Movie prime

ഹോർമോൺ സന്തുലനത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ

hormonal സ്ത്രീ പുരുഷ ഭേദമന്യേ സകലരും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നമാണ് ഹോർമോൺ അസന്തുലിതാവസ്ഥ. ഹോർമോൺ വ്യതിയാനം മൂലമുള്ള സങ്കീർണമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരും അതിൻ്റെ ലക്ഷണങ്ങൾ അവഗണിക്കുന്നതായാണ് കണ്ടുവരുന്നത്. hormonal നമ്മുടെ വികാര പ്രകടനങ്ങളിലും സാഹചര്യങ്ങളോട് പ്രതികരിക്കുന്ന രീതിയിലും ശരീരത്തിലെ വിവിധതരം മാറ്റങ്ങൾ നിർണയിക്കുന്നതിലുമെല്ലാം ഹോർമോണുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ അനുഭവപ്പെട്ടാൽ വൈദ്യോപദേശം തേടേണ്ടത് പ്രധാനമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചിലപ്പോൾ, നാം തിരഞ്ഞെടുക്കുന്ന ഭക്ഷണം തന്നെയാണ് വ്യതിയാനങ്ങൾക്ക് ഇടയാക്കുന്നത്. നമ്മുടെ ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് സഹായകമായ ചില More
 
ഹോർമോൺ സന്തുലനത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ

hormonal
സ്ത്രീ പുരുഷ ഭേദമന്യേ സകലരും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നമാണ് ഹോർമോൺ അസന്തുലിതാവസ്ഥ. ഹോർമോൺ വ്യതിയാനം മൂലമുള്ള സങ്കീർണമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരും അതിൻ്റെ ലക്ഷണങ്ങൾ അവഗണിക്കുന്നതായാണ് കണ്ടുവരുന്നത്. hormonal

നമ്മുടെ വികാര പ്രകടനങ്ങളിലും സാഹചര്യങ്ങളോട് പ്രതികരിക്കുന്ന രീതിയിലും ശരീരത്തിലെ വിവിധതരം മാറ്റങ്ങൾ നിർണയിക്കുന്നതിലുമെല്ലാം ഹോർമോണുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ അനുഭവപ്പെട്ടാൽ വൈദ്യോപദേശം തേടേണ്ടത് പ്രധാനമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചിലപ്പോൾ, നാം തിരഞ്ഞെടുക്കുന്ന ഭക്ഷണം തന്നെയാണ് വ്യതിയാനങ്ങൾക്ക് ഇടയാക്കുന്നത്. നമ്മുടെ ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് സഹായകമായ ചില ഭക്ഷ്യവസ്തുക്കളെ കുറിച്ചാണ് താഴെ പറയുന്നത്.

ബ്രൊക്കോളി

ഹോർമോൺ സന്തുലനത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ

മറ്റെല്ലാ ആരോഗ്യ ഗുണങ്ങൾക്കും പോഷകങ്ങൾക്കും പുറമെ ഈസ്ട്രജൻ ബാലൻസ് നിലനിർത്താനും ബ്രൊക്കോളി നല്ലതാണ്. കാത്സ്യം കൂടുതലായി ഉള്ളതിനാൽ ഇത് സ്ത്രീകളെ പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) ഒഴിവാക്കാൻ സഹായിക്കുന്നു. മൂഡ് സ്വിങ്ങുകൾ, ഭക്ഷണത്തോടുള്ള ആസക്തി, ക്ഷീണം, ക്ഷോഭം, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവ നല്ലതാണ്. ബ്രൊക്കോളിക്ക് പുറമേ ക്രൂസിഫെറസ് പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ, ബ്രൂസല്‍സ്, മധുരമുള്ളങ്കി, ബോക് ചോയ് എന്നിവയും ഹോർമോൺ വ്യതിയാനത്തെ ചെറുക്കുന്നവയാണ്. ആന്റി ഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയ ഇത്തരം പച്ചക്കറികള്‍ ആവശ്യമില്ലാത്ത റാഡിക്കലുകളെ നീക്കം ചെയ്യുന്നു.

കൊഴുപ്പുള്ള മത്സ്യങ്ങൾ

ഹോർമോൺ സന്തുലനത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ

സാൽമൺ, അയല തുടങ്ങിയ കൊഴുപ്പ് മത്സ്യങ്ങൾ ആരോഗ്യകരമായ ഹൃദയത്തിന് മാത്രമല്ല ഹോർമോൺ ബാലൻസ് നിലനിർത്താനും സഹായിക്കും. ഒമേഗ-3 പോഷകങ്ങളാൽ സമ്പന്നമായ ഫാറ്റി ഫിഷുകൾ സ്ത്രീകളിലെ ആർത്തവചക്രത്തെ നിയന്ത്രിക്കുന്നതിനുംകഠിനമായ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമായ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(പിസിഒഎസ്) പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

വെണ്ണപ്പഴം

ഹോർമോൺ സന്തുലനത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ

മാനസിക സമ്മർദം ലഘൂകരിക്കാൻ അവക്കാഡോ അഥവാ വെണ്ണപ്പഴം ഉത്തമമാണ്. പഴത്തിൽ അടങ്ങിയിട്ടുള്ള അപൂർവ സംയുക്തങ്ങൾ സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാഘാത സാധ്യത ഒഴിവാക്കാനും ഇവയ്ക്ക് കഴിവുണ്ട്.

മാതളനാരകം

ഹോർമോൺ സന്തുലനത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ

ആന്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് മാതളനാരങ്ങ. ശരീരത്തിലെ ഈസ്ട്രജന്റെ അമിതോത്പാദനം നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. കൂടാതെ, ഈസ്ട്രജനുമായി ബന്ധപ്പെട്ട സ്തനാർബുദത്തെയും ഇത് തടയുന്നു.

ഫ്ലാക്സ് സീഡുകൾ (ചണവിത്ത്)ഹോർമോൺ സന്തുലനത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ

സസ്യങ്ങളിൽ കാണപ്പെടുന്ന ഒരിനം ഫൈറ്റോ ഈസ്ട്രജനുകളുടെ സമ്പന്നമായ ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കുന്നതിനൊപ്പം ഇതിൽ അടങ്ങിയിട്ടുള്ള
ഈസ്ട്രജനിക്, ആന്റി ഈസ്ട്രജനിക് സംയുക്തങ്ങൾ
ഹോർമോൺ അസന്തുലിതാവസ്ഥയുമായി ബന്ധമുള്ള സ്തനാർബുദത്തെ ചെറുക്കുകയും ചെയ്യും.

ക്വിനോവ

ഹോർമോൺ സന്തുലനത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ

സ്പെയിനിൽ ധാരാളമായി കാണപ്പെടുന്ന ഈ കടല വർഗം ഇന്ന് നമ്മുടെ രാജ്യത്തും സുലഭമായി ലഭിക്കുന്നുണ്ട്.വിറ്റാമിനുകളും നാരുകളും മാംസ്യവും അടങ്ങിയ ക്വിനോവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നല്ലതാണ്. ഇൻസുലിൻ, ആൻഡ്രോജൻ എന്നിവയുടെ അളവും സന്തുലിതമാക്കും. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങളും പ്രമേഹത്തെയും ഹൃദയ സംബന്ധമായ അസുഖങ്ങളെയും ചെറുക്കാൻ സഹായകമാണ്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ