Dr.Asad
in

പ്രതിഷേധങ്ങള്‍ വിലക്കുന്നെങ്കില്‍ പ്രകോപനങ്ങളും വിലക്കണമെന്ന്  ഡോ. ആസാദ്

Dr. Asad

പ്രതിഷേധങ്ങൾ വിലക്കുകയും പ്രതിഷേധത്തിന് കാരണമാകുന്ന പ്രകോപനങ്ങൾ തുടരുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്ന് പ്രമുഖ ഇടതുപക്ഷ നിരീക്ഷകൻ ഡോ. ആസാദ്. പ്രതിഷേധങ്ങൾ വിലക്കുന്നെങ്കിൽ പ്രകോപനങ്ങൾക്കും വിലക്ക് കല്പിക്കണം. സമരം ഇല്ലാതാവാന്‍ സമരഹേതു ഇല്ലാതാവണം. സര്‍ക്കാറാണെങ്കിലും കോടതിയാണെങ്കിലും തീരുമാനം ഏകപക്ഷീയമാവരുത്. Dr. Asad

പ്രതിഷേധം സൃഷ്ടിക്കുന്ന തര്‍ക്കപദ്ധതികളും വിവാദ നിലപാടുകളും ഉപേക്ഷിക്കാന്‍ ഭരണകൂടമാണ് മുന്നോട്ടു വരേണ്ടതെന്ന് ഡോ. ആസാദ് ആവശ്യപ്പെട്ടു. തർക്ക പദ്ധതികളും വിവാദ നിലപാടുകളും ഉപേക്ഷിച്ചാൽ  പ്രതിഷേധങ്ങളും നിലയ്ക്കും. കോവിഡ് വൈറസ്സുകളെ ഭയന്നു വീട്ടിലേയ്ക്കും പകര്‍ച്ചവ്യാധി തടയാനുള്ള ചിട്ടകളിലേക്കും ഒതുങ്ങിയ ജനങ്ങളെ സമരങ്ങളിലേക്ക് പ്രകോപിപ്പിച്ചു വലിച്ചിറക്കുന്ന ഭരണകൂടത്തെയാണ് കോടതികള്‍ തടയേണ്ടത്.

കോവിഡിന്റെ മറവില്‍ ഭൂമി പിടിച്ചെടുക്കല്‍, അനധികൃത ക്വാറി പ്രവര്‍ത്തിപ്പിക്കല്‍, പൊലീസ് ഭീകരത സൃഷ്ടിക്കല്‍, കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കല്‍, ജനാധിപത്യ മൂല്യങ്ങള്‍ ചവിട്ടി മെതിക്കല്‍, അധികാര കേന്ദ്രത്തിനു താഴെ അനധികൃത നിയമനവും അഴിമതിയും കള്ളക്കടത്തു സഹായവും വെളിപ്പെടുമ്പോഴും അന്വേഷിക്കാന്‍ വിമുഖത കാണിക്കല്‍, ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിക്കല്‍ തുടങ്ങിയ ജനവിരുദ്ധ സമീപനങ്ങള്‍ സർക്കാർ തുടരുകയാണ്.

ജനങ്ങളെ വെല്ലുവിളിക്കുമ്പോള്‍ പ്രതിഷേധം സ്വാഭാവികമായി പൊട്ടിപ്പുറപ്പെടുന്നതാണ്. ആ പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ സമീപനത്തിലും മാറ്റം വരുത്തണം. ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ മനസ്സു കാണിക്കണം. ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കല്‍നയം ഉപേക്ഷിക്കണം.

കോടതികള്‍ അതു കാണണം. കോവിഡിന്റെ മറപറ്റി വലിയ സംഘം പൊലീസും ഉദ്യോഗസ്ഥരും വീടുകളിലേക്ക് അതിക്രമിച്ചു കയറി ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങുന്നത് ഇരകള്‍ കൈയുംകെട്ടി നോക്കിനില്‍ക്കുമെന്ന് കരുതാനാവില്ല. വെന്നിയൂരില്‍ അതാണ് കണ്ടത്. പുതുവൈപ്പിലും സമാനമായ അനുഭവമുണ്ടായി. കോവിഡ് പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ക്കു ബാധകമല്ലെന്നു ജനങ്ങള്‍ വിശ്വസിക്കണോ? ജനങ്ങളെ കോവിഡിനെക്കാള്‍ ഭയപ്പെടുത്തുന്ന കുടിയൊഴിപ്പിക്കലിന് ഇടയാക്കുമ്പോള്‍ ആരും പ്രതിഷേധിച്ചു പോവും.

സാഹചര്യം കണക്കിലെടുക്കാതെയും സര്‍ക്കാര്‍ സൃഷ്ടിക്കുന്ന പ്രകോപനം കാണാതെയും സമരങ്ങള്‍ വിലക്കാന്‍ വിധി പ്രസ്താവിച്ചാല്‍ അതു നടപ്പിലാവാൻ സാധ്യതയില്ലെന്ന് ആസാദ് ഓർമിപ്പിച്ചു. വിളപ്പില്‍ശാല സമരത്തിന്റെ അനുഭവം ഓര്‍മയില്‍ വേണം. പ്രകോപനങ്ങളില്‍നിന്നു ഭരണകൂടം മാറിയാല്‍ ജനങ്ങള്‍ക്കു പ്രതിഷേധിക്കേണ്ടി വരില്ല.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

D Y Chandrachud

ജാതിക്കും പുരുഷ മേധാവിത്വത്തിനും മേൽക്കൈയുള്ള സാമൂഹ്യ വ്യവസ്ഥിതിയിൽ സമൂലമായ പരിവർത്തനം വരുത്താനാണ് ഭരണഘടനാ ശില്‍പികൾ പരിശ്രമിച്ചത്: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Java

ജാവ പെരെക്ക് ഇന്ത്യന്‍ പാതകളിലെത്തുന്നു