in

വൃത്തിയോടെയും അണുവിമുക്തമായും മാസ്കുകൾ എങ്ങനെ ഉപയോഗിക്കാം

ഇന്ന്  മാസ്ക് നമ്മുടെ  ജീവിത  ശൈലിയുടെ ഭാഗമായി കഴിഞ്ഞു . മാസ്ക് ധരിക്കുന്നത്  നമ്മുടെയും  മറ്റുള്ളവരുടെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ് . നമ്മൾ ഉപയോഗിക്കുന്ന  മാസ്ക് ശരിയായ രീതിയിലും വൃത്തിയുള്ളതുമായി ഉപയോഗിച്ചാൽ മാത്രമേ  ഇവ  ധരിക്കുന്നതിലൂടെ  കോവിഡ്-19  വൈറസ് ബാധിക്കുന്നതിൽ നിന്ന് രക്ഷ നേടാൻ സാധിക്കുകയുള്ളു . നമ്മൾ മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും ചെയ്യാൻ  പാടില്ലാത്തതുമായ  കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കോവിഡ്  19 എന്ന മഹാമാരി ലോകം മുഴുവൻ പിടി മുറുക്കാൻ തുടങ്ങിയതു  മുതൽ സർക്കാർ സ്ഥാപനങ്ങളും ആരോഗ്യ വിദഗ്ധരും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ ആളുകളെ ഉപദേശിക്കുന്നു. എന്ത് ആവശ്യത്തിനായാലും വീടിന്റെ  പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടത് വളരെ പ്രധാനമാണ് . ഉപയോഗിച്ച മാസ്ക് ഉപയോഗം കഴിഞ്ഞതിന് ശേഷം ശരിയായി രീതിയിൽ’ നീക്കംചെയ്യുകയും കൈ കഴുകുകയും ചെയ്യേണ്ടതാണ്. ഓരോ ഉപയോഗത്തിനും ശേഷം നിങ്ങളുടെ മുഖംമൂടി വൃത്തിയാക്കണം.  ഓരോ  ഉപയോഗത്തിന് ശേഷവും  മാസ്ക് ശരിയായി കഴുകി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണെന്ന്  യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിർദേശിക്കുന്നു.

തുണി കൊണ്ട് നിർമ്മിച്ച ഫെയ്സ് മാസ്കുകൾ എങ്ങനെ വൃത്തിയാക്കാം?

സിഡിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മെഷീനോ  കൈകളോ ഉപയോഗിച്ച്  നിങ്ങളുടെ മുഖാവരണം വൃത്തിയാക്കാവുന്നതാണ്. നിങ്ങൾ മെഷീൻ വാഷ് തിരഞ്ഞെടുക്കുകയാണെങ്കിൽ, മെഷീനിൽ കീറാതിരിക്കാൻ ആദ്യം നിങ്ങളുടെ തുണി മാസ്ക് ഒരു മെഷീൻ വാഷിംഗ് ബാഗിൽ ഇടുക. നിങ്ങൾക്ക് പതിവായി  ഉപയോഗിക്കുന്ന സോപ്പ്  പൊടിയും  ചൂടുള്ള വെള്ളവും ക്രമീകരിച്ച് മാസ്ക് അലക്കാവുന്നതാണ്.ഇനി  മാസ്ക് കൈ കൊണ്ടാണ് കഴുകുന്നതെങ്കിൽ നിങ്ങൾ കഴുകാൻ ഉദ്ദേശിക്കുന്ന  സ്ഥലം വളരെ വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. കുറച്ച് ചുടുവെള്ളത്തിൽ അല്പം സോപ്പ് പൊടി ഇട്ട്  കൈ കൊണ്ട് മാസ്ക് കഴുകുക. ഈ ലായനിയിൽ  അഞ്ച് മിനിറ്റ് മുക്കി വച്ചതിന് ശേഷം   ടാപ്പ് വെള്ളത്തിനടിയിൽ കാണിച്ച് നന്നായി  കഴുകുക .അതിന് ശേഷം വൃത്തിയുള്ള സ്ഥലത്ത് വച്ച്  ഉണക്കിയെടുക്കാവുന്നതാണ്.

അൾട്രാവയലറ്റ് ലൈറ്റിന് ഫെയ്‌സ് മാസ്കുകളെ അണുവിമുക്തമാക്കാനാകുമോ?

അതെ, മാസ്കുകൾ  അണുവിമുക്തമാക്കാൻ അൾട്രാവയലറ്റ് രശ്മികൾക്ക് കഴിയുന്നതാണ്. പക്ഷേ, മാസ്കുകൾ വൃത്തിയാക്കാൻ അൾട്രാവയലറ്റ് രശ്മികൾ മാത്രം ഉപയോഗിക്കുന്നത് അത്ര  സുരക്ഷിതമായ രീതിയല്ല . നിങ്ങൾക്ക് സമയമുണ്ടെങ്കിൽ സൂര്യപ്രകാശം മികച്ചതാണ്, പക്ഷേ ഇതിന് ധാരാളം മണിക്കൂർ എടുക്കും. അൾട്രാവയലറ്റ് രശ്മികൾക്ക്  മാസ്കിന്റെ പുറം  ഭാഗം   മാത്രമേ അണുവിമുക്തമാക്കാൻ കഴിയൂള്ളൂ അതിന്റെ  ചെറിയ മടക്കുകലും  പ്രകാശമേൽക്കാത്ത ഭാഗങ്ങളും വൃത്തിയാകില്ല മാത്രവുമല്ല അഴുക്ക് പറ്റിപ്പിടിച്ച് ഇരിക്കുകയും ചെയ്യും. നമ്മൾ മാറ്റ് സംവിധാനം  ഉപയോഗിച്ച്  വൃത്തിയാക്കിയതിന് ശേഷം സൂര്യ പ്രകാശം കൊള്ളിക്കുന്നത് വളരെ നല്ലതാണ്.  

നിങ്ങളുടെ മാസ്കുകൾ വെള്ളത്തിലിട്ട് തിളപ്പിക്കാമോ?

നിങ്ങളുടെ മാസ്കുകൾ വെള്ളത്തിൽ ഇട്ട്  തിളപ്പിക്കുന്നത്  അതിലെ നാരുകൾ നശിക്കാൻ ഇടയുണ്ടാക്കും . എന്നിരുന്നാലും, ഇന്റർനാഷണൽ സൊസൈറ്റി ഫോർ റെസ്പിറേറ്ററി പ്രൊട്ടക്ഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, എഴുപത്  ഡിഗ്രി  സെലീഷ്യസിൽ ഇസ്തിരി  ഇടുന്നത്  മാസ്കിന്റെ നാരുകൾക്ക് കോട്ടം തട്ടാതെ വൈറസിനെ ഫലപ്രദമായി നശിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടുന്നു.

നിങ്ങളുടെ മാസ്കുകൾ  മൈക്രോവേവ് ചെയ്യുന്നത് സുരക്ഷിതമാണോ?

നിങ്ങളുടെ മാസ്ക്  മൈക്രോവേവ് ചെയ്യുന്നത് ഉചിതമല്ല. ഉപകരണങ്ങൾ വൃത്തിയാക്കാൻ മൈക്രോവേവ് ഉപകരണങ്ങൾ ആശുപത്രികളിൽ ഉപയോഗിക്കുന്നു, പക്ഷേ അവ വീടുകളിലുള്ള സാധാരണ  ഹോം മൈക്രോവേവ് മോഡലിനെക്കാൾ ശക്തമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മൈക്രോവേവിംഗിന് എൻ -95 മാസ്കുകളിലെ ഫിൽട്ടർ ഭാഗികമായി ഉരുകാൻ കഴിയും, ഇത് ഉപയോഗശൂന്യമാകും. കൂടാതെ, നിങ്ങളുടെ മാസ്കിൽ  ഫ്ലെക്സിബിൾ സ്ട്രിപ്പുകൾ പോലുള്ള ഏതെങ്കിലും ലോഹം ഉണ്ടെങ്കിൽ അത് വളരെ അപകടകരമാണ്, അത് തീപിടുത്തത്തിന് കാരണമാകും. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഡി എം കെ എംഎൽഎ ജെ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു

കാലിന്മേൽ കാലുകയറ്റി വയ്ക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടോ ? എങ്കിൽ  സൂക്ഷിക്കുക