Movie prime

ആദ്യ ഇന്ത്യൻ നിർമിത കോവിഡ് ടെസ്റ്റ് കിറ്റിന് ഐസി‌എം‌ആർ അംഗീകാരം

Covid test kit ആദ്യ ഇന്ത്യൻ നിർമിത കോവിഡ് ടെസ്റ്റ് കിറ്റിന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ അംഗീകാരം നൽകി. രക്തത്തിലെ കോവിഡ് ആന്റിബോഡി കണ്ടെത്താനുള്ള ഡയഗ്നോസ്റ്റിക് പരിശോധന കിറ്റുകൾക്കാണ് ഐസിഎംആർ അംഗീകാരം ലഭിച്ചത്. ഉന്നത ഗുണനിലവാരമുള്ള പോയിന്റ്-ഓഫ്-കെയർ (പിഒസി) കിറ്റുകളാണ് ഇതോടെ രാജ്യത്ത് ലഭ്യമാകാൻ പോകുന്നത്.Covid test kit ഡൽഹി ആസ്ഥാനമായ ഓസ്കാർ മെഡികെയർ ബയോടെക്നോളജിയാണ് കിറ്റുകളുടെ നിർമാതാക്കൾ.ബയോ ടെക്നോളജി വകുപ്പിൽനിന്ന് ധനസഹായം ലഭിച്ച ഏക സ്ഥാപനമാണിത്. നേരത്തേ ഗുണനിലവാരമില്ലാത്ത ചൈനീസ് കിറ്റുകളാണ് ആരോഗ്യ മന്ത്രാലയം More
 
ആദ്യ ഇന്ത്യൻ നിർമിത കോവിഡ് ടെസ്റ്റ് കിറ്റിന് ഐസി‌എം‌ആർ അംഗീകാരം

Covid test kit

ആദ്യ ഇന്ത്യൻ നിർമിത കോവിഡ് ടെസ്റ്റ് കിറ്റിന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ അംഗീകാരം നൽകി. രക്തത്തിലെ കോവിഡ് ആന്റിബോഡി കണ്ടെത്താനുള്ള ഡയഗ്നോസ്റ്റിക് പരിശോധന കിറ്റുകൾക്കാണ് ഐസിഎംആർ അംഗീകാരം ലഭിച്ചത്. ഉന്നത ഗുണനിലവാരമുള്ള പോയിന്റ്-ഓഫ്-കെയർ (പിഒസി) കിറ്റുകളാണ് ഇതോടെ രാജ്യത്ത് ലഭ്യമാകാൻ പോകുന്നത്.Covid test kit

ഡൽഹി ആസ്ഥാനമായ ഓസ്കാർ മെഡികെയർ ബയോടെക്നോളജിയാണ് കിറ്റുകളുടെ നിർമാതാക്കൾ.ബയോ ടെക്നോളജി വകുപ്പിൽനിന്ന് ധനസഹായം ലഭിച്ച ഏക സ്ഥാപനമാണിത്. നേരത്തേ ഗുണനിലവാരമില്ലാത്ത
ചൈനീസ് കിറ്റുകളാണ് ആരോഗ്യ മന്ത്രാലയം വിതരണം ചെയ്തത് എന്ന ആരോപണം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇത്തരം കിറ്റുകൾ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ തിരിച്ചയച്ചിരുന്നു. പിന്നീട് സർക്കാർ അവയുടെ ലൈസൻസുകൾ റദ്ദാക്കി.

ഇത്തരം കിറ്റുകൾ ഓൺ ലൈനിലും മറ്റും ഇപ്പോഴും ലഭ്യമാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. സർക്കാർ ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ‘ഗോൾഡ് സ്റ്റാൻഡേർഡ്’ ഉള്ള ആർടി-പിസിആർ (പോളിമറേസ് ചെയിൻ റിയാക്ഷൻ) പരിശോധന, ആന്റിജൻ പരിശോധന എന്നിവയിലാണ്.രോഗ നിർണയത്തിനുള്ള ഏക അടിസ്ഥാനമായി ആന്റിബോഡി പരിശോധനയെ കാണരുതെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ പിഒസി പരിശോധനക്ക് സർക്കാർ ഇതേവരെ വലിയ പ്രാധാന്യം നല്കിയിരുന്നില്ല.

പ്രെഗ്നൻസി കിറ്റുകളുടെ രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒരാളായ ഓസ്കാർ മെഡി‌കെയർ എച്ച്ഐവി, എച്ച്സിവി, ഡെങ്കി, മലേറിയ പിഒസി ഡയഗ്നോസ്റ്റിക് കിറ്റുകളും നിർമിക്കുന്നുണ്ട്. മൂന്ന് പ്ലാന്റുകളിലാണ് കിറ്റുകളുടെ നിർമാണം. സെപ്റ്റംബറിൽ രണ്ട് ലക്ഷം കോവിഡ് ടെസ്റ്റ് കിറ്റുകൾ പുറത്തിറക്കാനാണ് പദ്ധതി.

ഗ്ലൂക്കോമീറ്ററിന് സമാനമായ പരിശോധനയാണ് പിഒസി കിറ്റിലുമുള്ളത്. 20 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. ഒരു കിറ്റിന് 200 രൂപയോളം വിലയാണ് പ്രതീക്ഷിക്കുന്നത്.പ്രതിദിനം അഞ്ച് ലക്ഷം ടെസ്റ്റ് കിറ്റുകളാണ് നിർമിക്കാൻ ഒരുങ്ങുന്നത്.ടെസ്റ്റ് കിറ്റുകളിൽ ഉപയോഗിക്കുന്ന ‘കൊറോണ ഫ്യൂഷൻ ആന്റിജൻ’ എന്ന അസംസ്കൃത വസ്തു രാജ്യത്ത് ആദ്യമായി നിർമിച്ചത് ഓസ്കാർ മെഡികെയർ ബയോടെക്നോളജിയുടെ ഗ്രൂപ്പ് കമ്പനിയായ ദിതി ലൈഫ് സയൻസസ് ആണ്.