Movie prime

ദ ബ്ലൂ പെന്‍സില്‍ ഡോക്യുമെന്ററി-ഹ്രസ്വ ചിത്ര മേളയില്‍

തിരുവനന്തപുരം: ദ ബ്ലൂ പെന്സില് [ The Blue Pencil ] എന്ന ഹ്രസ്വ ചിത്രം രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയില് ജൂൺ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രദര്ശിപ്പിക്കും. തിരുവനന്തപുരം ശ്രീ തീയേറ്ററിലാണ് പ്രദര്ശനം. മാതൃഭൂമി ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്ററായിരുന്ന ആരതി സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മാധ്യമപ്രവര്ത്തകനായിരുന്ന മഹേഷ് ചന്ദ്രനാണ്. ക്യാമറ വിപിന് ചന്ദ്രനും, എഡിറ്റിംഗ് ഷഫീഖാനുമാണ് നിര്വഹിച്ചിരിക്കുന്നത്. രോഹിത് എല്.ടി, അശ്വിന് ജോണ്സണ് എന്നിവരാണ് ബ്ളൂ പെന്സിലിനും More
 
ദ ബ്ലൂ പെന്‍സില്‍ ഡോക്യുമെന്ററി-ഹ്രസ്വ ചിത്ര മേളയില്‍

തിരുവനന്തപുരം: ദ ബ്ലൂ പെന്‍സില്‍ [ The Blue Pencil ] എന്ന ഹ്രസ്വ ചിത്രം രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയില്‍ ജൂൺ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം ശ്രീ തീയേറ്ററിലാണ് പ്രദര്‍ശനം.

മാതൃഭൂമി ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്ററായിരുന്ന ആരതി സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായിരുന്ന മഹേഷ് ചന്ദ്രനാണ്. ക്യാമറ വിപിന്‍ ചന്ദ്രനും, എഡിറ്റിംഗ് ഷഫീഖാനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. രോഹിത് എല്‍.ടി, അശ്വിന്‍ ജോണ്‍സണ്‍ എന്നിവരാണ് ബ്ളൂ പെന്‍സിലിനും പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്.

സിനിമാതാരങ്ങളായ രാജേഷ് ശര്‍മ്മയും, മീരാ നായരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ഹ്രസ്വ സിനിമയില്‍ അമല്‍ രാജ്ദേവ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, രാജീവ് രാമകൃഷ്ണന്‍, ലക്ഷ്മി അനീഷ് തുടങ്ങിയവരും അഭിനയിക്കുന്നു. രാജേഷ് അടൂരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

മാനുഷിക ബന്ധങ്ങളിലെ ഇഴയടുപ്പവും, നിസ്സാരമെന്ന് കരുതി അവഗണിക്കപ്പെട്ടുപോകുന്ന വിവേചനങ്ങളും ദ ബ്ലൂ പെന്‍സില്‍ എടുത്തുകാട്ടുന്നു.

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചിത്രമേളയ്ക്ക് പുറമെ വണ്‍ ബ്രിഡ്ജ് മീഡിയ ലോഹിതദാസ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്കും ബ്ലൂ പെന്‍സില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.