Christopher Nolan
in

നോളന്‍റെ ആരാധകര്‍ക്ക് ഇരട്ടി മധുരം; ‘ടെനറ്റിന്’ മുന്‍പായി ‘ഇന്‍സെപ്ഷന്‍’ വീണ്ടും തിയേറ്ററുകളില്‍

Christopher Nolan

ഏറെ കാത്തിരുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ടെനറ്റ് റിലീസ് തീയതി പ്രഖ്യാപിച്ചതാണ് നോളന്‍ ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത. സിനിമയുടെ നിർമാതാക്കളായ വാർണർ ബ്രോസ് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അതിലും സന്തോഷം പലര്‍ക്കും നോളന്‍റെ തന്നെ 2010ല്‍ പുറത്തിറങ്ങിയ ലിയനാര്‍ഡോ ഡിക്കാപ്രിയോ നായകനായ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ഇന്‍സെപ്ഷന്‍’ വീണ്ടും തിയറ്ററുകളില്‍ വരുന്നു എന്ന വാര്‍ത്തയാകും. ‘ഇന്‍സെപ്ഷന്‍’ പുറത്തിറങ്ങി പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. Christopher Nolan

ജൂലൈ 17നാണ് ‘ടെനറ്റ്’ റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോറോണയുടെ പശ്ചാത്തലത്തില്‍ റിലീസ് രണ്ടാഴ്ചത്തേക്ക് നീട്ടി ജൂലൈ 31ന് ആക്കിയിട്ടുണ്ട്. ആ രണ്ടാഴ്ച്ച കാലഘട്ടത്തിലേക്കാണ് ‘ഇന്‍സെപ്ഷന്‍’ റിലീസ് ചെയ്യുന്നത്.

ജോണ്‍ ഡേവിഡ്‌ വാഷിംഗ്‌ടണ്, റോബര്‍ട്ട്‌ പാറ്റിന്‍സണ്‍, മൈക്കിള്‍ കെയ്ന്‍, എലിസബത്ത് ഡിബിക്കി എന്നിവരാണ് ‘ടെനന്റിലെ’ മുഖ്യ അഭിനേതാക്കള്‍. ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മൂന്നാം ലോകമഹായുദ്ധം തടയാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഏതാനും ഭാഗങ്ങള്‍ ഇന്ത്യയില്‍ ചിത്രീകരിച്ച സിനിമയില്‍ ബോളിവുഡ് താരം ഡിംപിള്‍ കപാഡിയയും അഭിനയിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷമായി മനസില്‍ ആലോചിച്ചു കൊണ്ടിരുന്ന കഥയാണ് ടെനറ്റിന്റെതെന്നു നോളന്‍ മുന്‍പ് പറഞ്ഞിരുന്നു. രണ്ടു വശത്ത് നിന്ന് വായിച്ചാലും ഒരേപോലെ വായിക്കാന്‍ കഴിയുന്ന ‘പാലിന്‍ഡ്രോം’ രീതിയിലാണ് ചിത്രത്തിന്‍റെ പേര് ‘TENET’ ഇട്ടിരിക്കുന്നത്.

Christopher Nolan

ജുലൈ മാസത്തോടെ ലോകത്തെ പല രാജ്യങ്ങളും തിയേറ്ററുകൾ തുറക്കാന്‍ തീരുമാനമായിട്ടുണ്ട്. ടെനെറ്റ് കൂടാതെ കൂടുതൽ ഹോളിവുഡ് ചിത്രങ്ങളും റിലീസിന് ഒരുങ്ങുകയാണ്.

മാർവൽ സ്റ്റുഡിയോസിന്റെ ബ്ലാക്ക് വിഡോ, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്-9, വണ്ടർ വുമൺ 1984 എന്നീ ചിത്രങ്ങളാണ് ടെനറ്റിന് പിന്നാലെ പുറത്തിറങ്ങുന്നത്. വണ്ടർ വുമൺ ഒക്ടോബർ 2 ന് തിയേറ്ററുകളിലെത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ ഓഗസ്റ്റ്‌ 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

 

കടപ്പാട്: www.mid-day.com

Christopher Nolan

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സ്ത്രീകളുടെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

safura sargar

സഫൂറ സർഗറിൻ്റെ കരുതൽ തടങ്കൽ അന്താരാഷ്ട്ര നിയമങ്ങൾക്കെതിരെന്ന് അമേരിക്കൻ ബാർ അസോസിയേഷൻ