Movie prime

ദേ​ശീയ​പാ​താ വി​ക​സ​ന​ത്തി​ൽ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കേ​ര​ള​ത്തോ​ട് കേ​ന്ദ്രം കാ​ണി​ക്കു​ന്ന​ത്: മന്ത്രി ജി സുധാകരൻ

അഴിമതിക്കെതിരായ ശക്തമായ പോരാട്ടമാണ് ജി.സുധാകരൻ എന്ന മന്ത്രിയെ ജനസമ്മതനാക്കുന്നത്. മുഖം നോക്കാതെ നടപടി എടുക്കുന്ന, കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ച്ചകളില്ലാത്ത മന്ത്രി. നയങ്ങൾക്കെതിരായി പ്രവർത്തിച്ച ഉയർന്ന ഉദ്യോഗസ്ഥർ പോലും ഇദ്ദേഹത്തിന്റെ നടപടികൾക്ക് വിധേയരാവുന്നു. മന്ത്രി ജി സുധാകരനുമായുള്ള അഭിമുഖം: മുഖം നോക്കാതെ നടപടി പിണറായി സര്ക്കാര് അധികാരത്തില് വന്നശേഷം രജിസ്ട്രേഷന് വകുപ്പിലെ രണ്ടാമത്തെ ആളെയാണ് ഇപ്പോള് സര്ക്കാര് സര്വ്വീസില് നിന്നും പുറത്താക്കുന്നത്. സര്വ്വീസില് നിന്നും പുറത്താക്കുന്നതിന് സര്ക്കാരിന് മടിയൊന്നുമില്ല. ഇതൊരു സന്ദേശമാണ്. ഈ സന്ദേശം ഉള്കൊള്ളാന് കഴിയുന്ന ആളുകളാണ് മഹാഭൂരിപക്ഷം More
 
ദേ​ശീയ​പാ​താ വി​ക​സ​ന​ത്തി​ൽ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കേ​ര​ള​ത്തോ​ട് കേ​ന്ദ്രം കാ​ണി​ക്കു​ന്ന​ത്: മന്ത്രി ജി സുധാകരൻ

അ​ഴി​മ​തി​ക്കെ​തി​രാ​യ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ജി.​സു​ധാ​ക​ര​ൻ എ​ന്ന മ​ന്ത്രി​യെ ജ​ന​സ​മ്മ​ത​നാ​ക്കു​ന്ന​ത്. ​മു​ഖം നോ​ക്കാ​തെ ന​ട​പ​ടി എ​ടു​ക്കു​ന്ന, കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വി​ട്ടു​വീ​ഴ്ച്ച​ക​ളി​ല്ലാ​ത്ത മ​ന്ത്രി. ​ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യി പ്ര​വ​ർ​ത്തി​ച്ച ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​വു​ന്നു.
മന്ത്രി ജി സുധാകരനുമായുള്ള അഭിമുഖം:

മു​ഖം നോ​ക്കാ​തെ ന​ട​പ​ടി

പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പി​ലെ ര​ണ്ടാ​മ​ത്തെ ആ​ളെ​യാ​ണ് ഇ​പ്പോ​ള്‍ സ​ര്‍ക്കാ​ര്‍ സ​ര്‍വ്വീ​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ന്ന​ത്. സ​ര്‍വ്വീ​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​രി​ന് മ​ടി​യൊ​ന്നു​മി​ല്ല. ഇ​തൊ​രു സ​ന്ദേ​ശ​മാ​ണ്.​ ഈ സ​ന്ദേ​ശം ഉ​ള്‍കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന ആ​ളു​ക​ളാ​ണ് മ​ഹാ​ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രും. എ​ന്നാ​ല്‍, ഇ​തൊ​ന്നും ഉ​ള്‍കൊ​ള്ളാ​ത്ത അ​പൂ​ര്‍വ്വം ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ​യും കാ​ണാം. ​അ​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത് വ​രി​ക​യാ​ണ്. എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​ര​വ​രു​ടെ വ​കു​പ്പു​ക​ളി​ലെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പ​ഠി​ച്ച് മ​ന​സ്സി​ലാ​ക്കി പ്ര​വ​ര്‍ത്തി​ക്ക​ണം.​ ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലും ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​മാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ളും ന​ട​പ​ടി​ക​ളും എ​ടു​ത്ത് ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ മു​ത​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലും സ​ര്‍ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍ക്ക് എ​തി​രാ​യി പ്ര​വ​ര്‍ത്തി​ച്ച​തി​ന് ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​താ വി​ക​സ​നം

ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ങ്ങ​ളാ​യി ദേ​ശീ​യ​പാ​ത 66ല്‍ ​നാ​ല് വ​രി പാ​ത നി​ര്‍മ്മി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ചെ​യ്യേ​ണ്ട​തെ​ല്ലാം ചെ​യ്തു. എ​ന്നി​ട്ടും 1 കി.​മീ റോ​ഡ് പോ​ലും നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ നി​ര്‍മ്മി​ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടി​ല്ല. ഭൂ​മി​വി​ല​യു​ടെ കാ​ര്യ​ത്തി​ല്‍ 25% സം​സ്ഥാ​നം വ​ഹി​ക്ക​ണം എ​ന്ന് ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് പോ​ലും പ്ര​വി​ശ്യക​ള്‍ നി​ര്‍ബ​ന്ധി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ 25% സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്നും നി​ര്‍ബ​ന്ധി​ക്കു​ന്നു.​ദേ​ശീ​യ​പാ​ത അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ല്‍ 25% ന​ല്‍കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തെ ഈ ​കാ​ര്യം അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച തു​ട​ര്‍ തീ​രു​മാ​നം കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ദേ​ശി​യ​പാ​താ വി​ക​സ​ന​ത്തി​ൽ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കേ​ര​ള​ത്തോ​ട് കേ​ന്ദ്രം കാ​ണി​ക്കു​ന്ന​ത്.

ത​മ്മി​ൽ കു​ത്തു​ന്ന പു​തു​ത​ല​മു​റ​യു​ടെ രാ​ഷ്ട്രീ​യം

ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്ന് പ​റ​യു​ക​യും വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ ഏ​റ്റ​വും നി​ന്ദ്യ​മാ​യ സ്വ​ഭാ​വ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​യാ​ണ് അ​ക്ര​മ​കാ​രി​ക​ളാ​യ ഏ​താ​നും പേ​ർ എ​സ്എ​ഫ്ഐ​യു​ടെ പേ​രി​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ല്‍ പ്ര​വ​ര്‍ത്തി​ച്ച് കൊ​ണ്ടി​രു​ന്ന​ത്. ഈ ​പ്ര​വ​ണ​ത ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക​മാ​യി കാ​ണു​ന്നു.​ ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്ന് പ​റ​യു​ക, ഇ​ട​തു​പ​ക്ഷ കൊ​ടി പി​ടി​ക്കു​ക,വ​ല​തു​പ​ക്ഷ​ത്തേ​ക്കാ​ള്‍ മോ​ശ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ക. ഇ​ട​തു​പ​ക്ഷ, വ​ല​തു​പ​ക്ഷ വ്യ​ത്യാ​സം ഇ​ല്ലാ​താ​ക്കാ​നാ​ണ് ഇ​ക്കൂ​ട്ട​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ല്‍ അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​ത് തു​ട​ച്ചു നീ​ക്കേ​ണ്ട സ​മ​യ​മാ​ണ്. അ​തി​ന് ക​ര്‍ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളും ശു​ദ്ധീ​ക​ര​ണ​വും എ​ല്ലാ​യി​ട​ത്തും ആ​വ​ശ്യ​മാ​ണ്.

സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​യി​ലും ഇ​ത്ത​ര​ക്കാ​ര്‍ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് ധീ​ര​ന്മാ​ര്‍ ചോ​ര​യും ജീ​വ​നും ന​ല്‍കി​യ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​നം ഏ​താ​നും അ​ക്ര​മി​ക​ള്‍ക്കു വേ​ണ്ടി സ​മ​ര്‍പ്പി​ക്കാ​നു​ള്ള​ത​ല്ല. അ​ത് ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ര​ക്ത​സാ​ക്ഷി​ക​ള്‍ക്ക് സ​മ​ര്‍പ്പി​ച്ചി​ട്ടു​ള്ള പ്ര​സ്ഥാ​ന​മാ​ണ്.

അ​തി​നാ​ലാ​ണ് വി​ശ്വോ​ത്ത​ര സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ മ​യ​ക്കോ​വി​സ്‌​കി​യും മാ​ക്‌​സിം ഗോ​ര്‍ക്കി​യും പാ​ബ്‌​ളോ നെ​രൂ​ദ​യും വ​യ​ലാ​റും ലോ​കോ​ത്ത​ര ന​ട​ന്‍ ചാ​ര്‍ളി ചാ​പ്ലി​നും അ​ട​ക്ക​മു​ള്ള ആ​ളു​ക​ള്‍ സ്ഥി​തി സ​മ​ത്വ​വാ​ദ​മാ​യ ക​മ്മ്യൂ​ണി​സ്റ്റ് ആ​ശ​യ​ത്തെ ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍ത്തു​വ​ച്ച​ത്. അ​ത് ഏ​താ​നും അ​ജ്ഞാ​നി​ക​ളാ​യ അ​ക്ര​മി​ക​ള്‍ക്ക് സ്വ​ന്തം സ​ഖാ​വി​ന്‍റെ ച​ങ്കി​ലെ ചോ​ര വീ​ഴ്ത്താ​നു​ള്ള​ത​ല്ല.

ദേ​ശീയ​പാ​താ വി​ക​സ​ന​ത്തി​ൽ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കേ​ര​ള​ത്തോ​ട് കേ​ന്ദ്രം കാ​ണി​ക്കു​ന്ന​ത്: മന്ത്രി ജി സുധാകരൻ

ഇ​ക്കാ​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും നി​ല​പാ​ടു​മാ​ണ് കേ​ര​ള​ത്തി​ലെ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍ സ്വീ​ക​രി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​സ്.​എ​ഫ്.​ഐ​യു​ടെ നി​ല​നി​ല്‍പ്പി​നെ ചോ​ദ്യം ചെ​യ്യു​ന്ന​വ​ര്‍ ഫാ​സി​സ്റ്റു​ക​ളാ​ണ്. അ​ക്ര​മ​ത്തോ​ടു​ള്ള സ​ഹ​താ​പ​മ​ല്ല അ​ക്ര​മി​ക​ളാ​ല്‍ കൊ​ല്ല​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​ക​ളു​ടെ പ്ര​സ്ഥാ​ന​മാ​യ എ​സ്.​എ​ഫ്.​ഐ​യു​ടെ അ​വ​സാ​ന വേ​രും പ​റി​ക്ക​ണ​മെ​ന്ന ദു​രാ​ഗ്ര​ഹ​മാ​ണ്. ച​രി​ത്രം അ​ത് സ​മ്മ​തി​ക്കി​ല്ല.

സ​മ്പ​ത്തി​ന്‍റെ ക്യാ​ബി​ന​റ്റ് റാ​ങ്ക് പ​ദ​വി ആ​വ​ശ്യ​മാ​യി​രു​ന്നോ?

തീ​ർ​ച്ച​യാ​യും ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ അ​തൊ​രു അ​ജ​ണ്ട​യാ​യി​ത്ത​ന്നെ വ​ന്ന​ത്. ​ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​റ്റാ​ത്ത് പ​ല കാ​ര്യ​ങ്ങ​ളും ഒ​രു ജ​ന​പ്ര​തി​നി​ധി​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കും.​ സി​വി​ൽ സ​ർ​വീ​സു​കാ​ർ മാ​ത്രം വി​ചാ​രി​ച്ചാ​ൽ കേ​ന്ദ്ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ക്കി​ല്ല.​ അ​ങ്ങനെ​യാ​യി​രു​ന്നെങ്കിൽ നാ​ട് എ​ന്നേ ന​ന്നാ​യേ​നെ…

  • ചിത്രങ്ങൾ മന്ത്രിയുടെ ഫേസ് ബുക്ക് പേജിൽ നിന്ന്