Movie prime

ഡൽഹിയിൽ പലവ്യഞ്ജന കടകൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും

ഇരുപത്തൊന്നു ദിവസത്തെ ലോക് ഡൗൺ സമയത്ത് ഇരുപത്തിനാലു മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ ഡൽഹിയിൽ പലചരക്ക് കടകൾക്ക് അനുമതി. ലഫ്റ്റനെൻ്റ് ഗവർണർ അനിൽ ബൈജാലും മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചതാണ് ഇക്കാര്യം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങളോടൊപ്പം കടയുടമകളും ആശങ്കയിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശയക്കുഴപ്പം നിമിത്തം ഒട്ടേറെ കടകൾ പൂട്ടിപ്പോയി. പാൽ, ബ്രഡ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ലഭ്യതയെപ്പറ്റി പരിഭ്രാന്തിയിലായ ജനങ്ങൾ അവ വാങ്ങാൻ നെട്ടോടമോടി. ഇ-കോമേഴ്സ് സ്ഥാപനങ്ങളുടെ More
 
ഡൽഹിയിൽ പലവ്യഞ്ജന കടകൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും

ഇരുപത്തൊന്നു ദിവസത്തെ ലോക് ഡൗൺ സമയത്ത് ഇരുപത്തിനാലു മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ ഡൽഹിയിൽ പലചരക്ക് കടകൾക്ക് അനുമതി. ലഫ്റ്റനെൻ്റ് ഗവർണർ അനിൽ ബൈജാലും മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചതാണ് ഇക്കാര്യം.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങളോടൊപ്പം കടയുടമകളും ആശങ്കയിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശയക്കുഴപ്പം നിമിത്തം ഒട്ടേറെ കടകൾ പൂട്ടിപ്പോയി. പാൽ, ബ്രഡ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ലഭ്യതയെപ്പറ്റി പരിഭ്രാന്തിയിലായ ജനങ്ങൾ അവ വാങ്ങാൻ നെട്ടോടമോടി. ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ഉണ്ടായ ആശയക്കുഴപ്പവും പ്രശ്നങ്ങൾക്കിടയാക്കി. 15,000 ലിറ്റർ പാലും 10,000 കിലോഗ്രാം പച്ചക്കറിയും ഇതുമൂലം നശിച്ചുപോയി.

ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനാണ് സർക്കാറിൻ്റെ ശ്രമമെന്ന് കെജ്രിവാൾ പറഞ്ഞു. ജനങ്ങൾ ബുദ്ധിമുട്ടിലാവരുത്. തിരക്ക് ഒഴിവാക്കുകയും വേണം. അതിനാൽ 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി ഇത്തരം പലവ്യഞ്ജന കടകൾക്ക് നല്കുകയാണ്. ഇതിനായി പ്രത്യേക അനുമതിയോ ലൈസൻസോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സൊമാറ്റോ, സ്വിഗ്ഗി, ഡോ മിനോസ്, ഫുഡ് പാൻഡ, പിസ ഹട്ട്, ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്പ് ഡീൽ, അർബൻ ക്ലാപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും പ്രവർത്തനാനുമതി നല്കിയതായി മുഖ്യമന്ത്രി അറിയിച്ചു.ഓൺലൈനിലൂടെ പലചരക്ക് ഉത്പന്നങ്ങൾ വില്ക്കുന്ന ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ്, മിൽക്ക് ബാസ്ക്കറ്റ്, ബിഗ് ബസാർ, റിലയൻസ് ഫ്രഷ്, സ്പെപെൻസേഴ്സ്, മോർ റീറ്റെയ്ൽ, ഈസിഡേ എന്നിവയ്ക്കും അനുമതി നല്കി.

മരുന്നുകൾ, ആരോഗ്യ രക്ഷാ അവശ്യ വസ്തുക്കൾ എന്നിവ ഡോർ ഡെലിവറി ചെയ്യുന്ന ഡോ. ലാൽ പാത്ത് ലാബ്സ്, മെഡ് ലൈഫ്, ഫാം ഈസി എന്നിവയും അനുമതി ലഭിച്ചവയുടെ പട്ടികയിൽ ഉൾപ്പെടുന്നു.ഇരുപത്തൊന്ന് ദിവസത്തെ ലോക്ക് ഡൗൺ സമയത്ത് ഡൽഹിയിൽ ആരും പട്ടിണി കിടക്കാൻ ഇടവരരുതെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇതൊരു കുഴപ്പം പിടിച്ച കാലമാണ്. ബുദ്ധിമുട്ടുകൾ എല്ലാവർക്കുമുണ്ടാകും. എല്ലാവരേയും കണക്കിലെടുത്തു കൊണ്ടുള്ള സമീപനമാണ് സർക്കാറിൻ്റേത്. അവശ്യവസ്തുക്കളുടെ ലഭ്യതയിൽ യാതൊരു കുറവും ഉണ്ടാവാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.