Movie prime

ഫേസ് ബുക്കിൽ നിന്ന് വിവരങ്ങൾ തേടുന്നതിൽ രണ്ടാം സ്ഥാനം ഇന്ത്യക്ക്

അമേരിക്ക കഴിഞ്ഞാൽ ഉപയോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് തങ്ങളെ ഏറ്റവും കൂടുതൽ സമീപിക്കുന്നത് ഇന്ത്യയെന്ന് ഫേസ് ബുക്കിന്റെ ട്രാൻസ്പരൻസി റിപ്പോർട്ട്. 2019 ന്റെ ആദ്യപകുതിയിലെ വിവരങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഫേസ് ബുക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം ഈ വർഷം ജൂൺ വരെ 22684 അപേക്ഷകളാണ് ഇന്ത്യ നൽകിയത്. അതേസമയം ഇതേ കാലയളവിൽ ട്രംപ് ഭരണകൂടം നൽകിയ അപേക്ഷകളുടെ എണ്ണം 50741 ആണ്. 2018 നെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണത്തിൽ 37 % വർധനവുണ്ടായെന്ന് ഫേസ് ബുക്ക് ഡാറ്റ വെളിപ്പെടുത്തുന്നു. 54 ശതമാനം More
 
ഫേസ് ബുക്കിൽ നിന്ന് വിവരങ്ങൾ തേടുന്നതിൽ രണ്ടാം സ്ഥാനം ഇന്ത്യക്ക്
അമേരിക്ക കഴിഞ്ഞാൽ ഉപയോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് തങ്ങളെ ഏറ്റവും കൂടുതൽ സമീപിക്കുന്നത് ഇന്ത്യയെന്ന് ഫേസ് ബുക്കിന്റെ ട്രാൻസ്പരൻസി റിപ്പോർട്ട്. 2019 ന്റെ ആദ്യപകുതിയിലെ വിവരങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഫേസ് ബുക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഇതുപ്രകാരം ഈ വർഷം ജൂൺ വരെ 22684 അപേക്ഷകളാണ് ഇന്ത്യ നൽകിയത്. അതേസമയം ഇതേ കാലയളവിൽ ട്രംപ് ഭരണകൂടം നൽകിയ അപേക്ഷകളുടെ എണ്ണം 50741 ആണ്. 2018 നെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണത്തിൽ 37 % വർധനവുണ്ടായെന്ന് ഫേസ് ബുക്ക് ഡാറ്റ വെളിപ്പെടുത്തുന്നു.
54 ശതമാനം ചോദ്യങ്ങൾക്ക് മറുപടി നൽകിയതായി കമ്പനി പറയുന്നു. തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾക്കായുള്ള അതത് സർക്കാരുകളുടെ അപേക്ഷകൾ ഏറെ ശ്രദ്ധാപൂർവമാണ് കൈകാര്യം ചെയ്യുന്നതെന്നും നിയമ വശങ്ങളും സ്വകാര്യതയെ സംബന്ധിച്ചുള്ള ഉറപ്പുകളും ഇഴകീറി പരിശോധിച്ചതിനു ശേഷം മാത്രമാണ് ഉപയോക്തൃ വിവരങ്ങൾ കൈമാറുന്നതെന്നും ഫേസ് ബുക്ക് വ്യക്തമാക്കി.
ഈ കാലയളവിൽ 1615 എമർജൻസി അപേക്ഷകളും ലഭിച്ചു. 2018 -ൽ ഇത്തരം അപേക്ഷകളുടെ എണ്ണം 861 ആയിരുന്നു. ഡാറ്റ റിക്വസ്റ്റ് , എമർജൻസി റിക്വസ്റ്റ് എന്നിവ വെവ്വേറെ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ഡാറ്റ റിക്വസ്റ്റുകൾ അമേരിക്കൻ നീതി വകുപ്പ് വഴിയാണ് വരുന്നതെങ്കിൽ എമർജൻസി റിക്വസ്റ്റുകൾ പരസ്പര നിയമ സഹായ കരാർ പ്രകാരം നേരിട്ട് ഫേസ് ബുക്കിനു ലഭിക്കും.
ഭീകരത, മതസ്പർധ വളർത്തൽ, അക്രമം, സർക്കാർ വിരുദ്ധത തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാരുകൾ ഫേസ് ബുക്കിൽ നിന്ന് ഉപയോക്തൃവിവരങ്ങൾ ശേഖരിക്കുന്നത്.