Movie prime

ആരോഗ്യം തരും ചെറുചൂട് നാരങ്ങാവെള്ളം

Lemon നമ്മുടെ ശരീരം വിഷമുക്തമാക്കാൻ കഴിയുന്ന ഒന്നാണ് നാരങ്ങ വെള്ളം. നിരവധി ആരോഗ്യകരമായ ഗുണങ്ങൾ നാരങ്ങാ വെള്ളത്തിന് ഉള്ളതായി ശാസ്ത്രിയമായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൈനംദിന ഭക്ഷണക്രമത്തിൽ നാരങ്ങയെ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് . തണുത്ത നാരങ്ങ വെള്ളത്തിന് പകരം ചൂടുള്ളതോ ചെറുചൂടുള്ളതോ ആയ നാരങ്ങ വെള്ളം കുടിക്കുന്നത് എന്തുകൊണ്ട് എന്ന് നോക്കാം.Lemon 1. ജലാംശം നിലനിർത്തുന്നു സാധാരണ വെള്ളം കുടിക്കുന്നത് പോലെ തന്നെ, നാരങ്ങാ വെള്ളം നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. പുറത്തുപോകുമ്പോൾ ഒരു ബോട്ടില് നാരങ്ങാ വെള്ളം കൈ More
 
ആരോഗ്യം  തരും ചെറുചൂട് നാരങ്ങാവെള്ളം

Lemon

നമ്മുടെ ശരീരം വിഷമുക്തമാക്കാൻ കഴിയുന്ന ഒന്നാണ് നാരങ്ങ വെള്ളം. നിരവധി ആരോഗ്യകരമായ ഗുണങ്ങൾ നാരങ്ങാ വെള്ളത്തിന് ഉള്ളതായി ശാസ്ത്രിയമായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൈനംദിന ഭക്ഷണക്രമത്തിൽ നാരങ്ങയെ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് . തണുത്ത നാരങ്ങ വെള്ളത്തിന് പകരം ചൂടുള്ളതോ ചെറുചൂടുള്ളതോ ആയ നാരങ്ങ വെള്ളം കുടിക്കുന്നത് എന്തുകൊണ്ട് എന്ന് നോക്കാം.Lemon

1. ജലാംശം നിലനിർത്തുന്നു

സാധാരണ വെള്ളം കുടിക്കുന്നത് പോലെ തന്നെ, നാരങ്ങാ വെള്ളം നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. പുറത്തുപോകുമ്പോൾ ഒരു ബോട്ടില്‍ നാരങ്ങാ വെള്ളം കൈ കരുതുന്നത് വഴി ഇടയ്ക്ക് ഇടയ്ക്ക് വെള്ളം കുടിക്കാനുള്ള ശ്രമം നമ്മൾ സ്വയം നടത്തുന്നു. കാരണം സാധാരണ വെള്ളം കുടിക്കുന്നത് നമ്മളിൽ പലർക്കും മടുപ്പ് ഉളളവാക്കുന്നു എന്നതാണ് പ്രധാന കാരണം. ചെറുചുടുവെള്ളത്തിൽ നാരങ്ങാ ചേർത്ത് കുടിക്കുന്നത് വളരെ രുചികരവും ആരോഗ്യദായകവുമാണ്.

2. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

പ്രഭാതത്തിൽ ചെറുചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു . ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ അരമുറി നാരങ്ങാ ചേർത്ത് കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഉന്മേഷവും ഊർജവും ലഭിക്കുകയും, ദഹന പ്രക്രിയ സുഖമമാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

3. രോഗപ്രതിരോധ സംവിധാനത്തിനെ ഉത്തേജിപ്പിക്കുന്നു

നാരങ്ങാ വെള്ളം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു . നാരങ്ങായിൽ അടങ്ങിരിക്കുന്ന വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ പെട്ടന്ന് ആകിരണം ചെയ്യുകയും ചെയ്യുന്നു . ഇത് നമ്മളെ ആരോഗ്യത്തോടും ഉന്മേഷത്തോടും ഇരിക്കാൻ സഹായിക്കുന്നു.

5. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

നാരങ്ങ വെള്ളം യഥാർത്ഥത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വാദിക്കുന്ന അധികം പഠനങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, ജേണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷൻ പറയുന്നത് നാരങ്ങയിൽ കാണപ്പെടുന്ന പോളിഫെനോൾ ആന്റിഓക്‌സിഡന്റുകൾ വിശപ്പ് കുറയ്ക്കുകയും അത് വഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു . പെക്റ്റിൻ ഫൈബർ എന്ന പ്രത്യേക തരം ഫൈബർ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വിശപ്പ് ഇല്ലാതെ ഇരിക്കാൻ സഹായിക്കുന്നു.

6. ആരോഗ്യകരമായ ചർമ്മം

നമുക്ക് എല്ലാവർക്കും അറിയാം വെള്ളം നമ്മുടെ ചർമ്മത്തിന് കൂടുതൽ മെച്ചപ്പെടുത്തും. എന്നാൽ ഈ വെള്ളത്തിൽ വിറ്റാമിൻ സി ധാരാളമുള്ള നാരങ്ങാ കുടി ആക്കുമ്പോൾ വളരെ അധികം ഗുണങ്ങളാണ് ചർമ്മത്തിന് ലഭിക്കുന്നത്. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നതിനും വരണ്ട ചർമം മൂലം തോന്നുന്ന പ്രായാധിക്യം കുറയ്ക്കുന്നതിനും സൂര്യനിൽ നിന്ന് ചർമ്മത്തിന് ഉണ്ടാവുന്ന കേടുപാടുകൾ കുറയ്ക്കുന്നതിനും നാരങ്ങാവെള്ളം ഏറെ സഹായകമാണ് .

7. കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നു

ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും പുറന്തള്ളുവാൻ സഹായിക്കുന്ന ഒന്നാണ് നമ്മുടെ കരൾ. നിങ്ങളുടെ ഭക്ഷണത്തിൽ ഒരു കപ്പ് അല്ലെങ്കിൽ രണ്ടെണ്ണം ചേർക്കുന്നത് കരളിനെ ഉണർത്തുന്നു. നാരങ്ങ ഉദരത്തിലെ ആസിഡ് ഉൽപാദനം ഉത്തേജിപ്പിക്കുന്നു, പിത്തരസം ഉൽപാദനം സജീവമാക്കുക വഴി നമ്മുടെ ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാൻ സഹായിക്കുന്നു. സിട്രിക് ആസിഡിലെ ഘടകമായ സിട്രേറ്റ് മൂത്രത്തിലെ അസിഡിറ്റി കുറയ്ക്കുകയും , മൂത്രം തടസമില്ലാതെ പോകുവാൻ സഹായിക്കുന്നു.

8. വിറ്റാമിൻ ‘സി’യുടെ ഗുണങ്ങൾ

ഹൃദയസംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും വിറ്റാമിൻ സി സഹായിക്കുന്നു. നാരങ്ങായിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശീലമാക്കുന്നത് വളരെ നല്ലതാണ്.

9. ഉന്മേഷം തരും ശ്വാസം

നാരങ്ങയ്ക്ക് വളരെ നല്ല ഗന്ധമാണ് അടങ്ങിയിട്ടുള്ളത് . ഇത് ചിലപ്പോൾ വെളുത്തുള്ളി, ഉള്ളി മുതലായവുടെ മണം ഇല്ലാതാക്കാൻ സഹായിക്കും. വായ്‌നാറ്റത്തെ ചെറുക്കാൻ നാരങ്ങ വളരെ സഹായകമാണ് . ആഹാരത്തിന് ശേഷമോ രാവിലെ എഴുന്നേറ്റ ഉടനെയോ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിച്ചാൽ ഉമിനീർ ഉത്തേജിപ്പിക്കുകയും വായ വരണ്ടതാക്കുന്നത് തടയുകയും ചെയ്യുന്നു.

10. വീക്കം കുറയ്ക്കുന്നു

ദിവസവും നാരങ്ങ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ അസിഡിറ്റിയുടെ അളവ് കുറയ്ക്കുകയും സന്ധികളിൽ നിന്ന് യൂറിക് ആസിഡ് നീക്കം ചെയ്യുകയും ചെയ്യുന്നു . സന്ധികളിൽ യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നത് കടുത്ത സന്ധി വേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ യൂറിക് ആസിഡ് ഇല്ലാതാക്കുന്നത് വഴി സന്ധികൾ കൂടുതൽ സ്വതന്ത്രമായി ചലിപ്പിക്കാന്‍ സാധിക്കുന്നു.