്ലാവരും അനുഭവിക്കുന്നതെന്നു എനിക്കറിയാം. എന്റെ പ്രാര്‍ത്ഥന എല്ലാവര്ക്കും ഒപ്പമുണ്ടാകും. അവസാനമായി, ഒരു ബാന്‍ഡ് എന്ന നിലയില്‍ ഞങ്ങള്‍ ഈ ഗാനം നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്. ശക്തമായി നിലകൊള്ളുക, ബഹുമാനത്തോടെ കെവിന്”, അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ എഴുതി.