Movie prime

ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോ കൊച്ചിയില്‍

രാജ്യത്തെ ഏറ്റവും വലിയ സമുദ്രോത്പന്ന പ്രദര്ശനമായ ഇന്ത്യ ഇന്റര്നാഷണല് സീഫുഡ് ഷോയ്ക്ക് കൊച്ചി ആതിഥ്യം വഹിക്കും.സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും(എം.പി.ഇ.ഡി.എ) സീഫുഡ് എക്സ്പോര്ട്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 22-ാമത് ഇന്ത്യ ഇന്റര്നാഷണല് സീ ഫുഡ് ഷോ 2020 ഫെബ്രുവരി 7,8,9 തിയതികളില് കൊച്ചി ഗ്രാന്ഡ് ഹയാട്ട് ഹോട്ടലില് വച്ച് നടക്കും. രണ്ട് കൊല്ലത്തിലൊരിക്കല് നടക്കുന്ന ഷോ ലോകത്തെതന്നെ സമുദ്രോത്പന്നമേഖലയിലെ സുപ്രധാന സമ്മേളനമാണ്. സമുദ്രോത്പന്ന കയറ്റുമതിക്കാര്ക്കും ഇറക്കുമതിക്കാര്ക്കും ആശയവിനിമയത്തിനും ഉത്പന്ന പ്രദര്ശനത്തിനുമുള്ള അവസരമാണിത്. സമുദ്രോത്പന്ന സംസ്കരണ More
 
ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോ കൊച്ചിയില്‍

രാജ്യത്തെ ഏറ്റവും വലിയ സമുദ്രോത്പന്ന പ്രദര്‍ശനമായ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോയ്ക്ക് കൊച്ചി ആതിഥ്യം വഹിക്കും.സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും(എം.പി.ഇ.ഡി.എ) സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 22-ാമത് ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീ ഫുഡ് ഷോ 2020 ഫെബ്രുവരി 7,8,9 തിയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാട്ട് ഹോട്ടലില്‍ വച്ച് നടക്കും.

രണ്ട് കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന ഷോ ലോകത്തെതന്നെ സമുദ്രോത്പന്നമേഖലയിലെ സുപ്രധാന സമ്മേളനമാണ്. സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ആശയവിനിമയത്തിനും ഉത്പന്ന പ്രദര്‍ശനത്തിനുമുള്ള അവസരമാണിത്. സമുദ്രോത്പന്ന സംസ്കരണ ഉപകരണങ്ങള്‍, പാക്കിംഗ് സംവിധാനങ്ങള്‍, ശീതീകരണ ശൃംഖലകള്‍ എന്നിവയുടെ പ്രദര്‍ശനത്തിനുപുറമെ സേവനദാതാക്കള്‍, ലോജിസ്റ്റിക്സ്, സര്‍ട്ടിഫൈയിംഗ്, ടെസ്റ്റിംഗ് മേഖലകള്‍ തുടങ്ങിയവയുടെ പങ്കാളിത്തവുമുണ്ടാകും.

രാജ്യത്ത സമുദ്രോത്പന്ന മേഖല പിന്തുടര്‍ന്നു വരുന്ന സുസ്ഥിര സമ്പ്രദായങ്ങളെ ഈ പ്രദര്‍ശനം ഉയര്‍ത്തിക്കാട്ടും. മത്സ്യക്കൃഷി മുതല്‍തന്നെ തുടങ്ങുന്ന സുസ്ഥിര മാതൃകയിലൂടെ സമുദ്രോത്പന്ന സംസ്ക്കരണ മേഖലയ്ക്ക് മികച്ച നേട്ടം കൈവന്നിട്ടുണ്ട്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായുള്ള സാങ്കേതികവിദ്യാ പരിഷ്ക്കരണത്തെ സംസ്ക്കരണ മേഖല എന്നും ഉറ്റുനോക്കിയിരുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.70 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യം വരുന്ന 14,37,000 സമുദ്രോത്പന്നങ്ങള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്. മത്സ്യബന്ധന മേഖലയിലും മത്സ്യക്കൃഷി മേഖലയിലും കൈക്കൊണ്ട വൈവിധ്യമുള്ള നടപടികളിലൂടെ അടുത്ത അഞ്ച് വര്‍ഷത്തില്‍ 15 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുസ്ഥിര മത്സ്യബന്ധന രീതികള്‍, മൂല്യവര്‍ധന, വൈവിധ്യമാര്‍ന്ന മത്സ്യകൃഷി എന്നിവ ഈ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുമെന്ന് എംപിഇഡിഎ കരുതുന്നു.

ദേശീയ-അന്തര്‍ദേശീയ രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്ന വിവിധ സാങ്കേതിക സെഷനുകള്‍ ഐഐഎസ്എസ് 2020 ല്‍ ഉണ്ടാകും. 7000 ചതുരശ്ര അടിയുള്ള പ്രദര്‍ശന നഗരിയില്‍ 250 സ്റ്റാളുകളുണ്ട്. ഓട്ടോമേറ്റഡ് ഐടി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഉപകരണങ്ങള്‍, മൂല്യവര്‍ധനയ്ക്ക് ഊര്‍ജ ഉപഭോഗം കുറയ്ക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിക്കും. സമുദ്രോത്പന്ന സംസ്കരണ മേഖല, ഇറക്കുമതിക്കാര്‍, തുടങ്ങിയ മേഖലകളിലെ പ്രതിനിധികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. സമുദ്രോത്പന്ന സംസ്കരണം, മൂല്യവര്‍ധന എന്നീ മേഖലകളിലുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവരുടെ പ്രതിനിധിസംഘത്തെ കൊണ്ടുവരാനും ആലോചനയുണ്ട്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.indianseafoodexpo.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഡെപ്യൂട്ടി ഡയറക്ടര്‍(എംപി), എംപിഇഡിഎ, പനമ്പിള്ളി നഗര്‍, കൊച്ചി- 682036, ഫോണ്‍: 0484 2321722, മെയില്‍: pub@mpeda.gov.in എന്നിവയിലൂടെയും ബന്ധപ്പെടാം.