Movie prime

ഐഫോണിനേക്കാൾ  ഇഷ്ടപ്പെടുന്നത് ആൻഡ്രോയ്ഡ് ഫോണുകളെയെന്ന് ബിൽഗേറ്റ്സ്

iPhone ആപ്പിളിൻ്റെ ഐഫോണിനെക്കാൾ താൻ ഇഷ്ടപ്പെടുന്നത് ആൻഡ്രോയ്ഡ് സ്മാർട് ഫോണുകളെയാണെന്ന് ബിൽഗേറ്റ്സ്. ഓഡിയോ ചാറ്റ് ആപ്പായ ക്ലബ് ഹൗസുമായുള്ള സംഭാഷണത്തിനിടെയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ് തൻ്റെ ആൻഡ്രോയ്ഡ് പ്രേമം വ്യക്തമാക്കിയത്. iPhone ആൻഡ്രോയ്ഡ് സ്മാർട് ഫോണുകളിൽ മിക്കതിലും മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയർ പ്രീ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ഇത് തനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. മൈക്രോ സോഫ്റ്റിൻ്റെ സോഫ്റ്റ് വെയർ കൂടി അടങ്ങിയ ചിരപരിചിതമായ ഇക്കോസിസ്റ്റമാണ് തന്നെ ആൻഡ്രോയ്ഡ് ഫോണുകളിലേക്ക് അടുപ്പിക്കുന്നത്. താൻ ഐഫോൺ തീരെ More
 
ഐഫോണിനേക്കാൾ  ഇഷ്ടപ്പെടുന്നത് ആൻഡ്രോയ്ഡ് ഫോണുകളെയെന്ന് ബിൽഗേറ്റ്സ്

iPhone
ആപ്പിളിൻ്റെ ഐഫോണിനെക്കാൾ താൻ ഇഷ്ടപ്പെടുന്നത്  ആൻഡ്രോയ്ഡ് സ്മാർട്‌ ഫോണുകളെയാണെന്ന് ബിൽഗേറ്റ്സ്. ഓഡിയോ ചാറ്റ് ആപ്പായ ക്ലബ് ഹൗസുമായുള്ള സംഭാഷണത്തിനിടെയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ് തൻ്റെ ആൻഡ്രോയ്ഡ് പ്രേമം വ്യക്തമാക്കിയത്. iPhone

ആൻഡ്രോയ്ഡ്  സ്മാർട് ഫോണുകളിൽ മിക്കതിലും മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയർ പ്രീ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ഇത് തനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. മൈക്രോ സോഫ്റ്റിൻ്റെ സോഫ്റ്റ് വെയർ കൂടി അടങ്ങിയ ചിരപരിചിതമായ ഇക്കോസിസ്റ്റമാണ് തന്നെ ആൻഡ്രോയ്ഡ് ഫോണുകളിലേക്ക് അടുപ്പിക്കുന്നത്.

താൻ ഐഫോൺ തീരെ ഉപയോഗിക്കാറില്ല എന്നല്ല പറയുന്നത്. ടൈം പാസിനായി
താൻ അവ ഉപയോഗിക്കാറുണ്ട്. ഗൗരവ സ്വഭാവമില്ലാത്ത  ആവശ്യങ്ങൾക്കായാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ആൻഡ്രോയ്ഡ് ഫോണുകളാണ്  യഥാർഥത്തിൽ ഉപയോഗിക്കുന്നത്- ആൻഡ്രൂ റോസ് സോർക്കുമായുള്ള അഭിമുഖത്തിൽ ഗേറ്റ്സ് പറഞ്ഞു.

ചില ആൻഡ്രോയ്ഡ് നിർമാതാക്കൾ  മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയർ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് തൻ്റെ കാര്യങ്ങൾ എളുപ്പമാക്കുന്നതായി ഗേറ്റ്സ് അഭിപ്രായപ്പെട്ടു. ഓപ്പറേറ്റിംഗ് സിസ്റ്റവുമായി സോഫ്റ്റ് വെയറിനെ ബന്ധിപ്പിക്കുന്ന കാര്യത്തിൽ അവർ കൂടുതൽ വഴക്കമുള്ളവരാണ്. അങ്ങിനെയാണ് ആൻഡ്രോയ്ഡ് ഫോണുകൾ  താൻ ഉപയോഗിച്ച് ശീലിച്ചത്. തന്റെ ഒരുപാട് സുഹൃത്തുക്കൾ ഐഫോൺ ഉപയോഗിക്കുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു.ലോകത്തിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഗേറ്റ്സിൻ്റെ നിലവിലെ ആസ്തി 135 ബില്യൺ ഡോളറാണ്.