Movie prime

വീട്ടിൽ വിവേകാനന്ദൻ്റെ ചിത്രം തൂക്കിയിട്ടാൽ അടുത്ത മുപ്പത്, മുപ്പത്തഞ്ച് കൊല്ലം ബിജെപിക്ക് ത്രിപുര ഭരിക്കാം: ബിപ്ലവ് കുമാർ ദേബ്

Swami Vivekanandan വിവേകാനന്ദൻ്റെ ചിത്രവും അദ്ദേഹത്തിൻ്റെ സന്ദേശങ്ങളും ചുമരിൽ തൂക്കിയിട്ടാൽ അടുത്ത മുപ്പത്, മുപ്പത്തഞ്ച് കൊല്ലക്കാലം ബിജെപിക്ക് ത്രിപുര ഭരിക്കാനാവുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. മഹിളാ മോർച്ച പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നേരത്തേ കോവിഡ് രോഗികൾക്ക് വിവേകാനന്ദ സൂക്തങ്ങൾ വായിക്കാൻ കൊടുത്തും അദ്ദേഹം വാർത്തയിൽ ഇടം പിടിച്ചിരുന്നു. കുറച്ച് സംസാരിച്ചയാളായിരുന്നു വിവേകാനന്ദനെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളും കുറച്ചേ സംസാരിക്കാവൂ. അധികം സംസാരിച്ച് അനാവശ്യമായി ഊർജം ചെലവാക്കരുത്. എല്ലാ വീടുകളിലും More
 
വീട്ടിൽ വിവേകാനന്ദൻ്റെ ചിത്രം തൂക്കിയിട്ടാൽ അടുത്ത മുപ്പത്, മുപ്പത്തഞ്ച് കൊല്ലം ബിജെപിക്ക് ത്രിപുര ഭരിക്കാം: ബിപ്ലവ് കുമാർ ദേബ്

Swami Vivekanandan

വിവേകാനന്ദൻ്റെ ചിത്രവും അദ്ദേഹത്തിൻ്റെ സന്ദേശങ്ങളും ചുമരിൽ തൂക്കിയിട്ടാൽ അടുത്ത മുപ്പത്, മുപ്പത്തഞ്ച് കൊല്ലക്കാലം ബിജെപിക്ക് ത്രിപുര ഭരിക്കാനാവുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. മഹിളാ മോർച്ച പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നേരത്തേ കോവിഡ് രോഗികൾക്ക് വിവേകാനന്ദ സൂക്തങ്ങൾ വായിക്കാൻ കൊടുത്തും അദ്ദേഹം വാർത്തയിൽ ഇടം പിടിച്ചിരുന്നു.
കുറച്ച് സംസാരിച്ചയാളായിരുന്നു വിവേകാനന്ദനെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളും കുറച്ചേ സംസാരിക്കാവൂ. അധികം സംസാരിച്ച് അനാവശ്യമായി ഊർജം ചെലവാക്കരുത്. എല്ലാ വീടുകളിലും വിവേകാനന്ദൻ്റെ ചിത്രം സ്ഥാപിക്കുന്നു എന്ന കാര്യം ഉറപ്പുവരുത്താൻ അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.

നാം നമ്മുടെ വീടുകളിൽ ദൈവങ്ങളുടെ ചിത്രങ്ങളാണ് സൂക്ഷിക്കുന്നത്. എന്നാൽ കമ്മ്യൂണിസ്റ്റുകാരുടെ വീട്ടിൽ പോയാൽ ജ്യോതിബസു, സ്റ്റാലിൻ, മാവോ സേതുങ്ങ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രമാണ് കാണാൻ കഴിയുക. അതുപോലെ വിവേകാനന്ദൻ്റെ ചിത്രം നമ്മുടെ എല്ലാ വീടുകളിലും വേണം.

എൺപതു ശതമാനം വീടുകളിലും വിവേകാനന്ദൻ്റെ ചിത്രം തൂക്കിയിടുകയാണെങ്കിൽ അടുത്ത മുപ്പത്, മുപ്പത്തഞ്ച് കൊല്ലത്തേക്ക് ബിജെപിയാവും ത്രിപുരയിൽ അധികാരത്തിൽ വരുന്നത്- മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഹിന്ദിയെ സ്നേഹിക്കാത്തവർ രാജ്യദ്രോഹികളാണ് എന്നതുൾപ്പെടെയുള്ള ത്രിപുര മുഖ്യമന്ത്രിയുടെ സമീപകാലത്തെ ഒട്ടേറെ പ്രസ്താവനകൾ വിവാദമായിട്ടുണ്ട്.