Movie prime

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ തലയിടേണ്ട എന്ന യുക്തിയിൽ ജൂതരുടെ കൂട്ടക്കൊലയെ ന്യായീകരിക്കാൻ ജർമനിക്കും കഴിയില്ലേ എന്ന് മാർക്കണ്ഡേയ കഠ്ജു

India രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ പരിസ്ഥിതി പ്രവർത്തകരും എഴുത്തുകാരും അഭിനേതാക്കളും ഗായകരുമെല്ലാം ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണയ്ക്കുന്നതിനെ വിമർശിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തുമ്പോൾ അതിനു പിന്നിലെ യുക്തിരാഹിത്യത്തെ ചൂണ്ടിക്കാട്ടി സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കഠ്ജു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ തലയിടേണ്ട എന്ന യുക്തിയാണ് നിങ്ങൾ മുന്നോട്ട് വെയ്ക്കുന്നതെങ്കിൽ നാസി കാലത്തെ ജൂത കൂട്ടക്കൊലയെ ന്യായീകരിക്കാൻ ജർമനിക്കും കഴിയുമായിരുന്നില്ലേ എന്നാണ് കഠ്ജുവിൻ്റെ ചോദ്യം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. India കരീബിയൻ ഗായിക റിഹാന, More
 
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ തലയിടേണ്ട എന്ന യുക്തിയിൽ ജൂതരുടെ കൂട്ടക്കൊലയെ ന്യായീകരിക്കാൻ ജർമനിക്കും കഴിയില്ലേ എന്ന് മാർക്കണ്ഡേയ കഠ്ജു

India
രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ പരിസ്ഥിതി പ്രവർത്തകരും എഴുത്തുകാരും അഭിനേതാക്കളും ഗായകരുമെല്ലാം ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണയ്ക്കുന്നതിനെ വിമർശിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തുമ്പോൾ അതിനു പിന്നിലെ യുക്തിരാഹിത്യത്തെ ചൂണ്ടിക്കാട്ടി സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കഠ്ജു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ തലയിടേണ്ട എന്ന യുക്തിയാണ് നിങ്ങൾ മുന്നോട്ട് വെയ്ക്കുന്നതെങ്കിൽ നാസി കാലത്തെ ജൂത കൂട്ടക്കൊലയെ ന്യായീകരിക്കാൻ ജർമനിക്കും കഴിയുമായിരുന്നില്ലേ എന്നാണ് കഠ്ജുവിൻ്റെ ചോദ്യം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. India

കരീബിയൻ ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് തുടങ്ങി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഒട്ടേറെപ്പേർ കർഷകസമരത്തിന് ഐക്യദാർഢ്യം നേർന്നപ്പോൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച അസാധാരണ പത്രക്കുറിപ്പിലാണ് ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും സെലിബ്രിറ്റികളുടേത് ഉത്തരവാദിത്തമില്ലാത്ത വിമർശനമാണെന്നും ആരോപണം ഉയർന്നത്. അക്ഷയ്കുമാർ, ലതാ മങ്കേഷ്കർ, കരൺ ജോഹർ, സച്ചിൻ ടെൻഡുൽക്കർ തുടങ്ങി പലരും പിന്നീട് കേന്ദ്ര സർക്കാരിനെ പിന്തുണച്ച് രംഗത്തുവന്നു. കങ്കണ റണൗത് ഉൾപ്പെടെ ചിലർ അധിക്ഷേപകരമായ പരാമർശങ്ങളോടെയാണ് അന്താരാഷ്ട്ര സെലിബ്രിറ്റികളെ വിമർശിച്ചത്. ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം, “നീ അവിടെ ഇരിക്ക് വിഡ്ഢീ” എന്നായിരുന്നു കങ്കണ റിഹാനയെ വിമർശിച്ച് പറഞ്ഞത്.

മാർക്കണ്ഡേയ കഠ്ജുവിൻ്റെ ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്. പ്രശസ്ത ഗായിക റിഹാന ഇന്ത്യൻ കർഷകരെ പിന്തുണച്ചതിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി പേർ വിമർശിച്ചു. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അവർ പറയുന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്ന ആ യുക്തി പ്രകാരം, നാസി കാലഘട്ടത്തിൽജർമനിയിൽ ജൂതന്മാരെ പീഡിപ്പിച്ചതിനെ ജർമനിക്ക് പുറത്തുള്ള ആർക്കെങ്കിലും വിമർശിക്കാൻ കഴിയുമോ?

ആ യുക്തി പ്രകാരം പാകിസ്താനിൽ അഹ്മദികൾ, ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ എന്നിവരെ പീഡിപ്പിക്കുന്നതിനെ ആർക്കെങ്കിലും വിമർശിക്കാനാവുമോ?

ഇതേ യുക്തിവെച്ച് ചിന്തിച്ചാൽ ഇന്ത്യയ്ക്ക് പുറത്തുള്ള ആരും ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെയും മറ്റ് അതിക്രമങ്ങളെയും വിമർശിക്കരുത്. 1984-ലെ സിഖ് കൂട്ടക്കൊലയും വിമർശനത്തിന് അതീതമാകും.

ആ യുക്തി പ്രകാരം അമേരിക്കയ്ക്ക് പുറത്തുള്ള ആരും അമേരിക്കയുടെ പല ഭാഗങ്ങളിലും നടമാടുന്ന വംശീയതയെയും കറുത്തവരോട് മോശമായി പെരുമാറുന്നതിനെയും വിമർശിക്കരുത്.ചൈനയ്ക്ക് പുറത്തുള്ള ആരും ചൈനയിലെ ഉയ്ഘർ മുസ്‌ലിം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിനെ വിമർശിക്കരുത്.

അതാണ് യുക്തിയെങ്കിൽ വർണവിവേചനത്തെയും കറുത്തവർഗക്കാർക്ക് വോട്ടവകാശം നിഷേധിച്ചതിനെയും ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തുള്ള ആരും അപലപിക്കരുത്.

അതേ യുക്തിയിൽ ബർമയിലെ റോഹിൻഗ്യൻ മുസ്ലിങ്ങളെ പീഡിപ്പിക്കുന്നതിനെ ബർമയ്ക്ക് പുറത്തുള്ള ആരും വിമർശിക്കരുത്.കാരണം എല്ലാത്തിനുമുപരി, ഇവയെല്ലാം ആ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളായിരുന്നു.