in

ഇമേജ് ഡിസ്ക്രിപ്ഷന് നിർമിത ബുദ്ധി, കാഴ്ച പരിമിതരോട് കൂടുതൽ “ഫ്രണ്ട്ലി” ആയിഫേസ്ബുക്കും ഇൻസ്റ്റഗ്രാമും  

Image
ഫേസ്ബുക്കിൻ്റെയും ഇൻസ്റ്റഗ്രാമിൻ്റെയും ആർടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള പുതിയ ഇമേജ് ക്യാപ്ഷനുകളും ഡിസ്ക്രിപ്ഷനുകളും കാഴ്ച പരിമിതർക്ക് കൂടുതൽ സഹായകരമാവുമെന്ന് റിപ്പോർട്ടുകൾ. കൂടുതൽ  വിശദാംശങ്ങളോടെയുള്ള അർത്ഥപൂർണമായ വിവരണമാണ് പുതിയ എ ഐ ജനറേറ്റഡ് ഇമേജ് ഡിസ്ക്രിപ്ഷൻ ഫീച്ചർ നൽകുന്നത്. 2016-ലാണ് കാഴ്ച പരിമിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് ഈ ഫീച്ചർ അവതരിപ്പിച്ചത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഇമേജുകൾ എന്താണ് എന്ന വിശദീകരണമാണ് ഇത് നൽകുന്നത്. കാഴ്ചശക്തിയില്ലാത്തവരുടെ കാര്യത്തിൽ ഇത് വളരെ പ്രധാനമാണ്. Image

തുടക്കത്തിൽ 120-ഓളം ഇനങ്ങളും കോൺസെപ്റ്റുകളുമാണ് നിർമിത ബുദ്ധിയുടെ സഹായത്താൽ ഓട്ടോമാറ്റിക് ആയി തിരിച്ചറിഞ്ഞിരുന്നതെങ്കിൽ ഇപ്പോഴത് പത്തിരട്ടി കൂടുതൽ കാര്യങ്ങൾ തിരിച്ചറിയുന്നതിലേക്ക് വളർന്നിരിക്കുന്നു. ഐറ്റംസും കോൺസെപ്റ്റ്സും ഉൾപ്പെടെ 1200-ഓളം കാര്യങ്ങൾ ഇന്ന് തിരിച്ചറിയുന്നുണ്ട്. ഈ മാറ്റം ക്യാപ്ഷനിലും വിവരണത്തിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്.

”ഒരു കെട്ടിടത്തിനടുത്ത് രണ്ടു പേർ” എന്ന മുമ്പത്തെ ക്യാപ്ഷൻ കുറേക്കൂടി വിശദമായി “ഈഫൽ ടവറിനടുത്ത് നിന്ന് സെൽഫി എടുക്കുന്ന രണ്ടു പേർ ” എന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. രണ്ട് മാറ്റങ്ങളാണ് ഇവിടെ കാണാൻ കഴിയുന്നത്. ഒന്നാമതായി അതൊരു സെൽഫി ആണെന്ന് മനസ്സിലാക്കി. മറ്റൊന്ന് ഈഫൽ ടവർ ആണെന്ന തിരിച്ചറിവാണ്. 

നിർമിത ബുദ്ധി കൂടുതൽ മെച്ചപ്പെടുന്നതിൻ്റെ, അർത്ഥപൂർണമാവുന്നതിൻ്റെ പ്രയോജനമാണ് ഇതിലൂടെ ലഭിക്കുന്നത്. കാഴ്ച പരിമിതരെ സംബന്ധിച്ച് ഇത് കൂടുതൽ ഉൾക്കാഴ്ചകൾ പകർന്നുനല്കും. വൈൽഡ് ഗസസ് അഥവാ വന്യമായ ഊഹാപോഹങ്ങൾ  പരമാവധി ഒഴിവാക്കുന്നു എന്നതാണ് മറ്റൊരു നേട്ടം. 
ഡീറ്റെയ്ൽഡ് ഇമേജ് ഡിസ്ക്രിപ്ഷൻ ഫീച്ചർ ഉപയോഗിച്ചാൽ നിർദിഷ്ട ചിത്രത്തിൻ്റെ വിശദമായ വിവരണം ലഭിക്കും. പൊസിഷൻ ഇൻഫൊർമേഷൻ, സൈസ് ഇൻഫൊർമേഷൻ തുടങ്ങി ഒറ്റ നോട്ടത്തിൽ പ്രസക്തമല്ലെന്ന് തോന്നുന്ന വിവരങ്ങൾ വരെ ഉൾക്കൊള്ളുന്ന വിധത്തിലാണ് ഇംപ്രൂവ്ഡ് എ ഐ പ്രവർത്തിക്കുന്നത്. 

അതായത് തൊപ്പിവെച്ച്, സംഗീതോപകരണങ്ങൾ വായിച്ചു നിൽക്കുന്ന അഞ്ച് പേരുടെ ഒരു ചിത്രമാണെന്നിരിക്കട്ടെ. ഇംപ്രൂവ്ഡ് എ ഐ ഇമേജ് ക്യാപ്ഷൻ ഇതിനെ വിശദീകരിക്കുക ഇങ്ങിനെയായിരിക്കും. പൊസിഷൻ ഇൻഫൊർമേഷൻ: അറ്റ് ദി ടോപ്- ഹാറ്റ്സ്; ഇൻ ദി മിഡിൽ- ഫൈവ് പീപ്പിൾ ആൻ്റ് എ ഡ്രം; അറ്റ് ദി ബോട്ടം- ഫോർ ഡ്രംസ്. സൈസ് ഇൻഫൊർമേഷനിലേക്ക് കടന്നാൽ പ്രൈമറി എലമെൻ്റ്സ്, സെക്കൻ്ററി എലമെൻ്റ്സ്, മൈനർ എലമെൻ്റ്സ് എന്നിങ്ങനെ ഫോട്ടോയിൽ ഉള്ള ആളുകളുടേയും വസ്തുക്കളുടേയും വലിപ്പത്തെപ്പറ്റി വിശദീകരിച്ചു തരും. കാഴ്ചയുള്ളവരെ സംബന്ധിച്ച് പ്രസക്തമല്ലാത്തത് എന്നു തോന്നാം. എന്നാൽ കാണാൻ കഴിവില്ലാത്തവരെ സംബന്ധിച്ചും അങ്ങിനെ ആവണം എന്നില്ലല്ലോ.

ഒരു വീടും കുറച്ച് വൃക്ഷങ്ങളും പർവതവും എന്ന പഴയ ഡിസ്ക്രിപ്ഷൻ, കുറേക്കൂടി വ്യക്തതയോടെ “എ ഹൗസ് ആൻ്റ് സം ട്രീസ് ഇൻഫ്രണ്ട് ഓഫ് എ മൗണ്ടൻ വിത്ത് സ്നോ ഓൺ ഇറ്റ് ” എന്ന തരത്തിലേക്ക് മാറുകയാണ്. മഞ്ഞു പൊഴിഞ്ഞുകിടക്കുന്ന ഒരു പർവതത്തിൻ്റെ താഴ് വരയിലുളള മരത്തണലോടു കൂടിയ മനോഹര ഭവനത്തെ ഭാവനയിലെങ്കിലും കാണാൻ കഴിയുന്നത് അന്ധരെ സംബന്ധിച്ച് എത്ര ആശാവഹമാണ്!  

പുതിയ ഡീറ്റെയ്ൽഡ്  ഡിസ്ക്രിപ്ഷൻ ഫീച്ചർ ആദ്യം അവതരിപ്പിക്കുന്നത് ഫേസ് ബുക്കിലാവുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീടാണ് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുക. ശ്രദ്ധേയമായ മറ്റൊരു കാര്യം ഏത് ഭാഷയിലേക്കും അർത്ഥവ്യത്യാസം വരാതെ അനായാസം പരിഭാഷപ്പെടുത്താനാവും വിധത്തിൽ ലളിതമായിരിക്കും ഇതിൽ ഉപയോഗിക്കുന്ന വാക്കുകൾ എന്നുള്ളതാണ്. അമേരിക്കയിൽ അവതരിപ്പിച്ചതിനു ശേഷമാവും ഈ ഫീച്ചർ മറ്റ് രാജ്യങ്ങളിൽ എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

നിയമസഭയിൽ സവർക്കറുടെ ചിത്രം, യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വ്യാപക പ്രതിഷേധം

ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാത്തതിന് അച്ഛൻ മകനെ തീവെച്ച് കൊന്നു