Movie prime

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് രജനികാന്ത്

നവംബർ മുപ്പതിന് നടക്കുന്ന നരേന്ദ്രമോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് രജനികാന്ത്. ജവാഹർലാൽ നെഹ്റു, രാജീവ് ഗാന്ധി എന്നിവർക്കുശേഷം രാജ്യം കണ്ട വ്യക്തിപ്രഭാവമുള്ള നേതാവാണ് നരേന്ദ്രമോദിയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ” ഈ വിജയം മോദിയുടെ വിജയമാണ്. അദ്ദേഹം ഏറെ വ്യക്തിപ്രഭാവമുള്ള നേതാവാണ്. രാജ്യത്ത്വി നെഹ്റുവിനും രാജീവിനും ശേഷം ഏറെ വ്യക്തിപ്രഭാവമുള്ള നേതാവാണ് നരേന്ദ്ര മോദി ” രജനികാന്ത് അഭിപ്രായപ്പെട്ടു. 542 ൽ 303 സീറ്റും നേടി More
 
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് രജനികാന്ത്

നവംബർ മുപ്പതിന് നടക്കുന്ന നരേന്ദ്രമോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് രജനികാന്ത്. ജവാഹർലാൽ നെഹ്‌റു, രാജീവ് ഗാന്ധി എന്നിവർക്കുശേഷം രാജ്യം കണ്ട വ്യക്തിപ്രഭാവമുള്ള നേതാവാണ് നരേന്ദ്രമോദിയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

” ഈ വിജയം മോദിയുടെ വിജയമാണ്. അദ്ദേഹം ഏറെ വ്യക്തിപ്രഭാവമുള്ള നേതാവാണ്. രാജ്യത്ത്വി നെഹ്‌റുവിനും രാജീവിനും ശേഷം ഏറെ വ്യക്തിപ്രഭാവമുള്ള നേതാവാണ് നരേന്ദ്ര മോദി ” രജനികാന്ത് അഭിപ്രായപ്പെട്ടു.

542 ൽ 303 സീറ്റും നേടി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസിന് നേടാനായത് വെറും 52 സീറ്റ് മാത്രമാണ്. എന്നാൽ തിരിച്ചടികളുണ്ടെങ്കിലും കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തു നിന്ന് രാഹുൽ ഗാന്ധി രാജിവെയ്ക്കേണ്ടതില്ലെന്ന് താരം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ശക്തമാകേണ്ടതുണ്ട് . തനിക്കതിന് കഴിയുമെന്ന് രാഹുൽഗാന്ധി തെളിയിക്കേണ്ടിയിരിക്കുന്നു.

മോദിയെക്കുറിച്ചുള്ള നിലപാടുകളിൽ അടിക്കടി മലക്കം മറിഞ്ഞുകൊണ്ടിരിക്കുകയാണ് രജനികാന്ത്. തിരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം പറഞ്ഞത് തനിക്കെതിരെ പോരിന്‌വരുന്ന പത്തുപേരെക്കാൾ ശക്തിയുള്ളവനാണ് നരേന്ദ്രമോദി എന്നാണ്.

ഒരാൾക്കെതിരെ പത്തുപേർ പോരിനിറങ്ങിയാൽ ആരാണ് കരുത്തൻ എന്നും ഒരു വ്യക്തിക്കെതിരെ പത്തുപേർ യുദ്ധപ്രഖ്യാപനം നടത്തിയാൽ ആരാണ് ശക്തിമാൻ എന്നും തിരിച്ചറിയാമല്ലോ എന്നാണ് തിരഞ്ഞെടുപ്പിന് മുൻപ് മോദിയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞത്. 2016 ൽ നോട്ടുനിരോധനം നിലവിൽ വന്നപ്പോൾ അതിനെ അനുകൂലിച്ച് രംഗത്തുവന്നവരിൽ ഒരാൾ രജനികാന്ത് ആയിരുന്നു. എന്നാൽ പിന്നീട് അത് നടപ്പിലാക്കുന്നതിൽ പിഴവുകൾ പറ്റിയതായി അദ്ദേഹം ആരോപിച്ചു.