Movie prime

8 കൊല്ലത്തിനുള്ളിൽ ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് ഐക്യരാഷ്ട്ര സഭ

ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി മാറാൻ ഇന്ത്യ. 2027 ഓടെ ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോർട്ടിലാണ് പറയുന്നത്. 2019 ലെ കണക്കനുസരിച്ച് 137 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ, ചൈനയുടേത് 143 കോടിയും. കേവലം എട്ടുവർഷം കൊണ്ട് ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തൽ. 2050 ഓടെ 273 ദശലക്ഷം പേരാണ് ഇന്ത്യൻ ജനസംഖ്യയിൽ കൂട്ടിച്ചേർക്കപ്പെടുക. ഈ നൂറ്റാണ്ടിന്റെ അവസാനം വരെ More
 
8 കൊല്ലത്തിനുള്ളിൽ ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് ഐക്യരാഷ്ട്ര സഭ

ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി മാറാൻ ഇന്ത്യ. 2027 ഓടെ ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോർട്ടിലാണ് പറയുന്നത്.

2019 ലെ കണക്കനുസരിച്ച് 137 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ, ചൈനയുടേത് 143 കോടിയും. കേവലം എട്ടുവർഷം കൊണ്ട് ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തൽ.

2050 ഓടെ 273 ദശലക്ഷം പേരാണ് ഇന്ത്യൻ ജനസംഖ്യയിൽ കൂട്ടിച്ചേർക്കപ്പെടുക. ഈ നൂറ്റാണ്ടിന്റെ അവസാനം വരെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരുമെന്നും ഇന്നലെ പുറത്തുവിട്ട പോപ്പുലേഷൻ റിപ്പോർട്ടിൽ ഉണ്ട്. 2019 ലെ ലോക ജനസംഖ്യ 7.7 ബില്യൺ ആണ്. 2050 ആവുമ്പോൾ ഇത് 9.7 ബില്യൺ ആയി ഉയരും. വെറും മുപ്പത് വർഷം കൊണ്ടാവും 2 ബില്യൺ വളർച്ച കൈവരിക്കുന്നത്.

2019 നും 2050 നും ഇടയിൽ ലോകത്ത് അമ്പത്തഞ്ച് രാജ്യങ്ങളിലെ ജനസംഖ്യയിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടാകും. വളർച്ചാ നിരക്കിൽ കുറവുണ്ടാകാൻ ഇടയുള്ള രാജ്യങ്ങളുടെ ലിസ്റ്റിലാണ് ചൈന ഉൾപ്പെട്ടിട്ടുള്ളത്.

ചൈനീസ് ജനസംഖ്യയിൽ 2.2 ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. അതേ കാലയളവിൽ ലോക ജനസംഖ്യയിലേക്ക് ഇന്ത്യ 273 ദശലക്ഷം പേരെ അധികമായി സംഭാവന ചെയ്യും. ഇന്ത്യ, ചൈന, നൈജീരിയ, അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങൾ തന്നെയാകും ഇക്കാലയളവിൽ ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുകയെന്നും റിപ്പോർട്ടിലുണ്ട്.