Movie prime

കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം

kani kusruthi സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലൂടെ നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. സ്പെയിനിൽ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്ക്കാരം കനി നേടിയത്. പ്രശസ്ത അഫ്ഗാനിസ്താൻ നടി ലീന അലാം, അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന കസാക്കിസ്താൻ ചലച്ചിത്ര പ്രവർത്തകനായ ഓൾഗ കലഷേവ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.kani kusruthi അഭിനയ തിയറ്റർ ഗ്രൂപ്പിൻ്റെ നാടകങ്ങളിലൂടെയാണ് കനി അഭിനയ രംഗത്ത് എത്തിയത്. എം More
 
കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം

kani kusruthi

സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലൂടെ നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. സ്പെയിനിൽ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്ക്കാരം കനി നേടിയത്. പ്രശസ്ത അഫ്ഗാനിസ്താൻ നടി ലീന അലാം, അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന കസാക്കിസ്താൻ ചലച്ചിത്ര പ്രവർത്തകനായ ഓൾഗ കലഷേവ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.kani kusruthi

കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം
അഭിനയ തിയറ്റർ ഗ്രൂപ്പിൻ്റെ നാടകങ്ങളിലൂടെയാണ് കനി അഭിനയ രംഗത്ത് എത്തിയത്. എം ജി ജ്യോതിഷ് ഉൾപ്പെടെ തിയറ്റർ രംഗത്തെ പ്രഗത്ഭർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 2009-ൽ പുറത്തിറങ്ങിയ കേരള കഫേയിലൂടെ സിനിമയിലെത്തി. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ഐലൻ്റ് എക്സ്പ്രസിലെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ശിക്കാറിലെ നക്സലൈറ്റ് വേഷവും കോക്ടെയിലിലെ ലൈംഗിക തൊഴിലാളിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉറുമി, സൈലൻ്റ് ഡാർക്ക് ഐസ് (ഇംഗ്ലീഷ് ), ഒരു ഇന്ത്യൻ പ്രണയകഥ, 24 നോർത്ത് കാതം, ഹോട്ടൽ കാലിഫോർണിയ, പിസാസ് (തമിഴ്), ഓള് , കൗണ്ടർ ഫീറ്റ് കുങ്കൂ (ഹിന്ദി) എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

ഐഎഫ്എഫ്കെയിൽ രജത ചകോരം നേടിയ
അസ്തമയം വരെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സജിൻ ബാബു. ബിരിയാണി
ഇറ്റലിയിൽ റോമിലെ ഏഷ്യാറ്റിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ചിട്ടുണ്ട്. മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക് അവാർഡ് നേടിയ ചിത്രം ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരവും നേടിയിട്ടുണ്ട്.
മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്ക്കാരവും കരസ്ഥമാക്കിയ ചിത്രം റഷ്യ, അമേരിക്ക, ഫ്രാൻസ്, ജർമനി നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.