in

നാഷണല്‍ മെഡിക്കല്‍ ബില്ലിനെതിരെ സമരം ശക്തമാക്കന്‍ ഐഎംഎ 

തിരുവനന്തപുരം: അശാസ്ത്രീയമായ രീതിയില്‍ രാജ്യത്ത് നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കുന്നതിന് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കാന്‍ തീരുമാനം. ബില്‍ നാളെ (വ്യാഴം) രാജ്യസഭയില്‍ പരിഗണിക്കാനിരിക്കെ ബില്‍ നടപ്പാക്കരുതെന്ന് ഐഎംഎ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്ത പക്ഷം സമരം ശക്തമാക്കാനാണ് ഐഎംഎയുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി ബുധനാഴ്ച വൈകുന്നേരം 6 മണിമുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്ഭവന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച്  ഐഎംഎ. കെജിഎംഒഎ, കെജിഎംസിറ്റിഎ, പിജി അസോസിയേഷന്‍,  തുടങ്ങിയവര്‍ പങ്കാളികളാകും.

രാജ്യത്ത് യോഗ്യതയില്ലാത്ത മൂന്നരലക്ഷം വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കാനുള്ള  ഈ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ഡോ. സുള്‍ഫി അറിയിച്ചു. വ്യാഴാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുന്ന ഈ ബില്‍ പാസായാല്‍ രാജ്യത്തെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കറുത്ത അധ്യായമായിരിക്കും ഇത് . നമ്മളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൃത്യമായ യോഗ്യത ഉണ്ടായിരിക്കണം എന്ന് ഉറപ്പാക്കേണ്ടത് പൊതു ജനങ്ങളാണ് അതിനാല്‍ പൊതുജനങ്ങൾ  ഉള്‍പ്പെടെയുള്ളവരുടെ പിന്‍തുണ ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും ഡോ. സുള്‍ഫി അഭ്യര്‍ത്ഥിച്ചു.

ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന  ഡോക്ടര്‍മാരുടെ ജീവന്‍മരണ പോരാട്ടമാണ് ഈ ബില്ല് നടപ്പിലാക്കിയാൽ  ഉണ്ടാകാന്‍ പോകുന്നതെന്ന്   ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതന്‍ പറഞ്ഞു. അതിനാല്‍ ഒരു കാരണവശാലും ഈ പിന്‍ നടപ്പില്‍ വരുത്താന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നു ഡോ. സുഗതന്‍ പറഞ്ഞു.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിലവിലെ മെഡിക്കല്‍ കൗണ്‍സിലിനെ തകര്‍ത്തു കൊണ്ടുള്ള ബില്ലാണെന്ന്   ഐഎംഎ നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡപിള്ള പറഞ്ഞു. 2014 മുതല്‍ ഐഎംഎയും മറ്റ് സംഘടനകളും നല്‍കിയ നിര്‍ദ്ദേശങ്ങല്‍ ഒന്നും അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് നടപ്പിലാക്കുന്നത്  കൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുകയോ, പൊതുജനാരോഗ്യം മികച്ച രീതിയില്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിലില്ല. ആകെയുള്ളത് നിലവിലുള്ള നിലവാരം തകര്‍ക്കാനുള്ള തീരുമാനങ്ങൾ  മാത്രമാണെന്നും ഡോ. മാര്‍ത്താണ്ഡപിള്ള ആരോപിച്ചു.

ഈ ബില്‍   രാജ്യത്തെ ആരോഗ്യ രംഗത്തെ പിന്നോട്ട് അടിക്കുന്ന പിന്‍തിരിപ്പന്‍ നയമാണ് നടപ്പിലാകാന്‍ പോകുന്നതെന്ന്    ഐഎംഎ സ്റ്റുഡന്‍സ് നെറ്റ് വര്‍ക്ക് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീജിത്ത്.എന്‍.കുമാര്‍ പറഞ്ഞു. ഇത് നടപ്പിലായാല്‍ രാജ്യത്തെ ആയുര്‍ദൈര്‍ഘ്യവും, മാതൃ- ശിശു മരണ നിരക്ക് വര്‍ദ്ധിക്കുകയേയുള്ളൂ, ഇത്രത്തോളം വികസിച്ച മോഡേണ്‍ മെഡിസിന്‍ ഇത് നടപ്പിലായാല്‍ നൂറ് വര്‍ഷത്തേക്ക് പിന്നോട്ട് പോകുകയേയുള്ളൂവെന്നും ഡോ. ശ്രീജിത്ത് ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ക്ക് പുറമെ ഐഎംഎ സ്റ്റുഡന്‍സ് നെറ്റ്വര്‍ക്ക് വൈസ് പ്രസിഡന്റ് ഡോ. അജിത് പോള്‍, സംസ്ഥാന കണ്‍വീനര്‍ അര്‍ജുന്‍ പിസി, ഡോ. ദേവകുമാര്‍(കെജിഎംസിറ്റിഎ), ഡോ. സനല്‍ (കെജിഎംഒഎ), പിജി അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറിമാരായ ഡോ. ജിഷ്ണു, ഡോ. പ്രണവ് പിജി, സംസ്ഥാന കമ്മിറ്റി അംഗം ഡോ. അനന്ദു, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. ആനന്ദ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

​മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്   

ഹംസ ബിൻ ലാദൻ മരണപ്പെട്ടതായി അമേരിക്കൻ ഉദ്യോഗസ്ഥൻ