Movie prime

സച്ചിയ്ക്ക് വിട

അകാലത്തിൽ ആന്തരിച്ച സംവിധായകൻ സച്ചിദാനന്ദൻ എന്ന സച്ചിയുടെ (49 ) കണ്ണുകൾ ദാനം ചെയ്തു. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ഉണ്ടായ ഹൃദയാഘാതവും തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതുമാണ് മരണ കാരണം .ഇന്നലെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ് സച്ചി മരണപ്പെട്ടത്. സിനിമാലോകത്തിന് ഇപ്പോഴും സച്ചിയുടെ മരണ വാർത്തയുമായി പൊരുത്തപ്പെടുവാൻ കഴിഞ്ഞിട്ടില്ല . സച്ചിയുടെ മരണവർത്തയോട് നിരവധി പ്രമുഖരാണ് തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത്. അയ്യപ്പനും കോശിയുമാണ് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത അവസാന ചിത്രം. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥയുടെ More
 
സച്ചിയ്ക്ക് വിട

അകാലത്തിൽ ആന്തരിച്ച സംവിധായകൻ സച്ചിദാനന്ദൻ എന്ന സച്ചിയുടെ (49 ) കണ്ണുകൾ ദാനം ചെയ്‌തു. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ഉണ്ടായ ഹൃദയാഘാതവും തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതുമാണ് മരണ കാരണം .ഇന്നലെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ് സച്ചി മരണപ്പെട്ടത്. സിനിമാലോകത്തിന് ഇപ്പോഴും സച്ചിയുടെ മരണ വാർത്തയുമായി പൊരുത്തപ്പെടുവാൻ കഴിഞ്ഞിട്ടില്ല .

സച്ചിയുടെ മരണവർത്തയോട് നിരവധി പ്രമുഖരാണ് തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത്. അയ്യപ്പനും കോശിയുമാണ് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത അവസാന ചിത്രം. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിൽ ഇരിക്കവെയാണ് സച്ചിയേ മരണം കവർന്നത്.

സച്ചിയ്ക്ക് വിട

സച്ചിയുടെ വിയോഗത്തെ ‘പോയി ‘ എന്ന ഒറ്റ വാക്കിലാണ് നടൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. അതിൽ നിന്ന് തന്നെ ആ മരണം പൃഥ്വിരാജിനെ എത്ര മാത്രമാണ് തളർത്തിയെന്ന് ഊഹിക്കാവുന്നതേ ഉള്ളു. പൃഥ്വിരാജ് എന്ന നടന്റെ അഭിനയ ജീവിതത്തിൽ സച്ചിയുടെ പങ്ക് വളരെ വലുതാണ്. അയ്യപ്പനും കോശിയുമടക്കം ആറോളം ചിത്രങ്ങളിൽ സച്ചിയും പൃഥ്വിരാജും ഒന്നിച്ചു. അവയെല്ലാം ബോക്സ് ഓഫീസ് വിജയം കൈവരിച്ചവയാണ്. പൃഥ്വിരാജിനെ നായക നിരയിലേക്ക് എത്തിച്ച ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ തിരക്കഥ സച്ചിയും സേതുവും ചേർന്ന് എഴുതി കൊണ്ടാണ് സച്ചി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്ന് സച്ചി-സേതു കൂട്ടുകെട്ടിൽ റോബിൻ ഹുഡ് , മേക്കപ്പ് മാൻ, സീനിയേഴ്സ്, ഡബിൾ‍സ്‌ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുങ്ങി. ഡബിൾസിനു ശേഷം ഇരുവരും പിരിഞ്ഞു. അതിന് ശേഷം സച്ചിയുടെ തൂലികയിൽ നിന്നും പിറന്നത് മോഹൻലാലിൻറെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ജോഷി സംവിധാനം ചെയ്ത ‘റൺ ബേബി റൺ’ ആയിരുന്നു. പൃഥ്വിരാജ് നായകനായ അനാർക്കലിയിലൂടെ സച്ചി സംവിധായക മേലങ്കിയുമണിഞ്ഞു. ചേട്ടായീസ്, രാമലീല,ഷെർലക് ടോംസ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങൾക്ക് സച്ചി തിരക്കഥയെഴുതി. സച്ചിയുടെ സംസ്കാരം 4.30ന് എറണാകുളം രവിപുരം ശ്മശാനത്തിൽ നടക്കും .