Movie prime

നിത്യഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ

Importance of Ginger ഭക്ഷണത്തിന് സവിശേഷമായ സ്വാദും മണവും നൽകുന്നതിനു പുറമേ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് ഇഞ്ചി. ജലദോഷം മുതൽ അസിഡിറ്റിവരെ ഒട്ടേറെ അസുഖങ്ങൾക്ക് ഇഞ്ചി ഫലപ്രദമാണ്. ഇഞ്ചിയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങളും ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്താനുള്ള എളുപ്പവഴികളുമാണ് താഴെ പറയുന്നത്. കോശങ്ങളിലെ കേടുപാടുകൾ ഇഞ്ചിയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയും ബെറികളും മാത്രമാണ് ആന്റി ഓക്സിഡൻ്റുകളുടെ കാര്യത്തിൽ ഇഞ്ചിയെ വെല്ലുന്നത് എന്നാണ് പറയപ്പെടുന്നത്. പ്രമേഹം, ഹൃദയാഘാതം, അർബുദം എന്നീ രോഗങ്ങളുമായി ബന്ധപ്പെട്ട More
 
നിത്യഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ

Importance of Ginger

ഭക്ഷണത്തിന് സവിശേഷമായ സ്വാദും മണവും നൽകുന്നതിനു പുറമേ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് ഇഞ്ചി. ജലദോഷം മുതൽ അസിഡിറ്റിവരെ ഒട്ടേറെ അസുഖങ്ങൾക്ക് ഇഞ്ചി ഫലപ്രദമാണ്.

ഇഞ്ചിയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങളും ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്താനുള്ള എളുപ്പവഴികളുമാണ് താഴെ പറയുന്നത്.

കോശങ്ങളിലെ കേടുപാടുകൾ

ഇഞ്ചിയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയും ബെറികളും മാത്രമാണ് ആന്റി ഓക്‌സിഡൻ്റുകളുടെ കാര്യത്തിൽ ഇഞ്ചിയെ വെല്ലുന്നത് എന്നാണ് പറയപ്പെടുന്നത്. പ്രമേഹം, ഹൃദയാഘാതം, അർബുദം എന്നീ രോഗങ്ങളുമായി ബന്ധപ്പെട്ട ഓക്സിഡേറ്റീവ് സ്ട്രെസ് തടയാൻ ആന്റി ഓക്‌സിഡന്റുകൾ സഹായിക്കുന്നു. ഉപാപചയ പ്രക്രിയ വഴി ശരീരത്തിൽ ധാരാളം ഫ്രീ റാഡിക്കലുകൾ ഉണ്ടാകുമ്പോഴാണ് ഓക്സിഡേറ്റീവ് സ്ട്രെസ് സംഭവിക്കുന്നത്. ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ച്, ഓക്സിഡേറ്റീവ് സ്ട്രെസ് തടഞ്ഞ്, അതുവഴി രോഗങ്ങളിൽനിന്ന് രക്ഷിക്കുകയാണ് ആന്റി ഓക്‌സിഡന്റുകൾ.

2017-ൽ നടത്തിയ ഒരു പഠനത്തിലൂടെ,കീമോതെറാപ്പി ചെയ്യുന്നവരിൽ ഇഞ്ചിയുടെ ആന്റി ഓക്‌സിഡന്റ് ഫലങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ദിവസേന ഇഞ്ചിസത്ത് നൽകിയ രോഗികളിൽ, പ്ലാസിബോ ഗ്രൂപ്പിൽ ഉളളവരേക്കാൾ ഉയർന്ന അളവിൽ ആന്റി ഓക്‌സിഡൻ്റുകൾ ഉള്ളതായി കണ്ടെത്തി. അവരിലെ ഓക്‌സിഡേറ്റീവ് സമ്മർദവും താരതമ്യേന കുറവായിരുന്നു.

ആൻ്റി ഇൻഫ്ലമേറ്ററി Importance of Ginger

ശരീരത്തിൽ ഫ്രീ റാഡിക്കലുകളുടെ അളവ് അമിതമാകുന്നത് അപകടകരമാണ്. ദോഷകരമായ അന്യവസ്തുക്കളോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് ഇൻഫ്ലമേഷൻ അഥവാ വീക്കം. ശരീരം സുഖപ്പെടുമ്പോൾ വീക്കം ഇല്ലാതാകും. എന്നാൽ ഒരാൾക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടെങ്കിൽ, അത് വിട്ടുമാറാത്ത വീക്കം ഉണ്ടാക്കും. അത് ഹൃദയാഘാതം, സന്ധിവാതം, വിട്ടുമാറാത്ത വേദന എന്നിവക്ക് കാരണമാകും. 2001-ൽ നടത്തിയ ഒരു പഠനത്തിൽ, ആറ് ആഴ്ചയോളം ദിവസം രണ്ടുനേരം ഇഞ്ചി സത്ത് കഴിച്ചവർക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് മൂലമുണ്ടാകുന്ന കാൽമുട്ട് വേദന കുറയുന്നുവെന്ന് കണ്ടെത്തി.

ഓക്കാനം, ഛർദി

ഓക്കാനം, ഛർദി എന്നിവ ലഘൂകരിക്കാൻ ഇഞ്ചി സഹായിക്കും. ഗർഭിണികളിലെ മോണിങ്ങ് സിക്നെസിന് സുരക്ഷിതവും ഫലപ്രദവുമായ പ്രതിവിധിയാണിത്. നാല് ദിവസത്തേക്ക് 250 മില്ലിഗ്രാം ജിഞ്ചർ ക്യാപ്സൂൾ കഴിച്ചവർക്ക് കഴിക്കാത്തവരെ അപേക്ഷിച്ച് ഓക്കാനം, ഛർദി തുടങ്ങിയ അസ്വസ്ഥതകൾ കുറവാണെന്ന് കണ്ടെത്തിയിരുന്നു.

ആർത്തവ വേദന

ആർത്തവ വിരാമത്തെ തുടർന്നുള്ള അസ്വസ്ഥതകൾക്ക് ഉത്തമ ഔഷധമാണ് ഇഞ്ചി എന്ന് പറയപ്പെടുന്നു. ഗർഭാശയത്തെ സങ്കോചിപ്പിക്കുകയും വേദനയുണ്ടാക്കുകയും ചെയ്യുന്ന രാസവസ്തുക്കളെ ഇഞ്ചി പ്രതിരോധിക്കുന്നു. 750-2000 മില്ലിഗ്രാം ഇഞ്ചിപ്പൊടിയുടെ ഉപയോഗം ആർത്തവചക്രത്തിന്റെ ആദ്യ മൂന്ന് നാല് ദിവസങ്ങളിൽ വേദന ഒഴിവാക്കാൻ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാര

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രതിദിനം 2 ഗ്രാം ഇഞ്ചിപ്പൊടി കഴിച്ചവരിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതായി ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. ജിഞ്ചർ ക്യാപ്സൂളുകൾ ഗർഭകാല പ്രമേഹ രോഗികളിലും ഫലം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

  • ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുക
  • ഹെർബൽ ടീ/ മസാല ചായ എന്നിവയിൽ ചേർക്കുക
  • കറികളിൽ ഇഞ്ചിനീര് ഉൾപ്പെടുത്തുക
  • സ്മൂത്തികളിൽ പൊടി രൂപത്തിൽ ചേർക്കുക
  • കുക്കികൾ, ദോശ, പേസ്ട്രി എന്നിവ ബേക്ക് ചെയ്യുന്ന സമയത്ത് പൊടി രൂപത്തിൽ ചേർക്കുക.
  • തൊണ്ടവേദന, ദഹന പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ ശമിപ്പിക്കാൻ ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കഴിക്കുക.

കടപ്പാട്: എൻഡിടിവി ഫുഡ്