Movie prime

യു എൻ രക്ഷാ കൗൺസിൽ: 55 രാഷ്ട്രങ്ങളുടെ പിന്തുണയുമായി ഇന്ത്യ

പതിനഞ്ചംഗ യു എൻ സുരക്ഷാ സമിതിയിൽ 2021-22 വർഷത്തെ താൽക്കാലികാംഗത്വം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ഏഷ്യ പസഫിക് മേഖലയുടെ പിന്തുണ. 52 രാഷ്ട്രങ്ങൾ ഇന്ത്യയെ പിന്തുണച്ചു. ഇന്ത്യയുടെ യു എൻ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദിൻ പിന്തുണ നൽകിയ രാഷ്ട്രങ്ങൾക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. പതിനഞ്ച് അംഗങ്ങളാണ് ഐക്യരാഷ്ട്ര സുരക്ഷാസമിതിയിൽ ഉള്ളത്. വീറ്റോ അവകാശമുള്ള അഞ്ച് സ്ഥിരാംഗങ്ങളും രണ്ടു വർഷക്കാലത്തേക്ക് തിരഞ്ഞെടുക്കുന്ന പത്ത് താൽക്കാലികാംഗങ്ങളും. യു കെ, യു എസ് എ, ഫ്രാൻസ്, റഷ്യ, ചൈന എന്നിവയാണ് സ്ഥിരാംഗങ്ങൾ. ജനറൽ അസംബ്ലിയാണ് താൽക്കാലികാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രാദേശിക രാഷ്ട്ര മേഖലകൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ആഫ്രിക്കൻ-ഏഷ്യൻ മേഖല(അഞ്ച്); More
 
യു എൻ രക്ഷാ കൗൺസിൽ: 55 രാഷ്ട്രങ്ങളുടെ പിന്തുണയുമായി ഇന്ത്യ

പതിനഞ്ചംഗ യു എൻ സുരക്ഷാ സമിതിയിൽ 2021-22 വർഷത്തെ താൽക്കാലികാംഗത്വം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ഏഷ്യ പസഫിക് മേഖലയുടെ പിന്തുണ. 52 രാഷ്ട്രങ്ങൾ ഇന്ത്യയെ പിന്തുണച്ചു. ഇന്ത്യയുടെ യു എൻ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദിൻ പിന്തുണ നൽകിയ രാഷ്ട്രങ്ങൾക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

പതിനഞ്ച് അംഗങ്ങളാണ് ഐക്യരാഷ്ട്ര സുരക്ഷാസമിതിയിൽ ഉള്ളത്. വീറ്റോ അവകാശമുള്ള അഞ്ച് സ്ഥിരാംഗങ്ങളും രണ്ടു വർഷക്കാലത്തേക്ക് തിരഞ്ഞെടുക്കുന്ന പത്ത് താൽക്കാലികാംഗങ്ങളും. യു കെ, യു എസ് എ, ഫ്രാൻസ്, റഷ്യ, ചൈന എന്നിവയാണ് സ്ഥിരാംഗങ്ങൾ. ജനറൽ അസംബ്ലിയാണ് താൽക്കാലികാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രാദേശിക രാഷ്ട്ര മേഖലകൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ആഫ്രിക്കൻ-ഏഷ്യൻ മേഖല(അഞ്ച്); കിഴക്കൻ യൂറോപ്പ്(ഒന്ന്); ലാറ്റിൻ അമേരിക്ക-കരീബിയ(രണ്ട്); പടിഞ്ഞാറൻ യൂറോപ്പ്(രണ്ട്) എന്നിങ്ങനെയാണ് നിലവിലെ അംഗനില. ബൽജിയം, ഐവറികോസ്റ്റ്, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വിറ്റോറിയൽ ഗിനിയ, ജർമനി, ഇന്തോനേഷ്യ, കുവൈറ്റ്, പെറു, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണ് രക്ഷാസമിതിയിൽ ഇപ്പോഴുള്ള താൽക്കാലികാംഗങ്ങൾ.


1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12 വർഷങ്ങളിലായി മുൻപ് ഏഴു തവണ ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ താൽക്കാലികാംഗത്വം വഹിച്ചിട്ടുണ്ട്. കാലങ്ങളായി സ്ഥിരാംഗത്വത്തിനായി വാദിച്ച് പോരുന്നു. 2011-12 വർഷത്തിൽ പദവി വഹിച്ച ഹർദീപ് പുരിയാണ് സമിതിയിൽ രാജ്യത്തെ ഒടുവിലായി പ്രതിനിധാനം ചെയ്തത്. അന്തർദേശീയ സമാധാനവും സുരക്ഷയും പാലിക്കുക എന്ന ഐക്യരാഷ്ട്ര സഭയുടെ പരമോന്നത ലക്ഷ്യം പ്രാവർത്തികമാക്കാൻ പ്രവർത്തിക്കുന്ന സുപ്രധാന ഘടകമാണ് യു എൻ സെക്യൂരിറ്റി കൗൺസിൽ. പതിനഞ്ചംഗ സമിതിയിൽ തീരുമാനം കൈക്കൊള്ളാൻ ഒൻപതംഗങ്ങളുടെ ഭൂരിപക്ഷം വേണം. എന്നാൽ ഏതു തീരുമാനവും വീറ്റോ ചെയ്യാനുള്ള അധികാരം സ്ഥിരാംഗങ്ങൾക്കുണ്ട്.