Movie prime

അമിത രക്തസമ്മർദം തലച്ചോറിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ

High blood pressure ഉയർന്ന രക്തസമ്മർദം അഥവാ രക്താതിമർദം വളരെ അപകടകരമായ അവസ്ഥയാണ്. അവഗണിച്ചാൽ ഹൃദ്രോഗത്തിനുള്ള സാധ്യത വർധിക്കും. തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. രോഗലക്ഷണങ്ങൾ തുടക്കത്തിലേകാണിക്കാത്തതിനാൽ നിശബ്ദനായ കൊലയാളി എന്നാണ് ഇത് അറിയപ്പെടുന്നത്. രക്തസമ്മർദം അനിയന്ത്രിതമായാൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദ്രോഗം മാത്രമല്ല, മറ്റു പല ഗുരുതര രോഗങ്ങളുടെയും സാധ്യത വർധിക്കാനും ഇത് കാരണമാകും. High blood pressure ഉയർന്ന രക്തസമ്മർദം തലച്ചോറിൽ ചെലുത്തുന്ന പ്രതികൂല ഫലങ്ങളെക്കുറിച്ച് പലർക്കും അറിവില്ല. അനിയന്ത്രിതമായ More
 
അമിത രക്തസമ്മർദം  തലച്ചോറിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ

High blood pressure
ഉയർന്ന രക്തസമ്മർദം അഥവാ രക്താതിമർദം വളരെ അപകടകരമായ അവസ്ഥയാണ്. അവഗണിച്ചാൽ ഹൃദ്രോഗത്തിനുള്ള സാധ്യത വർധിക്കും. തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. രോഗലക്ഷണങ്ങൾ തുടക്കത്തിലേകാണിക്കാത്തതിനാൽ നിശബ്ദനായ കൊലയാളി എന്നാണ് ഇത് അറിയപ്പെടുന്നത്. രക്തസമ്മർദം അനിയന്ത്രിതമായാൽ
ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദ്രോഗം മാത്രമല്ല, മറ്റു പല ഗുരുതര രോഗങ്ങളുടെയും സാധ്യത വർധിക്കാനും ഇത് കാരണമാകും. High blood pressure

ഉയർന്ന രക്തസമ്മർദം തലച്ചോറിൽ ചെലുത്തുന്ന പ്രതികൂല ഫലങ്ങളെക്കുറിച്ച് പലർക്കും അറിവില്ല. അനിയന്ത്രിതമായ രക്താതിമർദത്തിന്റെ പ്രഭാവം
തലച്ചോറിന് ന്യൂറോളജിക്കൽ നാശമുണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. മിനിസ്ട്രോക്ക്, ഡിമൻഷ്യ, കോഗ്നിറ്റീവ് ഡിക്ളൈൻ തുടങ്ങി ഗുരുതരായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് ഇത് ഇടയാക്കുന്നത്.

ട്രാൻഷിയൻ്റ് ഇസ്കീമിക് അറ്റാക്(ടി‌ഐഎ) അഥവാ മിനിസ്ട്രോക്ക് ആണ് ഉയർന്ന ബിപി മൂലം ഉണ്ടാവാൻ ഇടയുള്ള ഒരു ഗുരുതര പ്രശ്നം. ഈ അവസ്ഥയിൽ, തലച്ചോറിലേക്കുള്ള രക്ത വിതരണം ഹ്രസ്വ നേരത്തേക്ക് തടസ്സപ്പെടും. ഉയർന്ന രക്തസമ്മർദം ധമനികളെ കഠിനമാക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് സ്ട്രോക്കിന്റെ ഒരു മുന്നറിയിപ്പ് കൂടിയാണ്.

അനിയന്ത്രിതമായ വിധത്തിൽ ഉയർന്നു നിൽക്കുന്ന രക്തസമ്മർദം ആരോഗ്യത്തെ പലവിധത്തിൽ പ്രതികൂലമായി ബാധിച്ചേക്കാം.ഇടുങ്ങിയതോ വിണ്ടുകീറിയതോ ചോർന്നതോ ആയ രക്തക്കുഴലുകൾ ഹൃദയാഘാതത്തിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദത്തിന്റെ ഫലമായാണ് രക്തക്കുഴലുകൾക്ക് നാശം സംഭവിക്കുന്നത്.

മസ്തിഷ്ക കോശങ്ങൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിൽ സംഭവിക്കുന്ന പരാജയമാണ് മറ്റൊരു പ്രത്യാഘാതം. ഹെമറാജിക് സ്ട്രോക്ക്, ഇസ്കീമിക് സ്ട്രോക്ക്, എംബോളിക് സ്ട്രോക്ക്, ത്രോംബോട്ടിക് സ്ട്രോക്ക് ഉൾപ്പെടെ പ്രശ്നങ്ങൾ നിരവധിയാണ്. മസ്തിഷ്ക കോശങ്ങളിലേക്കുള്ള രക്തത്തിന്റെ അപര്യാപ്തമായ ഒഴുക്ക് ഒരു പ്രത്യേക തരം ഡിമൻഷ്യയിലേക്കും നയിക്കും. വാസ്കുലർ ഡിമൻഷ്യ എന്നാണ് ഇത് അറിയപ്പെടുന്നത്.

മൈൽഡ് കോഗ്നിറ്റീവ് ഇംപെയർമെൻ്റ് എന്നവൈജ്ഞാനിക വൈകല്യം സാധാരണയായി വാർധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ധാരണാ ശേഷിയിലും ഓർമ ശക്തിയിലും മാറ്റങ്ങൾ ഉണ്ടാക്കും. അനിയന്ത്രിതമായ രക്താതിമർദം വൈജ്ഞാനിക വൈകല്യത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ഒന്നാണെന്ന് വിദഗ്ധർ പറയുന്നു.

ഭക്ഷണക്രമവും ജീവിതശൈലിയും രക്തസമ്മർദത്തെ സാരമായി ബാധിക്കുന്നുണ്ട്. നാരുകൾ കൊണ്ട് സമ്പന്നമായതും മതിയായ അളവിൽ പൊട്ടാസ്യം അടങ്ങിയതുമായ ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ഉദാസീനമായ ജീവിതശൈലി അനാരോഗ്യം ക്ഷണിച്ചു വരുത്തും. ദിവസവും കുറഞ്ഞത് മുക്കാൽ മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. പതിവായി വ്യായാമം ചെയ്യുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.