Movie prime

മാനവ വിഭവശേഷി വികസന മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം

Ministry Of Education 1985-ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ മാനവ വിഭവശേഷി വികസന മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്തത്.പി വി നരസിംഹറാവു ആയിരുന്നു രാജീവ് ഗാന്ധി മന്ത്രിസഭയിലെ ആദ്യത്തെ എച്ച്ആർഡി മന്ത്രി.Ministry Of Education കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തെ (എംഎച്ച്ആർഡി) വിദ്യാഭ്യാസ മന്ത്രാലയം എന്ന് പേരുമാറ്റുന്നതിന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് അനുമതി നൽകിയതായി ഔദ്യോഗിക അറിയിപ്പ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) പ്രധാന ശുപാർശകളിൽ ഒന്നാണ് പേര് മാറ്റം. More
 
മാനവ വിഭവശേഷി വികസന മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം

Ministry Of Education

1985-ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ മാനവ വിഭവശേഷി വികസന മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്തത്.പി വി നരസിംഹറാവു ആയിരുന്നു രാജീവ് ഗാന്ധി മന്ത്രിസഭയിലെ ആദ്യത്തെ എച്ച്ആർഡി മന്ത്രി.Ministry Of Education

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തെ (എംഎച്ച്ആർഡി) വിദ്യാഭ്യാസ മന്ത്രാലയം എന്ന് പേരുമാറ്റുന്നതിന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് അനുമതി നൽകിയതായി ഔദ്യോഗിക അറിയിപ്പ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ‌ഇ‌പി) പ്രധാന ശുപാർശകളിൽ ഒന്നാണ് പേര് മാറ്റം. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭയും ഇതിന് അംഗീകാരം നല്കിയിരുന്നു. ഇന്നലെ രാത്രി പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിൽ എച്ച്ആർഡി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റാൻ രാഷ്ട്രപതി അനുമതി നൽകിയതായി അറിയിച്ചു.

1985-ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ മാനവ വിഭവശേഷി വികസന മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്തത്. 1986-ൽ എൻ‌ഇ‌പി അവതരിപ്പിക്കുകയും പിന്നീട് 1992-ൽ അതിൽ ഭേദഗതികൾ വരുത്തുകയും ചെയ്തു. പി വി നരസിംഹറാവു ആയിരുന്നു രാജീവ് ഗാന്ധി മന്ത്രിസഭയിലെ ആദ്യത്തെ എച്ച്ആർഡി മന്ത്രി.

മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരി രംഗൻ അധ്യക്ഷനായ, പുതിയ വിദ്യാഭ്യാസനയ രൂപീകരണ സമിതിയാണ് മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് പഴയതുപോലെ വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റണമെന്ന് നിർദേശിച്ചത്.

2018-ൽ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സിൻ്റെ ചെയർമാനും, കോൺഫറൻസ് ഓൺ അക്കാദമിക് ലീഡർഷിപ്പ് ഓൺ എജ്യുക്കേഷൻ ഫോർ റീസർജൻസ് സംയുക്ത സംഘാടക സമിതി ചെയർമാനുമായ രാം ബഹദൂർ റായിയും സമാനമായ ആവശ്യം സർക്കാരിന് മുന്നിൽ സമർപ്പിച്ചിരുന്നു.