Movie prime

ഹോണ്ട ആക്റ്റീവ വിപണിയിൽ ഇന്ത്യയിലെ നമ്പര്‍ വണ്‍ ടൂ-വീലര്‍

സാമ്പത്തിക വര്ഷത്തിന്റെ ആദ്യ ആറു മാസം പിന്നിട്ടപ്പോള് തന്നെ ഹോണ്ട ആക്റ്റീവ [ Honda Activa ] ഒരിക്കല് കൂടി ഇന്ത്യയുടെ ഏറ്റവും കൂടുതല് വില്പ്പനയുള്ള ടൂ-വീലര് ബ്രാന്ഡ് എന്ന സ്ഥാനത്ത് തുടരുന്നു. വിപണിയില് ഏറെ വെല്ലുവിളികളുണ്ടെങ്കിലും ഓരോ മിനിറ്റിലും അഞ്ചു പുതിയ ഉപഭോക്താക്കള് പുതിയ ആക്റ്റീവയുമായി വീട്ടിലേക്ക് പോകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019-20ന്റെ ആദ്യ പകുതിയില് ഹോണ്ട ടൂ-വീലറിന്റെ ഓട്ടോമാറ്റിക് സ്കൂട്ടറായ ആക്റ്റീവ ആഭ്യന്തര ടൂ-വീലറിന്റെ ഡിമാന്ഡ് വര്ധിപ്പിച്ചു. 2019 ഏപ്രില് മുതല് സെപ്റ്റംബര് വരെയുള്ള More
 
ഹോണ്ട ആക്റ്റീവ വിപണിയിൽ ഇന്ത്യയിലെ നമ്പര്‍ വണ്‍ ടൂ-വീലര്‍

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറു മാസം പിന്നിട്ടപ്പോള്‍ തന്നെ ഹോണ്ട ആക്റ്റീവ [ Honda Activa ] ഒരിക്കല്‍ കൂടി ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടൂ-വീലര്‍ ബ്രാന്‍ഡ് എന്ന സ്ഥാനത്ത് തുടരുന്നു. വിപണിയില്‍ ഏറെ വെല്ലുവിളികളുണ്ടെങ്കിലും ഓരോ മിനിറ്റിലും അഞ്ചു പുതിയ ഉപഭോക്താക്കള്‍ പുതിയ ആക്റ്റീവയുമായി വീട്ടിലേക്ക് പോകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2019-20ന്റെ ആദ്യ പകുതിയില്‍ ഹോണ്ട ടൂ-വീലറിന്റെ ഓട്ടോമാറ്റിക് സ്‌കൂട്ടറായ ആക്റ്റീവ ആഭ്യന്തര ടൂ-വീലറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. 2019 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്ത് ഇന്ത്യയുടെ നമ്പര്‍ വണ്‍ ടൂ-വീലര്‍ ബ്രാന്‍ഡിന്റെ വില്‍പ്പന 14 ലക്ഷം യൂണിറ്റിന് അടുത്തായിരുന്നു (1,393,256 യൂണിറ്റുകള്‍).

ലിമിറ്റഡ് എഡിഷന്‍ 5ജിക്കും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പത്ത് പുതിയ പ്രീമിയം സ്റ്റൈല്‍ അഡീഷനുകളില്‍ രണ്ടു നിറങ്ങളിലായാണ് 2019 ജൂണില്‍ 5ജി ലഭ്യമാക്കി തുടങ്ങിയത്. എല്ലാ മേഖലകളില്‍ നിന്നുമുള്ള ഡിമാന്‍ഡിന് ഒപ്പമെത്താനായി ഹോണ്ട ഉല്‍പ്പാദനം ഇരട്ടിയാക്കി.

മരിച്ചു കൊണ്ടിരുന്ന ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ വിപണിക്ക് ഉത്തേജനമേകി കൊണ്ട് 2001ലാണ് ഹോണ്ട ആക്റ്റീവ അവതരിപ്പിച്ചത്. ആക്റ്റീവയുടെ സൗകര്യവും യൂണിസെക്‌സ് അപ്പീലും തുടക്കം മുതല്‍ ലക്ഷങ്ങളുടെ മനം കവര്‍ന്നു. ഇന്നും അത് തുടരുകയും ചെയ്യുന്നു.

2016-17ലാണ് ആക്റ്റീവ മോട്ടോര്‍സൈക്കിളുകളുടെ ആധിപത്യം മറികടന്ന് നമ്പര്‍ വണ്‍ വില്‍പ്പനയുള്ള ടൂ-വീലറായി ഉയര്‍ന്നത്. ആഭ്യന്തര ടൂ-വീലര്‍ വ്യവസായത്തില്‍ ആക്റ്റീവയുടെ വില്‍പ്പന മാത്രം 14 ശതമാനം വരും. സ്‌കൂട്ടര്‍ വിപണിയില്‍ 56 ശതമാനവും ആക്റ്റീവയുടെ നേതൃത്വത്തില്‍ ഹോണ്ട ടൂ-വീലറുകള്‍ കയ്യടക്കിയിരിക്കുന്നു.