Movie prime

ടി20 ലോകകപ്പ്: തീരുമാനം പറയാതെ ഐസിസി

കൊറോണ കാരണം ഭൂമിയിലെ സകലമാന കായിക മത്സരങ്ങളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്ത അവസ്ഥയിലാണ്.ഒളിമ്പിക്സ്, യൂറോ കപ്പ്, കോപ്പ അമേരിക്ക, യുവേഫ ചാമ്പ്യൻസ് ലീഗ്, പ്രമുഖ ഫുട്ബോൾ ലീഗുകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. ബിസിസിഐ ഐപിഎല്ലിലൂടെ പണം വാരേണ്ട സമയമായിരുന്നു ഇപ്പോള്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിള്ഡണ് ഉപേക്ഷിച്ചിരിക്കുന്നു. എന്നാല് ഇന്ഷുറന്സ് ചെയ്തിരുന്നത് കൊണ്ട് ആയിരം കോടി രൂപ വിംബിള്ഡണ് ഉപേക്ഷിച്ചതിലൂടെ സംഘാടകര്ക്ക് ലഭിക്കും. 2004ല് സാര്സ് വൈറസ് പടര്ന്നു പിടിച്ചപ്പോള് ഇത് പോലുള്ള കാരണങ്ങള് More
 
ടി20 ലോകകപ്പ്: തീരുമാനം പറയാതെ ഐസിസി

കൊറോണ കാരണം ഭൂമിയിലെ സകലമാന കായിക മത്സരങ്ങളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്ത അവസ്ഥയിലാണ്.ഒളിമ്പിക്സ്, യൂറോ കപ്പ്, കോപ്പ അമേരിക്ക, യുവേഫ ചാമ്പ്യൻസ് ലീഗ്, പ്രമുഖ ഫുട്ബോൾ ലീഗുകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. ബിസിസിഐ ഐപിഎല്ലിലൂടെ പണം വാരേണ്ട സമയമായിരുന്നു ഇപ്പോള്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിള്‍ഡണ്‍ ഉപേക്ഷിച്ചിരിക്കുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് ചെയ്തിരുന്നത് കൊണ്ട് ആയിരം കോടി രൂപ വിംബിള്‍ഡണ്‍ ഉപേക്ഷിച്ചതിലൂടെ സംഘാടകര്‍ക്ക് ലഭിക്കും. 2004ല്‍ സാര്‍സ് വൈറസ്‌ പടര്‍ന്നു പിടിച്ചപ്പോള്‍ ഇത് പോലുള്ള കാരണങ്ങള്‍ കൊണ്ട് മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്ന് ഉടമ്പടിയില്‍ കൂട്ടിച്ചേര്‍ത്തത് വിംബിള്‍ഡണ്‍ സംഘാടകര്‍ക്ക് രക്ഷയായി. എന്നാല്‍ ഈ ഉടമ്പടി ഐപിഎല്ലില്‍ ഇല്ലായെന്നതാണ് ബിസിസിഐക്ക് തിരിച്ചടിയായത്.

ക്രിക്കറ്റിൽ ഈ വർഷം നടക്കേണ്ട സുപ്രധാന ടൂർണമെൻറ് ടി20 ലോകകപ്പാണ്. ഇത് വരെ ലോകകപ്പ് മാറ്റിവെച്ചിട്ടില്ല. നടത്താനാവുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഐസിസി. ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി ഓഗസ്റ്റില്‍ മാത്രമെ അന്തിമ തീരുമാനമെടുക്കൂവെന്ന് റിപ്പോര്‍ട്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയ സെപ്റ്റംബര്‍ 30വരെ അതിര്‍ത്തികളെല്ലാം അടച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ ഗുരുതരമാണ്. എന്നാൽ ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് സ്ഥിതിഗതികൾ സാധാരണ ഗതിയിൽ എത്തുമെന്ന് പ്രതീക്ഷയിലാണ് ഐസിസി. അതിനാൽ ആഗസ്ത് അവസാനം മാത്രമേ ലോകകപ്പുമായി ബന്ധപ്പെട്ട് ഇനി പുതിയൊരു പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ലോകകപ്പ്. ടൂര്‍ണമെന്റ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ മറ്റൊരു വെല്ലുവിളി കൂടി ഐസിസിക്ക് മുന്നിലുണ്ട്. 2021ല്‍ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നുണ്ട്. അതിനാല്‍ ഈ വര്‍ഷം തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ഐസിസി ആലോചിക്കുന്നത്. നടത്താനാവാത്ത സാഹചര്യം വന്നാല്‍ ഓസ്ട്രേലിയക്ക് അനുവദിച്ച ടി20 ലോകകപ്പ് തന്നെ ഒരുപക്ഷെ നഷ്ടമായേക്കാം. നിലവില്‍ ഓസ്ട്രേലിയയില്‍ 6619 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.