Movie prime

ലോകത്തിന് മുന്‍പില്‍ വീണ്ടും നാണംകെട്ട് ഇന്ത്യ

Human development index ലോകത്തിന് മുന്പില് വീണ്ടും നാണംകെട്ട് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ മാനവ വികസന സൂചികയിൽ ( ഹ്യൂമന് ഡെവലപ്മെന്റ് ഇൻഡക്സ്) ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞതോടെയാണിത്. 189 രാജ്യങ്ങളുടെ പട്ടികയിൽ 131ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. കഴിഞ്ഞ വർഷം ഇത് 130 ആയിരുന്നു. Human development index രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ, ജീവിത നിലവാര സ്ഥിതി കണക്കിലെടുത്താണ് മാനവ വികസന സൂചിക തയാറാക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലായി ലോകത്ത് പരിഗണന ലഭിക്കുന്ന ഏറ്റവും വിശ്വാസ്യതയുള്ള More
 
ലോകത്തിന് മുന്‍പില്‍ വീണ്ടും നാണംകെട്ട് ഇന്ത്യ

Human development index

ലോകത്തിന് മുന്‍പില്‍ വീണ്ടും നാണംകെട്ട് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ മാനവ വികസന സൂചികയിൽ ( ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇൻഡക്‌സ്) ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞതോടെയാണിത്‌. 189 രാജ്യങ്ങളുടെ പട്ടികയിൽ 131ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. കഴിഞ്ഞ വർഷം ഇത് 130 ആയിരുന്നു. Human development index

രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ, ജീവിത നിലവാര സ്ഥിതി കണക്കിലെടുത്താണ് മാനവ വികസന സൂചിക തയാറാക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലായി ലോകത്ത് പരിഗണന ലഭിക്കുന്ന ഏറ്റവും വിശ്വാസ്യതയുള്ള സംവിധാനമായാണ് മാനവ വികസന സൂചികയെ വിദഗ്ധ ലോകം കാണുന്നത്. ദേശീയ വരുമാനം, ആളോഹരി വരുമാനം എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കു പുറമേ, ജനപ്പെരുപ്പം, തൊഴിലവസരങ്ങള്‍, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത, ആരോഗ്യ സേവനങ്ങള്‍ക്കുള്ള ലഭ്യത, വിദ്യാഭ്യാസം തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള എച്ച്ഡിഐ രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നതായാണ് കരുതുന്നത്. അതുകൊണ്ടുതന്നെ സമഗ്ര വികസനത്തിന്റെ മാനദണ്ഡമായിട്ടാണ് മാനവ വികസന സൂചികയെ ലോകമെമ്പാടും കണക്കാക്കുന്നത്.

ഭൂട്ടാൻ (129), ബംഗ്ലാദേശ് (133), നേപ്പാൾ (142), പാകിസ്ഥാൻ )154) എന്നീ രാജ്യങ്ങൾക്കൊപ്പം മീഡിയം ഹ്യൂമൻ ഡെവലപ്‌മെന്റ് ഗ്രൂപ്പിലാണ് ഇന്ത്യ.

സൂചിക പ്രകാരം ഇന്ത്യക്കാരുടെ ആയുർ ദൈർഘ്യം 69.7 വയസ്സും ബംഗ്ലാദേശികളുടേത് 72.6 വർഷവും പാകിസ്ഥാനികളുടേത് 67.3 വർഷവുമാണ്. ഇന്ത്യയുടെ ദേശീയ പ്രതിശീർഷ വരുമാനം 2018ലെ 6829 ഡോളറിൽനിന്ന് ഇത്തവണ 6681 ഡോളറായി കുറഞ്ഞു.

നോർവേയാണ് പട്ടികയിൽ ഒന്നാമത്. അയർലാൻഡ്, സ്വിറ്റ്‌സർലാൻഡ്, ഹോങ്കോങ്, ഐസ്ലാൻഡ് എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.

സ്ഥാനം ഇടിഞ്ഞു എന്നതിന് അർഥം ഇന്ത്യ മോശമായി പ്രവർത്തിച്ചു എന്നതല്ല, മറ്റു രാജ്യങ്ങൾ നന്നായി ചെയ്തു എന്നാണെന്ന് റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിച്ചുകൊണ്ട് യുഎൻഡിപി റെസിഡന്റ് റെപ്രസന്റേറ്റിവ് ഷോകോ നാഡ പറഞ്ഞു.

മാര്‍ച്ച്‌ 20ന് പ്രസിദ്ധീകരിച്ച രാജ്യാന്തര സന്തോഷ സൂചികയിലും ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെക്കഴിഞ്ഞും പിന്നോട്ട് പോയിരുന്നു. കഴിഞ്ഞ വര്‍ഷം 140ആം സ്ഥാനത്തായിരുന്നു ഇന്ത്യ ഈ വര്‍ഷം 144ലേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആകെ 156 രാജ്യങ്ങളുടെ പട്ടികയാണ് രാജ്യാന്തര സന്തോഷ സൂചികയില്‍ പ്രസിദ്ധീകരിക്കുക.