Movie prime

ജന്മദിനത്തിൽ വനിതാ ജഡ്ജിക്ക് അശ്ലീല സന്ദേശം; അഭിഭാഷകൻ്റെ മാനസിക നില പരിശോധിക്കണമെന്ന് കോടതി

ജന്മദിനത്തിൽ വനിതാ ജഡ്ജിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുകൊടുത്ത അഡ്വക്കറ്റിൻ്റെ മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അങ്ങേയറ്റം അനുചിതവും അപലപനീയവുമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും യോഗ്യനായ ഡോക്ടറെക്കൊണ്ടോ മാനസികാരോഗ്യ വിദഗ്ധനെക്കൊണ്ടോ “മെൻ്റൽ ചെക്കപ്പ് ” നടത്തി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടത്. അഭിഭാഷകൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജസ്റ്റിസ് രോഹിത് ആര്യ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിജയ് സിങ്ങ് യാദവ് എന്ന അഭിഭാഷകനാണ് കുറ്റാരോപിതൻ. രത്ലം ജില്ലാ കോടതിയിലെ പ്രാക്റ്റീസിങ്ങ് More
 
ജന്മദിനത്തിൽ വനിതാ ജഡ്ജിക്ക് അശ്ലീല സന്ദേശം; അഭിഭാഷകൻ്റെ മാനസിക നില പരിശോധിക്കണമെന്ന് കോടതി

ജന്മദിനത്തിൽ വനിതാ ജഡ്ജിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുകൊടുത്ത അഡ്വക്കറ്റിൻ്റെ മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അങ്ങേയറ്റം അനുചിതവും അപലപനീയവുമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും യോഗ്യനായ ഡോക്ടറെക്കൊണ്ടോ മാനസികാരോഗ്യ വിദഗ്ധനെക്കൊണ്ടോ “മെൻ്റൽ ചെക്കപ്പ് ” നടത്തി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടത്. അഭിഭാഷകൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജസ്റ്റിസ് രോഹിത് ആര്യ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിജയ് സിങ്ങ് യാദവ് എന്ന അഭിഭാഷകനാണ് കുറ്റാരോപിതൻ. രത്ലം ജില്ലാ കോടതിയിലെ പ്രാക്റ്റീസിങ്ങ് അഭിഭാഷകനായ വിജയ് സിങ്ങ് വനിതാ ജഡ്ജിയെ നിരന്തരമായി ശല്യം ചെയ്തു വരുന്നതായി പരാതിയിൽ പറയുന്നു. കോടതി മുറിക്കുള്ളിൽ വെച്ചുപോലും വനിതാ ജഡ്ജിക്കെതിരെ ലൈംഗികച്ചുവയുള്ള കമൻ്റുകൾ പറയുന്നയാളാണ്അഭിഭാഷകൻ. പല സന്ദർഭങ്ങളിലും യാതൊരു കാരണവും ഇല്ലാതെ തന്നെ വനിതാ ജഡ്ജിനെ ബന്ധപ്പെടാനും അശ്ലീലച്ചുവയുള്ള അഭിപ്രായങ്ങൾ പറഞ്ഞ് അവരുടെ മാനം കെടുത്താനും ഇയാൾ ശ്രമിച്ചിട്ടുണ്ട്.

ജഡ്ജിൻ്റെ ജന്മദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൻ്റെ ഫോട്ടോയും വനിതാ ജഡ്ജിൻ്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് അവരുടെ ഫോട്ടോയും എടുത്ത് എഡിറ്റ് ചെയ്ത് ജഡ്ജിൻ്റെ ഒഫീഷ്യൽ ഇ-മെയ്ൽ ഐ ഡി യിലേക്ക് അയച്ചു നൽകുകയായിരുന്നു. അർധരാത്രിയിൽ അയച്ച ഇ-മെയ്ൽ സന്ദേശത്തിൽ അശ്ലീല കമൻ്റുകളും എഴുതി വെച്ചിരുന്നു. ഇ-മെയ്ലായി അയച്ചതിനു പുറമേ അതേ സന്ദേശം ജഡ്ജിൻ്റെ ജില്ലാ കോടതി വിലാസത്തിൽ സ്പീഡ് പോസ്റ്റായും അയച്ചുകൊടുത്തു.

ജഡ്ജിൻ്റെ പരാതിയിൽ രത്ലം പൊലീസ് അഭിഭാഷകനെതിരെ ഐ പി സി 420, 464, 468, 469 ഐ ടി ആക്റ്റ് 67, 41 എന്നിവ പ്രകാരം കേസെടുത്തു. പൊലീസ് കേസിനു പുറമേ അഭിഭാഷകനെതിരെ മധ്യപ്രദേശ് ബാർ അസോസിയേഷനിലും ജഡ്ജി പരാതി നൽകിയിട്ടുണ്ട്. അറസ്റ്റിലായി നാലു ദിവസത്തിനു ശേഷം കീഴ്ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അഭിഭാഷകൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.