Movie prime

ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രവുമായി മഞ്ജുവാര്യർ, മമ്മൂട്ടിക്ക് പഠിക്കുകയാണോ എന്ന് ആരാധകർ

Instagram പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മഞ്ജുവാര്യരുടെ ഇൻസ്റ്റഗ്രാം ചിത്രം. ഫോട്ടോ ഷെയർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലായി. മമ്മൂട്ടിക്ക് പഠിക്കുകയാണോ എന്ന രസികൻ ചോദ്യമാണ് ആരാധകർ മഞ്ജുവിനോട് ചോദിക്കുന്നത്.Instagram “മെയ്ക്ക് സംവൺ സ്മൈൽ എവരി ഡേ, ബട്ട് നെവർ ഫൊർഗെറ്റ് ദാറ്റ് യു ആർ സംവൺ ടൂ” എന്ന വാക്കുകളോടെയാണ് തൻ്റെ പുതിയ ചിത്രം മഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുളളത്. എല്ലാ ദിവസവും ആരുടെയെങ്കിലും ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ ശ്രമിക്കണം. എന്നാൽ ആ More
 
ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രവുമായി മഞ്ജുവാര്യർ, മമ്മൂട്ടിക്ക് പഠിക്കുകയാണോ എന്ന് ആരാധകർ

Instagram
പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മഞ്ജുവാര്യരുടെ ഇൻസ്റ്റഗ്രാം ചിത്രം. ഫോട്ടോ ഷെയർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലായി. മമ്മൂട്ടിക്ക് പഠിക്കുകയാണോ എന്ന രസികൻ ചോദ്യമാണ് ആരാധകർ മഞ്ജുവിനോട് ചോദിക്കുന്നത്.Instagram

“മെയ്ക്ക് സംവൺ സ്മൈൽ എവരി ഡേ, ബട്ട് നെവർ ഫൊർഗെറ്റ് ദാറ്റ് യു ആർ സംവൺ ടൂ” എന്ന വാക്കുകളോടെയാണ് തൻ്റെ പുതിയ ചിത്രം മഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുളളത്. എല്ലാ ദിവസവും ആരുടെയെങ്കിലും ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ ശ്രമിക്കണം. എന്നാൽ ആ ആരെങ്കിലുമൊരാളിൽ നിങ്ങളും ഉൾപ്പെടും എന്നത് മറക്കരുത് എന്ന വാക്കുകൾ സ്വന്തം സന്തോഷത്തെ കുറച്ചു കാണരുത് എന്ന ഓർമപ്പെടുത്തലാണ്.

ലക്ഷക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് കമൻ്റുകളുമാണ് മഞ്ജുവിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് ലഭിക്കാറുള്ളത്. ഈ പോസ്റ്റും അതിൽനിന്ന് വ്യത്യസ്തമല്ല. മഞ്ജു കൂടുതൽ ചെറുപ്പമായെന്നും സുന്ദരിയായെന്നും എല്ലാവരും പറയുന്നുണ്ട്. കാളിദാസ് ജയറാം, ദേവയാനി, മുക്ത, പൂർണിമ ഇന്ദ്രജിത്ത്, രമേഷ് പിഷാരടി, ഭാവന തുടങ്ങി നിരവധി പേരാണ് നടിക്ക് ആശംസകൾ നേർന്നിട്ടുള്ളത്.

നടിയുടെ സൗന്ദര്യത്തിൻ്റെ രഹസ്യം ചോദിക്കുന്നവരുണ്ട്. പതിനേഴോ പതിനെട്ടോ വയസ്സ് പ്രായമുള്ള കൊച്ചു പെൺകുട്ടിയെപ്പോലെ എന്ന് പ്രതികരിക്കുന്നവരും ഉണ്ട്. അസൂയ തോന്നിപ്പിക്കുന്ന ചെറുപ്പം എന്നാണ് മറ്റൊരു കമൻ്റ്.