Shashi Tharoor
in ,

പറഞ്ഞാൽത്തന്നെ വയറു നിറയുന്ന വാക്ക്

ശശി തരൂരിനെ ഞെട്ടിച്ച് ഇടുക്കിക്കാരിയുടെ ഇംഗ്ലീഷ്

കോൺഗ്രസ് എം‌പി ശശി തരൂരിൻ്റെ [ Sashi Tharoor ] ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പ്രസിദ്ധമാണ്. കേട്ടുകേൾവിയില്ലാത്തതും നീളം കൂടിയതും നാവിനെ കുഴപ്പിക്കുന്നതുമായ അനേകം അപൂർവ പദങ്ങൾ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. 
പക്ഷേ അദ്ദേഹം പോലും കേട്ടിട്ടില്ലാത്ത ചില ഇംഗ്ലീഷ് പദങ്ങളുണ്ട്. അക്കാര്യം ബോധ്യപ്പെടുത്തുകയാണ് ഇടുക്കിക്കാരി ദിയ. ആർ‌ജെ റാഫിയുമായുള്ള ഒരു ക്ലബ് എഫ്എം ഷോയിലാണ് പാർലമെൻറ് അംഗത്തെ  അത്ഭുതപ്പെടുത്തുന്ന പദപ്രയോഗവുമായി ദിയ തിളങ്ങിയത്. 182 അക്ഷരങ്ങളുള്ള ഒരു വാക്കാണ് ദിയ ഷോയിൽ അനായാസം ഉച്ചരിച്ചത്. ഇടുക്കിയിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിനിയായ ദിയയുടെ ഇംഗ്ലീഷിലുള്ള കഴിവിനെപ്പറ്റി തരൂർ തന്നെ ട്വീറ്റ് ചെയ്തു കഴിഞ്ഞു.

ഒരു ഐ എഫ് എസ് ഓഫീസർ ആകാൻ ആഗ്രഹിക്കുന്ന ഈ ഇടുക്കിക്കാരി ഒരു ലക്ഷത്തിലേറെ അക്ഷരങ്ങളുള്ള, ഉച്ചരിക്കാൻ മൂന്ന് മണിക്കൂറെങ്കിലും വേണ്ടിവരുന്ന ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ വാക്ക് മന:പാഠമാക്കാനുള്ള ശ്രമത്തിലാണ്‌ എന്ന് പറയുന്നു. 

തരൂരിൻ്റെ കടുത്ത ആരാധികയാണ് ദിയ.  ദിയയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ശശി തരൂരിനെ കണ്ടു മുട്ടണം എന്നുള്ളത്. ക്ലബ് എഫ് എം അതിനുള്ള അവസരം ഒരുക്കുകയായിരുന്നു. ദിയയുമായുള്ള സൂം ഇൻ്റർവ്യൂവിനിടെ ദിയ അറിയാതെയാണ് തരൂരിനെ അവതാരകൻ കൊണ്ടുവരുന്നത്. തരൂരിന് താൻ നേരത്തേ മെസഞ്ചർ വഴി സന്ദേശം അയച്ചിട്ടുണ്ടെന്നും അത് അദ്ദേഹം കണ്ടു കാണില്ലെന്നും ദിയ പറയുന്നുണ്ട്. 

സൂമിലൂടെ ആർ ജെ റാഫിയാണ് പരിപാടി ഹോസ്റ്റ്‌  ചെയ്യുന്നത്. ഷോയ്ക്കിടെ ഇടർച്ചയോ ശ്വാസ തടസ്സമോ ഇല്ലാതെ ഒറ്റയടിക്ക് ആ സൂപ്പർ ലോങ്ങ് ഇംഗ്ലീഷ് വാക്ക് ഉച്ചരിച്ച് തരൂരിൻ്റെ കയ്യടി നേടുകയാണ് ദിയ. ആ വാക്ക് കേട്ട് ഞെട്ടിയോ എന്ന അവതാരകൻ്റെ ചോദ്യത്തിന് ഞെട്ടി എന്നാണ് തരൂരിൻ്റെ മറുപടി. ആ നീണ്ട വാക്കിൻ്റെ അർഥമെന്താണെന്ന് ദിയയോട് തന്നെ അദ്ദേഹം ചോദിച്ചറിഞ്ഞു. ഒരു സാങ്കൽപ്പിക ഭക്ഷണ പദാർഥത്തിൻ്റെ പേരായിരുന്നു അത്.

ആ വാക്ക് ഓർത്തിരിക്കാനും ഉച്ചരിക്കാനും കഴിയുന്നത്  ചെറിയ കാര്യമല്ലെന്ന് പറഞ്ഞ തരൂർ പെൺകുട്ടിയെ അഭിനന്ദിച്ചു. എല്ലാവർക്കും അത് ചെയ്യാൻ കഴിയില്ലെന്നും ദിയയ്ക്ക് നല്ല മെമ്മറി പവറും ഏകാഗ്രതയും ഉണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു. അത്തരം നീണ്ട വാക്കുകൾ പഠിച്ചുവെയ്ക്കാൻ ദിയയ്ക്ക് കഴിയട്ടേ എന്ന് ആശംസകൾ നേർന്നാണ് തരൂർ പിരിഞ്ഞത്. ഫേസ്ബുക്കിൽ ക്ലബ് എഫ്എം പോസ്റ്റ് ചെയ്ത വീഡിയോ സംഭാഷണം സോഷ്യൽ മീഡിയയിലൂടെ  വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. 

ഹിപ്പോപൊട്ടോമോൺസ്ട്രോസ്ക്വിപെഡാലിയോഫോബിയ, ലലോചെസിയ, ഫറാഗോ, റോഡോമോണ്ടേഡ്, വെബാക്കൂഫ്, സ്നോളിഗോസ്റ്റർ തുടങ്ങി ഒട്ടേറെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ പറഞ്ഞ് നമ്മെ ഞെട്ടിച്ച തരൂരിനെ വിസ്മയിപ്പിച്ച ആ വാക്ക് ദിയയുടെ ഉച്ചാരണത്തിലൂടെ  നമുക്ക് കേൾക്കാം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

siddique kappan

സിദ്ദിഖ് കാപ്പനുവേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ

ഒന്നിനുപിറകേ ഒന്നായി നുണകളും അപവാദ പ്രചരണവും, ട്രമ്പിൻ്റെ ലൈവ് പരിപാടി ഇടയ്ക്കുവെച്ച് നിർത്തി ടെലിവിഷൻ നെറ്റ്‌വർക്കുകൾ