in ,

 ഐസിടിടി ടൂറിസം സമ്മേളനം

കൊച്ചി: ടൂറിസം രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ആഗോളതലത്തിലുള്ള പ്രവണതകളെ പരിചയപ്പെടുത്തുന്നതിനും വേണ്ടി നടക്കുന്ന 3-ാമത് ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്നോളജി(ഐസിടിടി)യ്ക്ക് വ്യാഴാഴ്ച കൊച്ചിയില്‍ തുടക്കമാകും.

കൊച്ചിയിലെ ലെ മെറഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ദ്വിദിന സമ്മേളനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ഓളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ടൂറിസം മേഖലയില്‍ നിര്‍മ്മതി ബുദ്ധിയുടെ ഉപയോഗം, ചൈനീസ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയാണ് 3-ാം സമ്മേളനത്തിന്‍റെ പ്രധാന ഏടുകള്‍. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയി)യാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
 ഹൈബി ഈഡന്‍ എം പി, കേരള ടൂറിസം സെക്രട്ടറി  റാണി ജോര്‍ജ്ജ്, കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍, കെടിഡിസി എംഡി  രാഹുല്‍ ആര്‍, ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മന്‍റ് കോര്‍പറേഷന്‍ എംഡി  ടി കെ മന്‍സൂര്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കും.

രാജ്യത്തെ ടൂറിസം മേഖലയെ ഒരു വേദിയിലേക്ക് കൊണ്ടുവരികയെന്നതാണ് ഈ സമ്മേളനത്തിന്‍റെ ലക്ഷ്യമെന്ന് ഐസിടിടി കണ്‍വീനര്‍ അനീഷ് കുമാര്‍ പി കെ പറഞ്ഞു.ലോക ടൂറിസം ദിനമായ  സെപ്തംബര്‍ 27 ന് ഐസിടിടി വേദിയില്‍ പ്രത്യേക പരിപാടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസിടിടി പ്രതിനിധികള്‍ അണിനിരക്കുന്ന അക്ഷരദൃശ്യം(ഹ്യൂമന്‍ ഫോര്‍മേഷന്‍) സംഘടിപ്പിക്കും. സമൂഹമാധ്യമങ്ങള്‍ വഴി ലോക ടൂറിസം ദിനത്തിന്‍റെ സന്ദേശം എത്തിക്കുന്നതിനാണിത്. 

ആധുനിക ലോകത്തിന്‍റെ സാങ്കേതിക വിദ്യയെ ടൂറിസം വ്യവസായത്തിന്‍റെ ഉന്നമനത്തിനു വേണ്ടി പ്രാപ്തമാക്കുകയെന്നതാണ് ഐസിടിടിയുടെ ലക്ഷ്യം. രാജ്യത്തെ ടൂറിസം വ്യവസായത്തെ ആഗോളതലത്തില്‍ മത്സരക്ഷമമാക്കാനും ഇതു വഴി സാധിക്കും.പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ ഈ സമ്മേളനത്തിലൂടെ ടൂര്‍ ഓപ്പറേറ്റര്‍ വ്യവസായത്തിന് സാധിക്കുമെന്ന് അറ്റോയി സെക്രട്ടറി  മനു പിവി പറഞ്ഞു.

ചൈനീസ് ടൂറിസം വിപണിയെ ആകര്‍ഷിക്കാന്‍ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നയിക്കുന്നത് ബെയ്ജിംഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിച്ചാര്‍ഡ് മാറ്റുസെവിക് ആണ്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ ഉടമകള്‍, സെര്‍ച്ച് എന്‍ജിന്‍ ഓപ്പറേറ്റര്‍മാര്‍, സമൂഹ മാധ്യമ പ്രതിനിധികള്‍, ബ്ലോഗര്‍മാര്‍ തുടങ്ങിയവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇംപാക്ട് ഓഫ് ഇന്‍ഫ്ളുവെന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ് ഇന്‍ ടൂറിസം(എല്ലി ഷെഡെന്‍, ഓസ്ട്രേലിയ), ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ട്രാവല്‍ റവല്യൂഷന്‍(ഹാന്‍സ് ലോഷ്, ജര്‍മ്മനി), സീക്രട്ട് ഓഫ് സെര്‍ച്ച് എന്‍ജിന്‍ റാങ്കിംഗ്സ്(ഷേന്‍ ഡാലസ്, കെനിയ) ഹൗടു ക്രിയേറ്റ് എ ഗുഡ് സ്റ്റോറി എബൗട്ട് യുവര്‍ ബ്രാന്‍ഡ്(ജെന്‍ മോറില്ല, യുഎസ്), ഹൗ ടു യൂസ് യൂട്യൂബ് ഫോര്‍ ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍(ജെസിക്ക ഹീതര്‍ ഹ്യൂമെന്‍, യുഎസ്) പ്രോഗ്രാം ടിപ്സ് ഫോര്‍ ഇംപ്രൂവിംഗ് ഇഎടി എസ്ഇഒ(ഷോണ്‍ പാട്രിക് സി, ഫിലിപൈന്‍സ്) എന്നീ വിഷയങ്ങളിലും സെഷനുകള്‍ ഉണ്ടാകും

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

തുണികൊണ്ടുള്ള ഹോർഡിങ്ങുമായി ‘പ്രണയമീനുകളുടെ കടല്‍’

‘ഹഡില്‍ കേരള 2019’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും