Movie prime

പെരിസ്ക്കോപ്പ് ലെന്‍സും കിരിന്‍ 985 ചിപ്പ്സെറ്റുമായി വവേയുടെ നോവ 7

ചൈനീസ് സ്മാര്ട്ട്ഫോണ് ഭീമനായ വവേയുടെ പുതിയ ഫോണായ നോവ 7നില് 4 പിന്കാമറയും പെരിസ്ക്കോപിക്ക് ലെന്സും കിരിന് 985 ചിപ്പ്സെറ്റുമുണ്ടാകുമെന്നു സൂചന. അടുത്തിടെ ഇറങ്ങിയ ഒരു പരസ്യചിത്രത്തിലൂടെയാണ് ഫോണിന്റെ രൂപകല്പ്പനയും ഫീച്ചറുകളെയും കുറിച്ച് സൂചന ലഭിച്ചത്. മുന്പ് ഇറങ്ങിയ പി40 പ്രോയുടെ ക്യാമറ തന്നെയാണ് നോവയ്ക്കും എന്ന് മുൻപ് പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത് അടിസ്ഥാനരഹിതമാണെന്നു കരുതേണ്ടേയിരിക്കുന്നു. കിരിൻ 985 ചിപ്പ്സെറ്റ് 5ജി കണക്ടിവിറ്റി നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5x ഒപ്ടികല് ലെന്സില് 50x സൂം ലഭിക്കുമെന്നാണ് പരസ്യത്തിലുള്ളത്. ഒരു More
 
പെരിസ്ക്കോപ്പ് ലെന്‍സും കിരിന്‍ 985 ചിപ്പ്സെറ്റുമായി വവേയുടെ നോവ 7

ചൈനീസ്‌ സ്മാര്‍ട്ട്‌ഫോണ്‍ ഭീമനായ വവേയുടെ പുതിയ ഫോണായ നോവ 7നില്‍ 4 പിന്‍കാമറയും പെരിസ്ക്കോപിക്ക് ലെന്‍സും കിരിന്‍ 985 ചിപ്പ്സെറ്റുമുണ്ടാകുമെന്നു സൂചന. അടുത്തിടെ ഇറങ്ങിയ ഒരു പരസ്യചിത്രത്തിലൂടെയാണ് ഫോണിന്‍റെ രൂപകല്‍പ്പനയും ഫീച്ചറുകളെയും കുറിച്ച് സൂചന ലഭിച്ചത്.

പെരിസ്ക്കോപ്പ് ലെന്‍സും കിരിന്‍ 985 ചിപ്പ്സെറ്റുമായി വവേയുടെ നോവ 7

മുന്‍പ് ഇറങ്ങിയ പി40 പ്രോയുടെ ക്യാമറ തന്നെയാണ് നോവയ്ക്കും എന്ന് മുൻപ് പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത് അടിസ്ഥാനരഹിതമാണെന്നു കരുതേണ്ടേയിരിക്കുന്നു. കിരിൻ 985 ചിപ്പ്സെറ്റ് 5ജി കണക്ടിവിറ്റി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5x ഒപ്ടികല്‍ ലെന്‍സില്‍ 50x സൂം ലഭിക്കുമെന്നാണ് പരസ്യത്തിലുള്ളത്. ഒരു മിഡ് റേഞ്ച് ഫോണില്‍ ആദ്യമായാണ് പെരിസ്കോപ്പ് ലെന്‍സ്‌ ഉപയോഗിക്കുന്നത്. വില വ്യക്തമായി അറിയില്ലെങ്കിലും ഏകദേശം 425 ഡോളര്‍ (32000 രൂപ) വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 23ന് ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് കരുതുന്നത്.

പക്ഷെ ചാരപ്രവർത്തന ആരോപണത്തിന്റെ പേരിൽ കഴിഞ്ഞ വർഷം അമേരിക്ക വവേക്ക് വിലക്ക് ഏർപ്പെടുത്തുകയും ഗൂഗിൾ അവരുടെ സേവനങ്ങൾ വവേയിൽ നിന്നും പിൻവലിച്ചതും കമ്പനിക്ക് തിരിച്ചടിയായിരുന്നു.