Movie prime

ആക്റ്റീവ് അല്ലാത്ത എകൗണ്ടുകൾ ഡിസംബറിൽ നീക്കം ചെയ്യുമെന്ന് ട്വിറ്റർ

ട്വിറ്ററിൽ എകൗണ്ടുള്ളവരും എന്നാൽ മാസങ്ങളായി ആക്റ്റീവ് അല്ലാത്തവരും ശ്രദ്ധിക്കുക. ഡിസംബർ 11 നു ശേഷം നിങ്ങളുടെ എകൗണ്ട് റിമൂവ് ചെയ്യപ്പെടാൻ ഇടയുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ട്വിറ്റർ നൽകിക്കഴിഞ്ഞു. മാസങ്ങൾ എടുത്തുള്ള പ്രക്രിയക്കാണ് തങ്ങൾ തുടക്കം കുറിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും എപ്പോഴാവും നിങ്ങളുടെ എകൗണ്ടിന്റെ ഊഴം എന്ന് പറയാനാവില്ല. കുറഞ്ഞത് ആറുമാസമെങ്കിലുമായി ആക്റ്റീവ് അല്ലാത്ത എകൗണ്ടുകൾ ഒഴിവാക്കാനാണ് നീക്കം. കൃത്യതയുള്ള, വിശ്വസനീയമായ വിവരങ്ങൾ യുസേഴ്സിന് നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒരു ലാർജ് സ്കെയിൽ ക്ളീൻ അപ്പിന് തങ്ങൾ ഒരുങ്ങുന്നതെന്നാണ് ട്വിറ്റർ പറയുന്നത്. More
 
ട്വിറ്ററിൽ എകൗണ്ടുള്ളവരും എന്നാൽ മാസങ്ങളായി ആക്റ്റീവ് അല്ലാത്തവരും ശ്രദ്ധിക്കുക. ഡിസംബർ 11 നു ശേഷം നിങ്ങളുടെ എകൗണ്ട് റിമൂവ് ചെയ്യപ്പെടാൻ ഇടയുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ട്വിറ്റർ നൽകിക്കഴിഞ്ഞു. മാസങ്ങൾ എടുത്തുള്ള പ്രക്രിയക്കാണ് തങ്ങൾ തുടക്കം കുറിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും എപ്പോഴാവും നിങ്ങളുടെ എകൗണ്ടിന്റെ ഊഴം എന്ന് പറയാനാവില്ല. കുറഞ്ഞത് ആറുമാസമെങ്കിലുമായി ആക്റ്റീവ് അല്ലാത്ത എകൗണ്ടുകൾ ഒഴിവാക്കാനാണ് നീക്കം.
കൃത്യതയുള്ള, വിശ്വസനീയമായ വിവരങ്ങൾ യുസേഴ്‌സിന് നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒരു ലാർജ് സ്കെയിൽ ക്‌ളീൻ അപ്പിന് തങ്ങൾ ഒരുങ്ങുന്നതെന്നാണ് ട്വിറ്റർ പറയുന്നത്. യാതൊരു കാര്യവുമില്ലാതെ വെറുതേ ഒരു രസത്തിന് എകൗണ്ട് തുടങ്ങുകയും ഒറ്റ പോസ്റ്റ് പോലും ഇടാതിരിക്കുകയും ചെയ്യുന്നവരുണ്ട്. ചിലരൊക്കെ ആദ്യ ഘട്ടങ്ങളിൽ സജീവമായി നിന്ന് പിന്നീട് കളം ഒഴിഞ്ഞു പോവുന്നവരാണ്. ഇത്തരക്കാരുടെ എകൗണ്ടുകൾ നിലനിർത്തിപ്പോരുന്നത് വലിയ ബാധ്യതയാവുന്നു എന്നാണ് ട്വിറ്ററിന്റെ പക്ഷം. അതിനാലാണ് വ്യാപകമായ ഒരു കുടിയൊഴിക്കലിന് ഒരുങ്ങുന്നത്.
മറ്റൊന്ന് വ്യാജ എകൗണ്ടുകൾ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളാണ്. എബാൻഡൻഡ് എകൗണ്ടുകൾ അഥവാ ആൾപ്പാർപ്പില്ലാത്ത ഇടങ്ങൾ ഒഴിവാക്കുമ്പോൾ തന്നെ മറ്റു യുസേഴ്‌സിന്റെ പ്രയാസങ്ങൾക്ക് കുറവുവരും. സെർച്ച് ഓപ്‌ഷനുകൾ കുറേക്കൂടി കാര്യക്ഷമമാകും. പോൺ മെർച്ചൻഡുകൾക്കും പ്രൊപ്പഗാൻഡിസ്റ്റുകൾക്കും കൂടി ഒരടിയാകും പുതിയ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
മരണപ്പെട്ടവരുടെ എകൗണ്ടുകളാണ് ട്വിറ്ററിന്റെ മറ്റൊരു തലവേദന. അത്തരം എകൗണ്ടുകളിലേക്കുള്ള ‘റീവിസിറ്റുകൾ’ സാധാരണ ഗതിയിൽ ഉണ്ടാവാറില്ല. എന്തായാലും സജീവമല്ലാത്ത എകൗണ്ടുകൾ ഒഴിവാക്കും എന്നല്ലാതെ അവ ഏതുപ്രകാരമാണ് റിമൂവ് ചെയ്യുക എന്നതിനെ സംബന്ധിച്ച വിശദാംശങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല.