Movie prime

ഐസിഫോസ് വിമന്‍ വിന്‍റര്‍ സ്കൂള്‍ പരിപാടി സംഘടിപ്പിക്കുന്നു

കേരള സര്ക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ ഐസിഫോസ് സ്വതന്ത്ര സോഫ്റ്റ് വെയര് പ്രചാരണത്തില് സ്ത്രീ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി ആറു മുതല് 18 വരെ ഭാഷാ സാങ്കേതികവിദ്യാ ഗവേഷണ വിഷയങ്ങളായ അണ്സ്ട്രക്ചേഡ് ഡേറ്റ അനലിറ്റിക്സ്, നാച്വറല് ലാംഗ്വേജ് പ്രോസസിങ്, (എന്എല്പി) എന്നിവയില് ‘വിമന് വിന്റര് സ്കൂള്’ പരിശീലന പരിപാടി സംഘടിപ്പിക്കും. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സാങ്കേതികശേഷിയും സാങ്കേതികവിദ്യയും മെച്ചപ്പെടുത്തുന്നതിലൂടെ വനിതാ ഗവേഷകരെ വാര്ത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഐസിഫോസ് ദേശീയ പ്രാധാന്യമുള്ള ഈ പരിപാടി നടത്തുന്നത്. സാങ്കേതികവിദ്യാ More
 
ഐസിഫോസ് വിമന്‍ വിന്‍റര്‍ സ്കൂള്‍ പരിപാടി സംഘടിപ്പിക്കുന്നു

കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ ഐസിഫോസ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രചാരണത്തില്‍ സ്ത്രീ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജനുവരി ആറു മുതല്‍ 18 വരെ ഭാഷാ സാങ്കേതികവിദ്യാ ഗവേഷണ വിഷയങ്ങളായ അണ്‍സ്ട്രക്ചേഡ് ഡേറ്റ അനലിറ്റിക്സ്, നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ്, (എന്‍എല്‍പി) എന്നിവയില്‍ ‘വിമന്‍ വിന്‍റര്‍ സ്കൂള്‍’ പരിശീലന പരിപാടി സംഘടിപ്പിക്കും.

സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റെ സാങ്കേതികശേഷിയും സാങ്കേതികവിദ്യയും മെച്ചപ്പെടുത്തുന്നതിലൂടെ വനിതാ ഗവേഷകരെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഐസിഫോസ് ദേശീയ പ്രാധാന്യമുള്ള ഈ പരിപാടി നടത്തുന്നത്.

ഐസിഫോസ് വിമന്‍ വിന്‍റര്‍ സ്കൂള്‍ പരിപാടി സംഘടിപ്പിക്കുന്നു

സാങ്കേതികവിദ്യാ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ അവബോധവും ലിംഗസമത്വവും സംബന്ധിച്ച വിഷയങ്ങളിലുള്ള ചര്‍ച്ചകളും പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്കു മാത്രം പ്രവേശനമുള്ള 12 ദിവസത്തെ ഈ പരിശീലന പരിപാടിയില്‍ ബിരുദാനന്തര വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കു പങ്കെടുക്കാം. പ്രശസ്തരായ അധ്യാപകരും ഗവേഷകരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. 30 പേര്‍ക്കായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.താത്പര്യമുള്ളവര്‍ https://schools.icfoss.org/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7356610110.