Movie prime

ഇന്ത്യൻ നഗരങ്ങളിൽ കൗമാരം കടന്ന ഭൂരിഭാഗം പേർക്കും പ്രമേഹം പിടിപെടാൻ ഇടയുണ്ടെന്ന് പഠനം

Indian ഇന്ത്യൻ നഗരങ്ങളിൽ 20 വയസ്സുള്ള പുരുഷന്മാരിൽ പകുതിയിലധികം പേർക്കും സ്ത്രീകളിൽ മൂന്നിൽ രണ്ട് പേർക്കും പ്രമേഹം വരാൻ സാധ്യതയുണ്ടെന്ന് പഠനം. നഗരപ്രദേശത്തെ യുവതീയുവാക്കളിൽ ഭൂരിഭാഗം പേർക്കും ടൈപ്പ് 2 പ്രമേഹം ബാധിക്കാൻ ഇടയുണ്ടെന്നാണ് പഠനം പറയുന്നത്. Indian ഡയബറ്റോളജിയ ജേണലിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്. പ്രായമോ ബോഡി മാസ് ഇൻഡക്സോ എന്തായിരുന്നാലും മെട്രോപൊളിറ്റൻ നഗരങ്ങളിൽ പ്രമേഹം വ്യാപകമാകുന്നു എന്നാണ് പഠനം പറയുന്നത്. ന്യൂഡൽഹിയിലെ സെന്റർ ഫോർ ക്രോണിക് ഡിസീസ് കൺട്രോൾ(സിസിഡിസി) ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലെ More
 
ഇന്ത്യൻ നഗരങ്ങളിൽ കൗമാരം കടന്ന ഭൂരിഭാഗം പേർക്കും പ്രമേഹം പിടിപെടാൻ ഇടയുണ്ടെന്ന് പഠനം

Indian
ഇന്ത്യൻ നഗരങ്ങളിൽ 20 വയസ്സുള്ള പുരുഷന്മാരിൽ പകുതിയിലധികം പേർക്കും സ്ത്രീകളിൽ മൂന്നിൽ രണ്ട് പേർക്കും പ്രമേഹം വരാൻ സാധ്യതയുണ്ടെന്ന് പഠനം. നഗരപ്രദേശത്തെ യുവതീയുവാക്കളിൽ ഭൂരിഭാഗം പേർക്കും ടൈപ്പ് 2 പ്രമേഹം ബാധിക്കാൻ ഇടയുണ്ടെന്നാണ് പഠനം പറയുന്നത്. Indian

ഡയബറ്റോളജിയ ജേണലിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്. പ്രായമോ ബോഡി മാസ് ഇൻഡക്സോ എന്തായിരുന്നാലും മെട്രോപൊളിറ്റൻ നഗരങ്ങളിൽ പ്രമേഹം വ്യാപകമാകുന്നു എന്നാണ് പഠനം പറയുന്നത്.

ന്യൂഡൽഹിയിലെ സെന്റർ ഫോർ ക്രോണിക് ഡിസീസ് കൺട്രോൾ(സിസിഡിസി) ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രമേഹം മൂലം രാജ്യത്ത് ഇതിനകം തന്നെ കാര്യമായ ആരോഗ്യഭാരം(ഹെൽത്ത് ബർഡൻ) ഉണ്ട്. നിലവിൽ 77 ദശലക്ഷത്തിലധികം പ്രമേഹ ബാധിതർ രാജ്യത്തുണ്ട്. 2045- ഓടെ ഇത് 134 ദശലക്ഷമായി മാറും.

ഇന്ത്യയിലുടനീളം നഗര കേന്ദ്രങ്ങൾ അതിവേഗം വളരുകയാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയുന്നതും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതുമാണ് പ്രമേഹത്തിന് പ്രധാനമായും കാരണമാകുന്നത്. 20 വയസുള്ള പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹരോഗം ഉണ്ടാകാനുള്ള സാധ്യത യഥാക്രമം 56 ഉം 65 ഉം ശതമാനമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.സ്ത്രീകൾക്ക് ഉയർന്ന ആജീവനാന്ത അപകടസാധ്യതയുണ്ട്.

ഗവേഷകരുടെ അഭിപ്രായത്തിൽ മെട്രോപൊളിറ്റൻ നഗരങ്ങളിലെ 60 വയസ് പ്രായമുള്ള, നിലവിൽ പ്രമേഹ ബാധിതരല്ലാത്ത 38 ശതമാനം സ്ത്രീകളിലും 28 ശതമാനം പുരുഷന്മാരിലും പ്രമേഹം പിടിപെടാനുള്ള സാധ്യതയുണ്ട്. അമിതവണ്ണമുള്ളവരിൽ പ്രമേഹത്തിന് വലിയ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പാണ് വിദഗ്ധർ നല്കുന്നത്. അമിതവണ്ണക്കാരിൽ ആജീവനാന്ത അപകടസാധ്യത ഏറ്റവും കൂടുതലാണ്- 20 വയസ്സുള്ള സ്ത്രീകളിൽ 86 ശതമാനവും പുരുഷന്മാരിൽ 87 ശതമാനവും.